തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍(74) അന്തരിച്ചു. അരനൂറ്റാണ്ടിലേറെക്കാലമായി മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജന്മഭൂമി പത്രത്തിന്റെ തുടക്കം മുതല്‍(1977) അതിനൊപ്പമുണ്ട്. രാഷ്ട്രീയലേഖകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. പത്രപ്രവര്‍ത്തനത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും ചേര്‍ത്തുവച്ച അദ്ദേഹം നിലവില്‍ ബിജെപി സംസ്ഥാന സമിതി അംഗമാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ജന്മഭൂമി ഓഫീസിലും പ്രസ്‌ക്ലബ്ബിലും തുടര്‍ന്ന് തിരുമലയിലെ അരയല്ലൂര്‍ വടകര നഗറില്‍ എവിആര്‍എ ബി4 വീട്ടിലും പൊതു ദര്‍ശനത്തിനു ശേഷം വൈകിട്ട്…
സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപക അവാർഡ് ലഭിച്ച ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ അധ്യാപകൻ സമീർ സിദ്ദീഖിക്ക് വിദ്യാർത്ഥികൾ നൽകിയത് 101 പുസ്തകങ്ങളായ അക്ഷരങ്ങളുടെ അപൂർവ്വ സ്നേഹാദരം
*സമീർ മാഷിന് അക്ഷരങ്ങളുടെ സ്നേഹാദരം* കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപക അവാർഡ് ലഭിച്ച ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ അധ്യാപകൻ സമീർ സിദ്ദീഖിക്ക് വിദ്യാർത്ഥികൾ നൽകിയത് അക്ഷരങ്ങളുടെ അപൂർവ്വ സ്നേഹാദരം. അവാർഡ് ലഭിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചേർന്ന് 101 പുസ്തകങ്ങൾ മാഷിന് സമ്മാനിച്ചു. പുസ്തകങ്ങളോട് അഭിനിവേശമുള്ള അധ്യാപകനാണ് സമീർ മാഷ്. മാഷിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലായി പത്തിലധികം ഓപ്പൺ ലൈബ്രറികൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. മാഷിന്റെ വീട്ടിൽ തന്നെ ആയിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ഹോം ലൈബ്രറിയും ഉണ്ട്….
നവരാത്രി ആഘോഷങ്ങൾക്ക് തിരുവനന്തപുരം ഒരുങ്ങുന്നു; മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു
തിരുവനന്തപുരം: ഒക്ടോബർ ആദ്യവാരത്തിൽ ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തിരുവനന്തപുരം ഒരുങ്ങുന്നു. ലോകശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഉത്സവത്തിന് കൂടി തലസ്ഥാന നഗരം വേദിയാകുകയാണ്. കേരളവും തമിഴ്നാടും ഒരുമിച്ച് പങ്കാളികളാകുന്ന ആയുധപൂജ, വിദ്യാരംഭം തുടങ്ങിയ പ്രധാന ചടങ്ങുകളോടനുബന്ധിച്ച് ജനലക്ഷങ്ങൾ പങ്കെടുക്കുന്ന നവരാത്രി ആഘോഷങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മേയർ അഡ്വ. വി. വി. രാജേഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുടെ…
മാണി സി കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്റ് കോടതി പിൻവലിച്ചു. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മാണി സി കാപ്പൻ കോടതിയിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകിയതിനെത്തുടർന്നാ ണ് വാറണ്ട് പിൻവലിച്ചത്
കോട്ടയം: ചെക്ക് കേസിൽ മാണി സികാപ്പൻ എം എൽ എയ്ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പിൻവലിച്ചു. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി മാണി സി കാപ്പൻ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകിയതിനെത്തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്. നേരത്തെ കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ബോറിവലി കോടതി കാപ്പനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി….
സ്വാതി മോഹൻ റാത്തോഡ് സബ് കളക്ടറായി ചുമതലയേറ്റു
തിരുവനന്തപുരം സബ് കളക്ടർ & സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായി സ്വാതി മോഹൻ റാത്തോഡ് ചുമതലയേറ്റു. 2024 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് മഹാരാഷ്ട്ര സ്വദേശിനിയായ സ്വാതി മോഹൻ റാത്തോഡ്. 26 ഓഗസ്റ്റ് 2024 മുതൽ തൃശൂർ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സൊലാപ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജിയോഗ്രഫിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുരം റവന്യൂ ഡിവിഷണൽ ഓഫീസർ ചുമതലയും സബ് കളക്ടർ വഹിക്കും.
മാതൃ ദർശനം ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമം; മണർകാട് കത്തീഡ്രലിൽ ചരിത്രപ്രസിദ്ധമായ തിരുനട തുറന്നു
മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ, വിശ്വാസിസമൂഹം ഭക്തിയോടെ കാത്തിരുന്ന തിരുനട തുറക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാം ദിനമായ ഇന്ന് (സെപ്റ്റംബർ 7) ഉച്ച നമസ്കാരത്തിന് ശേഷമാണ് വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറന്നുനൽകിയത്. വിശുദ്ധ കുർബാനയ്ക്കും ഉച്ചനമസ്കാരത്തിനും ശേഷം നടന്ന നടതുറക്കൽ ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ്…
കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ. അച്യുതൻ അന്തരിച്ചു. നാല് പ്രാവശ്യം ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്
പാലക്കാട്: കോൺഗ്രസ് നേതാവുംമുൻ എംഎൽഎയുമായ കെ. അച്യുതൻ (76) അന്തരിച്ചു. നാല് പ്രാവശ്യം ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ചിറ്റൂർ നഗരസഭ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതന്റെ പിതാവാണ്. 1950ൽ കിട്ടുണ്ണിയുടെയും വള്ളിയുടെയും മകനായി ചിറ്റൂരിലാണ് ജനനം. 1979 മുതൽ 1996 വരെ ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാനായിരുന്നു കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1996, 2001,…
പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ: പിണറായി വിജയൻ
മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് സിനിമാ ലോകവും മലയാളിയും. സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് രംഗത്ത് വന്നിട്ടുള്ളത്. പ്രതിപക്ഷ നേതാന് പിണറായി വിജയനും ഇപ്പോൾ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട് തലമുറകളെ വിസ്മയിപ്പിച്ചു കൊണ്ട് ഇനിയും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നുമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.
സംവിധായകൻ ആർ ശരത് അന്തരിച്ചു.വേറിട്ട പ്രമേയങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ.ഒരു ദേശീയ പുരസ്കാരവും നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടി
തിരുവനന്തപുരം : സംവിധായകൻ ആർ ശരത് (63) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു ദേശീയ പുരസ്കാരവും നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുള്ള ആർ ശരത് വേറിട്ട പ്രമേയങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനായിരുന്നു. സംവിധായകൻ ഷാജി എൻ കരുണിന്റെ അസിസ്റ്റന്റായാണ് സിനിമാരംഗത്ത് തുടക്കം കുറിച്ചത്. സായാഹ്നം, സ്ഥിതി, ബുധനും ചാപ്ലിനും ചിരിക്കുന്നു, പറുദീസ, ശീലാബതി, സ്വയം, ഡിസയർ, എന്നെ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. സായാഹ്നം എന്ന ചിത്രത്തിന് ഏഴ് സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്….
വണ്ടിപ്പെരിയാർ – മ്ലാമല റൂട്ടിൽ കാഴ്ച മറയ്ക്കുന്ന കാടുകൾ കാരണം അപകടങ്ങൾ വർധിക്കുന്നു; പ്രതിഷേധമായി റോഡരുകിലെ കാടുകൾ വെട്ടിത്തെളിച്ച് നാട്ടുകാർ
വണ്ടിപ്പെരിയാർ – മ്ലാമല റൂട്ടിൽ കാഴ്ച മറയ്ക്കുന്ന കാടുകൾ കാരണം അപകടങ്ങൾ തുടർക്കഥയാകുന്നു. പ്രശ്നത്തിൽ ജനപ്രതിനിധികൾ ഇടപെടാതെ വന്നതോടെ പ്രതിഷേധമായി നാട്ടുകാർ റോഡരുകിലെ കാടുകൾ വെട്ടിത്തെളിച്ചു. വണ്ടിപ്പെരിയാർ – മ്ലാമല-തേക്കായ്ക്കൽ റൂട്ടിലാണ് കാഴ്ച മറയ്ക്കുന്ന രീതിയിൽ കാടുകൾ വളർന്ന് നിൽകുന്നത്. ഇത് പലപ്പോഴും വാഹനങ്ങൾക്ക് കാഴ്ച്ച മറയ്ക്കുന്നതുമൂലം അപകടങ്ങൾ പതിവാണ്. ഏഴ് കിലോമീറ്റലധികം ദൂരത്തിൽ കഴിഞ്ഞ വർഷം പൊതുമരാമത്ത് വിഭാഗം റോഡ് ടാറിംഗ് ജോലികൾ നടത്തി ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ ഇവിടെ ഇപ്പോൾ കുടുതൽ കാടുകൾ വളർന്ന്…












