ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി (ജനനം – സെപ്റ്റംബർ 7, 1951). കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച…
ലഹരിയെ ചെറുത്ത് കേരളം സെപ്റ്റംബർ 9 ബുധൻ: ഓപ്പറേഷൻ തൂഫാൻ 100 ദിനം
തിരുവനന്തപുരം: ലഹരിക്കെതിരായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ സെപ്റ്റംബർ ഒൻപത് ബുധനാഴ്ച നൂറാം ദിനത്തിലേക്ക്. ലഹരി വിൽപ്പന, വിതരണം, കടത്ത് എന്നിവ തടയുന്നതിനും ലഹരി ഇടപാടുകളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനുമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുകയാണ്. ഇതോടൊപ്പം ലഹരിയിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നവർക്കായി ആശുപത്രികളുമായി സഹകരിച്ച് തൂഫാൻ കെയർ പദ്ധതികളും മറ്റ് വകുപ്പുകളുമായി ചേർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. പത്തു ലക്ഷത്തോളം ആളുകൾ…
ജലവിതരണം തടസ്സപ്പെടും
തിരുവനന്തപുരം : അരുവിക്കരയിൽ കെഎസ്ഇബിയുടെ കേരള വാട്ടർ അതോറിറ്റിക്ക് വേണ്ടിയുള്ള സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച പകൽ 11 മണിമുതൽ ഒരു മണി വരെ 72 എം എൽ ഡി, 75 എം എൽ ഡി പ്ലാന്റുകളിൽ ഉത്പാദനം നിർത്തിവയ്ക്കുന്നതിനാൽ തിരുവനന്തപുരം കോർപ്പറേഷനിലെ കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, തുരുത്തുമൂല, കൊടുങ്ങാനൂർ, പാങ്ങോട്, കാഞ്ഞിരംപാറ, വലിയവിള, തിരുമല തൃക്കണ്ണാപുരം പുന്നക്കാമുകൾ, തമ്പാനൂർ,കുന്നുകുഴി, വഞ്ചിയൂർ, കണ്ണമൂല, പേട്ട, പെരുന്താന്നി, ചാക്ക, കടകമ്പള്ളി, കരിക്കകം,…
ചിറയിൻകീഴിലെ തമ്മിലടി കോൺഗ്രസിൽ നടപടി; വിവാദ നായകൻ പാലക്കാട് പാളയം പ്രദീപിനെ പുറത്താക്കി
ചിറയിൻകീഴ്: കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കവും രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയിലേക്കെത്തിയ സംഭവത്തിൽ കെപിസിസിയുടെ നടപടി. വിവാദനായകൻ പാളയം പ്രദീപിനെയും കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് സജാദിനെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കളും സ്ഥലം എംഎൽഎ രമ്യ ഹരിദാസും തമ്മിലുണ്ടായ തർക്കമാണ് നടപടിക്ക് വഴിവെച്ചത്. സംഭവത്തിൽ പാർട്ടിക്കുള്ളിൽ കടുത്ത അസ്വസ്ഥത നിലനിന്നിരുന്നു. പാർട്ടിയുടെ അച്ചടക്കവും സംഘടനാ സംവിധാനവും ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന നിലപാടിന്റെ ഭാഗമായാണ് കെപിസിസി നടപടി സ്വീകരിച്ചതെന്നാണ് വിവരം….
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ (CMO KERALAM) പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തു നൽകി. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകൾ അറിയിച്ചതുമായ രണ്ട് പോസ്റ്റുകളാണ് നീക്കം ചെയ്തത്. പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും, ഉള്ളടക്കം നീക്കം ചെയ്തതിന്റെ കാരണം ഐടി നിയമപ്രകാരം വ്യക്തമാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര ഐടി മന്ത്രാലയം ഇടപെടണമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു….
അധ്യാപക ദിനാചരണം
വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ അദാനി ഫൗണ്ടേഷനു കീഴിൽ അധ്യാപക ദിനാചാരണം സംഘടിപ്പിച്ചു. അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ, അസാപ്പ് – കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വച്ച് നടന്ന പരിപാടിയിൽ പ്രൊഫസർ ബാലചന്ദ്രൻ നായർ (റിട്ട. പ്രഥമ അദ്ധ്യാപകൻ, SN കോളേജ്, ചെമ്പഴന്തി), രത്‌നകരൻ പി (റിട്ട. പ്രഥമ അദ്ധ്യാപകൻ, DIET, ആറ്റിങ്ങൽ) എന്നിവർ മുഖ്യ അതിഥികളായി. അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിന് കീഴിൽ നടന്നു വരുന്ന വിവിധ കോഴ്സുകളിലെ…
കേരള ന്യൂസ് മീഡിയ സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കരുംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി കരുംകുളത്ത് നടത്തിയ സുനാമി മോക്ഡ്രിൽ
സുനാമി മോക്ഡ്രിൽ കരുംകുളത്ത് നടന്നു തീരദേശ മേഖലകളിൽ സുനാമി ദുരന്ത നിവാരണ പ്രവർത്തനങ്ങളും വകുപ്പുകളുടെ ഏകോപനവും ഉറപ്പുവരുത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കരുംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. കരുംകുളം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന കിളിത്തട്ട്, പുതിയതുറ വാർഡുകളിലായി ശനിയാഴ്ച രാവിലെ 8.30തോടെയാണ് മോക്ഡ്രിൽ നടന്നത്. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ റിക്ടർ സ്‌കെയിൽ 9.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് കേരള തീരത്ത് ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ…
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ജില്ലയിൽ അഞ്ചു തദ്ദേശ സ്വയംഭരണ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ (വാർഡ് 04), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് (വാർഡ് 14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ (വാർഡ് 07), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ (വാർഡ് 16), തിരുപ്പുറം ഗ്രാമപഞ്ചായത്തിലെ പഴയകട…
രമ്യ ഹരിദാസ് ഉൾപ്പെട്ട ചിറയിൻകീഴിലെ തമ്മിലടിയിൽ അന്വേഷണം പ്രഖ്യാപിച്ച് പാർട്ടി, എംഎം ഹസന്റെ നേതൃത്വത്തിൽ 3 അംഗ സമിതിയെ നിയോഗിച്ച് കെപിസിസി
ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ കെപിസിസി അന്വേഷണം പ്രഖ്യാപിച്ചു. എംഎം ഹസൻ്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചതായി അറിയിച്ച് സണ്ണി ജോസഫ്, നടപടി ഉണ്ടാകുമെന്നും ഉറപ്പ് നൽകി തിരുവനന്തപുരം: ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി വിഷയം ഗൗരവമായി കാണുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. സംഭവത്തിൽ സംഘടന മര്യാദ പാലിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്…
സഫാരി സൈനുൽ അബ്‌ദീനെ സ്നേഹ സാന്ദ്രം ആദരിച്ചു
വിളപ്പിൽശാല: ഖത്തറിലെ പ്രവാസി വ്യവസായിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടും സഫാരി ഗ്രൂപ്പിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സൈനുൽ അബ്‌ദീനെ കാരുണ്യ പ്രവർത്തനത്തിന് സ്നേഹ സാന്ദ്രം ട്രസ്റ്റ് പുരസ്കാരം നൽകി ആദരിച്ചു. വിളപ്പിൽശാല പ്രസ് സെന്ററിൽ നടന്ന ചടങ്ങിൽ വച്ച് ട്രസ്റ്റ് സെക്രട്ടറി ഷീജാ സാന്ദ്രയാണ് ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചത്. കേരള പ്രവാസി ലീഗ് ജനറൽ സെക്രട്ടറി കലാപ്രേമി മാഹിൻ, കൃപാ ചാരിറ്റീസ് കൺവീനർ പ്രൊ. ഷംനാദ് അഡ്വ.റോഷൻ…










