പടം.. ദേശീയ അധ്യാപക പരിഷത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച മാർച്ചും ധർണയും വി.മുരളീധരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം : കമ്യൂണിസ്റ്റ് ചരിത്രകാരൻമാർ പഠിപ്പിച്ച കള്ളം മാത്രം പഠിപ്പിക്കണം എന്ന് വാശി പിടിക്കരുതെന്നും , കേരളത്തിലെ സർക്കാരിന് ഇച്ഛാശക്തിയില്ല. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണ്. നരേന്ദ്രമോദി സർക്കാർ അതാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്. വി.മുരളീധരൻ എംഎൽഎ പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക ദിനമായ ഇന്നലെ സെക്രട്ടറിയേറ്റ്…
രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴു പേർക്കെതിരെ കേസ്
കഴിഞ്ഞ ദിവസം രാത്രി ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ ഏഴു പേർക്കെതിരെ കേസെടുത്ത് പൊലീസ്. രമ്യ ഹരിദാസ് എംഎൽഎയെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചുവെന്ന പേരിലാണ് പൊലീസ് കേസെടുത്തത്. രമ്യാ ഹരിദാസിൻ്റെ പരാതിയിൽ സജിത്ത് മുട്ടപ്പാലം ഉൾപ്പടെയുള്ള ഏഴു പേർക്കെതിരെ കേസെടുക്കുകയായിരുന്നു. സജാദും ഭാര്യയും നൽകിയ പരാതിയിൽ രമ്യാ ഹരിദാസിനെതിരെ കേസെടുത്തുവെങ്കിലും എഫ്ഐആർ ഇട്ടിട്ടില്ല.
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ നടക്കുന്ന സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വ ശില്പശാലക്കിടെ മുഖ്യമന്ത്രി വി.ഡി സതീശൻ ഐ ഐ എം അങ്കണത്തിൽ അശോക വൃക്ഷത്തൈ നടുന്നു.
പ്രേം നസീർ സുഹൃത് സമിതി ഓണാഘോഷം എന്റെ ചിങ്ങ പുലരി ഡബ്ബിംഗ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി ഉൽഘാടനം ചെയ്യുന്നു
തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി തിരു: മലയാള സിനിമക്കും സിനിമ വ്യവസായത്തിനും ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർക്കും സേവനങ്ങൾ ചെയ്ത ലോകമറിയുന്ന നടൻ പ്രേംനസീറിന് കേരള തലസ്ഥാനത്ത് അർഹമായ സ്ഥാനം നൽകുന്നതിൽ മാറി മാറി വരുന്ന സർക്കാരുകൾ പരിഗണന നൽകാത്തത് ദു:ഖകരമാണെന്നും അനന്തപുരിയിൽ ആ മഹാനടന്റെ പേരിൽ എന്തെങ്കിലും നടപ്പാക്കാൻ പുതിയ സർക്കാർ മുന്നോട്ട് വരണമെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. പ്രേംനസീർ സുഹൃത് സമിതിയുടെ ഓണാഘോഷമായ ചിങ്ങപുലരി ഉൽഘാടനം ചെയ്യുകയായിരുന്നു അവർ. സാംസ്ക്കാരിക യോഗ ഉൽഘാടനം…
ഫ്രീഡം ഫിഫ്റ്റി. കേരള ബോധപൗർണമി ക്ലബ് സംയുക്ത ആഭി മുഖ്യത്തിൽ. അധ്യാപകദിനാഘോഷവും കവിയരങ്ങും ഉപഹാരസമർപ്പണവും 2026സെപ്റ്റംബർ 5രാവിലെ 10മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് തിരുവിതാംകൂർ രാജ കുടുബാംഗം ആദിത്യ വർമ്മ ഉത് ഘാ ടനം ചെയ്തു
ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി ആദ്യക്ഷൻ ആയ യോഗത്തിൽ ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാംകുമാർ സ്വാഗതവും ഫ്രീഡം ഫിഫ്റ്റി വനിതാ കൺവീനർ തനൂജതനു നന്ദിയും പറഞ്ഞു.അഡ്വ. ശരത് ചന്ദ്രപ്രസാദ് എക്സ്. MLA മുഖ്യ പ്രഭാഷണം നടത്തി.. സിനിമ സീരിയൽ താരം ജിജസുരേന്ദ്രൻ അനുമോദനപ്രഭാഷണം നടത്തി.. യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് റോബർട്ട് സാം. സിന്ധു വാസുദേവൻ എന്നിവർ സംസാരിച്ചു. കേരള കൗമുദി സർക്കു ലേഷൻ മാനേജർ കല. എസ്. ഡി. ബോധപൗർണമി…
സെപ്റ്റംബർ 5 അധ്യാപക ദിനം; അധ്യാപനത്തിന്റെ അക്ഷരാർത്ഥം; അധ്യാപനം ശ്രേഷ്ഠമായ സേവനം
സെപ്തംബർ 5 മുൻ രാഷ്ട്രപതിയും അതിപ്രശസ്തനായ ഒരധ്യാപകനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ്റെ ജന്മദിനമാണ്.1961 മുതൽ ഈ ദിനം നമ്മുടെ രാജ്യത്ത് അധ്യാപകദിനമായി ആചരിച്ചു വരുന്നു. ഓക്ടോബർ 5 ആണ് ലോക അധ്യാപകദിനമായി യുനസ്കോ ആചരിച്ചു വരുന്നത്. അധ്യാപകരെ ആദരിക്കുക. അധ്യാപകരുടെ സേവനം കണക്കിലെടുത്ത് അംഗീകാരങ്ങൾ നല്കുക. അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യുക. അധ്യാപനത്തിന്റെ പ്രാധാന്യം ചൂണ്ടികാണിക്കുന്ന പൊതുയോഗങ്ങളും സമ്മേളനങ്ങളും നടത്തുക തുടങ്ങിയവയാണ് ഈ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുള്ളത് അധ്യാപനം മഹത്തായ ഒരു രാഷ്ട്ര സേവനമാണ്. അധ്യാപനം രാഷ്ട്രസേവനം,…
കൈപ്പമംഗലം അപകടം: മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു
കൈപ്പമംഗലം അപകടത്തിൽ മരിച്ച എട്ടു പേരെയും തിരിച്ചറിഞ്ഞു. ജോഷ്വാ, ജീവ, മുരളി എന്നിവരെയാണ് തിരിച്ചറിയാനുണ്ടായിരുന്നത്. സേലം സ്വദേശി വിശ്വ (20), മധുര സ്വദേശികളായ (20), പ്രസന്ന, ഡിണ്ടിഗൽ സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20) എന്നിവരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞിരുന്നു. നിലവിൽ പോസ്റ്റ്മോർട്ടം പുരോഗമിക്കുകയാണ്. കൃത്യം 9 മണിക്ക് പോസ്റ്റ്മോർട്ടം ആരംഭിച്ചിരുന്നു. രണ്ട് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയിട്ടുണ്ട്. ഡിണ്ടിഗൽ സ്വദേശിയായ സൂര്യയുടെ ബന്ധുക്കൾ മെഡി-കോളേജിൽ എത്തിയിട്ടുണ്ട് കൈപ്പമംഗലം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ…
ചിറയിൻകീഴിൽ കോൺഗ്രസ് കുടുംബയോഗത്തിനിടെ കയ്യാങ്കളി; എംഎൽഎ രമ്യ ഹരിദാസും പ്രവർത്തകരും തമ്മിൽ തർക്കം രൂക്ഷം.
എംഎൽഎയ്ക്കൊപ്പമെ ത്തിയ പി.എ യോഗത്തിൽ പങ്കെടുത്തതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിഷയം ചോദ്യം ചെയ്തതിന് പിന്നാലെ കയ്യാങ്കളി. സംഭവത്തിൽ പരിക്കേറ്റ രമ്യ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടി ചിറയിൻകീഴ്: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരും എംഎൽഎ രമ്യ ഹരിദാസും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലെത്തി. വീട്ടിൽ നടന്ന കുടുംബയോഗത്തിനിടെയാണ് സംഭവമുണ്ടായത്. എംഎൽഎയ്ക്കൊപ്പം എത്തിയ പി.എ യോഗത്തിൽ പങ്കെടുത്തതിനെ ചില കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചതെന്നാണ് വിവരം. ഇക്കാര്യം ജില്ലാ പഞ്ചായത്ത് അംഗം…
സംസ്ഥാന മന്ത്രിസഭയുടെ ‘റീഇമാജിനിങ് കേരളം’ തന്ത്രപ്രധാന നേതൃത്വ ശില്പശാലക്ക് കോഴിക്കോട് ഐ.ഐ.എമ്മിൽ തുടക്കം
കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും തന്ത്രപരമായ സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) സംഘടിപ്പിക്കുന്ന ദ്വിദിന തന്ത്രപ്രധാന നേതൃത്വ ശിപ്പശാല ‘റീഇമാജിനിങ് കേരളം’ ഐ.ഐ.എം.കെ ക്യാമ്പസിൽ ആരംഭിച്ചു. സെപ്റ്റംബർ നാലിനും അഞ്ചിനുമാണ് ക്യാമ്പ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിസഭാംഗങ്ങളും ചീഫ് സെകട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒ.എസ്.ഡി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എന്നിവർ പങ്കെടുക്കുന്ന ക്യാമ്പിൽ ഐ.ഐ.എം.കെ അധ്യാപകരും രാജ്യാന്തര വിദഗ്ധരും…
കന്മ്മാനില്ല
മുട്ടത്തറ സ്വദേശിനി 16 കാരിയെ ഇന്നലെ മുതൽ കാൺമാനില്ല. തിരുവനന്തപുരം കിഴക്കേകോട്ടയിലെ രാമചന്ദ്ര ടെക്‌സ്‌റ്റൈയിൽസ് പരിസരത്ത് കണ്ടതായി സിസിടിവി ദൃശ്യങ്ങളുണ്ട്. രക്ഷിതാക്കൾ ഫോർട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ദയവായി 89210641301 (ബിജു. കുട്ടിയുടെ അച്ഛൻ) അറിയിക്കാൻ താഴ്മയായി അഭ്യർഥിക്കുന്നു











