
തൃശൂരിൽ പുരുഷൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പൂമല വട്ടായി വെള്ളച്ചാടത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. തൃശൂർ കിള്ളിമംഗലം സ്വദേശി ബാബുവിന്റെ മൃതദേഹം ആണെന്നാണ് പ്രാഥമിക നിഗമനം.
ഇയാളെ കഴിഞ്ഞദിവസം കാണാതായതായെന്ന് ബന്ധുക്കൾ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇന്നലെ ഉച്ചയോടെ മയിലാംകുളത്തെ ജോലിസ്ഥലത്ത് നിന്നാണ് ഇയാളെ കാണാതായത്. സംഭവ സ്ഥലത്ത് ബാബുവിന്റെ വാഹനവും പൊലീസ് കണ്ടെത്തി. കൊലപാതകമാണോ എന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന പൊലിസ് ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. സ്ഥലത്ത് ഫോറൻസിക് വിഭാഗം എത്തി ശാസ്ത്രീയ പരിശോധന നടത്തി.




