
ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന ഇടതുപാർട്ടികൾ വീണ്ടും നിരസിച്ചു. മന്ത്രിസഭയുടെ ഭാഗമാകാതെ പുറത്തുനിന്ന് പിന്തുണ നൽകുന്നത് തുടരുമെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കി.
സിപിഎമ്മിന്റെയും സിപിഐയുടെയും ഏകോപന സമിതി യോഗത്തിന് ശേഷമാണ് ഇരു പാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നിലപാട് അറിയിച്ചത്. മന്ത്രിസഭയിൽ പങ്കാളികളാകണമെന്നാവശ്യപ്പെട്ട് ടിവികെയുടെ മന്ത്രിമാർ ഇന്നലെ ഇടതുനേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, അടുത്ത ബുധനാഴ്ച ചേരാനിരിക്കുന്ന ടിവികെ സഖ്യകക്ഷികളുടെ യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും ഇടതുനേതാക്കൾ അറിയിച്ചു.
നിലവിൽ സിപിഎമ്മിനും സിപിഐക്കും രണ്ട് എംഎൽഎമാർ വീതമാണ് ഉള്ളത്. മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ഇടതുപാർട്ടികൾ സ്വീകരിച്ച നിലപാട് സഖ്യരാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.



