Kerala

വിളി വന്നാൽ പത്ത് മിനിട്ടിൽ ആംബുലൻസെത്തും: മന്ത്രി കെ മുരളീധരൻ  335 ആംബുലൻസുകൾ നിരത്തിലേക്ക്
Kerala

വിളി വന്നാൽ പത്ത് മിനിട്ടിൽ ആംബുലൻസെത്തും: മന്ത്രി കെ മുരളീധരൻ 335 ആംബുലൻസുകൾ നിരത്തിലേക്ക്

തിരുവനന്തപുരം : രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 108 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യവകുപ്പ് നിരത്തിലിറക്കുന്ന 335 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രിമാരായ കെ.മുരളീധരനും സി.പി. ജോണും ചേർന്ന് നിർവഹിച്ചു. സാമ്പത്തികപ്രയാസം ബാധിക്കാത്ത രീതിയിൽ ആരോഗ്യവകുപ്പിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ചുരുങ്ങിയ വിലയ്ക്ക് മികച്ച…

Kerala

100 ദിനത്തിൽ 32 പദ്ധതികൾ പൂർത്തിയാക്കി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് *ദാക്ഷായണി, പഞ്ചമി പദ്ധതികൾക്ക് തുടക്കം: ഭവന പദ്ധതികൾക്കും മാർഗ നിർദ്ദേശം

1,000 പഠനമുറികൾ പൂർത്തിയായി; 50 അംബേദ്കർ ഗ്രാമങ്ങളിൽ വികസനം സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് പ്രഖ്യാപിച്ച 32 പദ്ധതികളും പൂർത്തിയായി. ഭവനം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, ഡിജിറ്റൽ സേവനങ്ങൾ, ഗോത്രകലാ സംരക്ഷണം തുടങ്ങിയ മേഖലകളിലായി നടപ്പാക്കിയ പദ്ധതികളിലൂടെ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകി. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പുകളുടെ തനത് ഭവനപദ്ധതികൾക്ക് പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിച്ചു. പട്ടികജാതി നഗറുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിലെ…

Kerala

കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഐഎവിയുടെ നൂതന സംവിധാനം *രോഗവ്യാപന സാധ്യത വിലയിരുത്താം; പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം

ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നതിനു മുമ്പുതന്നെ ജില്ലാ അടിസ്ഥാനത്തിൽ ഡെങ്കിപ്പനി വ്യാപന സാധ്യത മുൻകൂട്ടി പ്രവചിക്കാൻ സഹായിക്കുന്ന മെഷീൻ ലേണിങ് അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം വികസിപ്പിച്ച് തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി). ആരോഗ്യവകുപ്പിന്റെ രോഗനിരീക്ഷണ വിവരങ്ങളും കാലാവസ്ഥാ വിവരങ്ങളും വിശകലനം ചെയ്ത് ഡെങ്കിപ്പനി വ്യാപനസാധ്യത മുൻകൂട്ടി പ്രവചിക്കുകയാണ് ഡെങ്കി ഏർലി വാണിങ് സിസ്റ്റത്തിന്റെ ലക്ഷ്യം. ഐഎവിയിലെ വൈറസ് ജീനോമിക്‌സ്, ബയോഇൻഫർമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ ശാസ്ത്രജ്ഞൻ ഡോ. അഭിനന്ദ് സി. എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡെങ്കി…

നെല്ലുസംഭരണം വർധിപ്പിക്കും: മന്ത്രി അനൂപ് ജേക്കബ്
Kerala

നെല്ലുസംഭരണം വർധിപ്പിക്കും: മന്ത്രി അനൂപ് ജേക്കബ്

ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നതിനായി സപ്ലൈകോയുടെ നേതൃത്വത്തിലുള്ള സംഭരണം വർധിപ്പിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 2021 ൽ നെല്ല് സംഭരണം 7.5 ലക്ഷം മെട്രിക് ടൺ ആയിരുന്നത് ഈ വർഷം അഞ്ച് ലക്ഷത്തി മുപ്പതിനായിരം മെട്രിക് ടണ്ണായി ചുരുങ്ങി. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. വഴുതക്കാട് മൗണ്ട് കാർമൽ ഹാളിൽ ലോക ഭക്ഷ്യ ദിനാഘോഷവും സപ്ലൈകോ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭക്ഷ്യഭദ്രത എന്ന ലക്ഷ്യം മുൻനിർത്തി പൊതുവിതരണവകുപ്പിന്റെ…

കിഫ്ബിയിൽ നടന്നത് വൻ ക്രമക്കേടെന്ന് മുഖ്യമന്ത്രി
Kerala

കിഫ്ബിയിൽ നടന്നത് വൻ ക്രമക്കേടെന്ന് മുഖ്യമന്ത്രി

* *സംസ്ഥാനത്തിന് ഉണ്ടായത് 13,103 കോടി രൂപയുടെ അധിക ചെലവും വായ്പാ പരിധിയിൽ 25,932.55 കോടി രൂപയുടെ വെട്ടിക്കുറവും* * *സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും* കിഫ്ബിയുടെ ധനകാര്യ വിനിയോഗം, ഭരണഘടനാ ചട്ടങ്ങൾ, പദ്ധതി നടത്തിപ്പ് എന്നിവ സംബന്ധിച്ച് പഠിച്ച സുധാ പിള്ള കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കിഫ്ബിയുടെ പ്രവർത്തനത്തിൽ ഭരണഘടനാ വ്യവസ്ഥകളിൽ നിന്നും റൂൾസ് ഓഫ് ബിസിനസ്സിൽ നിന്നും വ്യതിയാനം കണ്ടെത്തിയിട്ടുണ്ടെന്നും ക്രമക്കേട് സംബന്ധിച്ച് അന്വേഷണത്തെ കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി…

പത്മശ്രീ ചെറുവയൽ രാമന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ നൽകുന്നു
Kerala

പത്മശ്രീ ചെറുവയൽ രാമന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ നൽകുന്നു

മണ്ണിനെ സ്നേഹിച്ച് മണ്ണിലേക്ക് മടങ്ങി *പത്മശ്രീ ചെറുവയല്‍ രാമന്‍* മലയാളികളുടെ നെല്ലച്ഛനായ പത്മശ്രീ ചെറുവയല്‍ രാമന് നാടിന്റെ അന്ത്യാഞ്ജലി. കമ്മന നവോദയം എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങിയാണ് നെല്‍വിത്തുകളുടെ സംരക്ഷകന്‍ വിടവാങ്ങിയത്. പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകനും പരിസ്ഥിതി സ്നേഹിയുമായിരുന്ന ചെറുകര രാമന്‍ എന്ന ചെറുവയല്‍ രാമേട്ടന്‍ ഇനി ഓര്‍മ്മകളില്‍ നാമ്പിടും. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവയല്‍ രാമന്‍ ഒക്ടോബര്‍ 14 വൈകിട്ട് 3.30 ഓടെയാണ്…

Kerala

കടലിൽ കാണാതായവർക്ക് മരണ സർട്ടിഫിക്കറ്റ് നൽകാനുള്ള ഏഴു വർഷത്തെ കാലപരിധി കുറയ്ക്കണം : കേന്ദ്രത്തോട് നിയമഭേദഗതി ആവശ്യപ്പെട്ട് കേരളം

കടലിൽ കാണാതാകുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഏഴു വർഷത്തെ കാത്തിരിപ്പ് കാലാവധി കുറയ്ക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ. ഇതിനായി നിയമ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കപ്പൽ അപകടങ്ങളിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും മന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം ഒരാളെ കാണാതായാൽ ഏഴ് വർഷം പൂർത്തിയായതിന് ശേഷം മാത്രമേ മരണ സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കുകയുള്ളൂ. ഇത് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് വലിയ പ്രതിസന്ധിയാണ്…

അന്വേഷണ മികവും കാളിരാജ് മഹേഷ് കുമാറിന്റെ മേല്‍നോട്ടവും; എറണാകുളത്തെ ‘തീവ്രവാദ തിരി’ അതിവേഗം അണച്ച് കേരളാ പോലീസ്
Kerala

അന്വേഷണ മികവും കാളിരാജ് മഹേഷ് കുമാറിന്റെ മേല്‍നോട്ടവും; എറണാകുളത്തെ ‘തീവ്രവാദ തിരി’ അതിവേഗം അണച്ച് കേരളാ പോലീസ്

കൊച്ചി: സാധാരണ ഒരു തീപിടിത്തം എന്ന് എഴുതിത്തള്ളാമായിരുന്ന സംഭവത്തിനു പിന്നിലെ ഞെട്ടിക്കുന്ന രാജ്യദ്രോഹ ഭീകരത അതിവേഗം വെളിച്ചത്തുകൊണ്ടുവന്ന് കൊച്ചി സിറ്റി പോലീസ്. എറണാകുളത്ത് ഉയര്‍ന്ന തീവ്രവാദ ഭീഷണിയെ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് തകര്‍ത്തത് പ്രഗത്ഭരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ദീര്‍ഘവീക്ഷണവും കൃത്യതയാര്‍ന്ന ഇടപെടലുമാണ്. ജമ്മു കാശ്മീരിലെ അത്യന്തം സംഘര്‍ഷഭരിതമായ മേഖലകളില്‍ ഭീകരവാദികളെ മുട്ടുകുത്തിച്ച പ്രഗത്ഭനായ ഉദ്യോഗസ്ഥന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ. കാളിരാജ് മഹേഷ് കുമാറിന്റെ കടുപ്പമേറിയ മേല്‍നോട്ടവും, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍…

Kerala

നെടുമ്പാശ്ശേരി വാഹനാപകടക്കേസ്: അന്വേഷണം ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്

തിരുവനന്തപുരം: നെടുമ്പാശ്ശേരി വാഹനാപകടക്കേസിന്റെ അന്വേഷണം ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന് കൈമാറിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ പരാതികളും ആശങ്കകളും കേൾക്കുന്നതിനായി സൗത്ത്‌ സോൺ ഐ.ജി. നിശാന്തിനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനും സർക്കാർ സന്നദ്ധമാണെന്ന് സബ്‌മിഷന് മറുപടിയായി മന്ത്രി സഭയിൽ വ്യക്തമാക്കി. നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടം അതീവ ദൗർഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. കേസിൽ കുറ്റക്കാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത…

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ഡൽഹി പോലീസിന്റെ കസ്റ്റഡിയിലായ *പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ*
Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ഡൽഹി പോലീസിന്റെ കസ്റ്റഡിയിലായ *പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ*

കസ്റ്റഡി സംബന്ധിച്ച വിശദമായ വിവരങ്ങൾ ശേഖരിക്കാനും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകി. പ്രതിപക്ഷ നേതാവിനെ പോലീസ് എവിടെയാണ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് അന്വേഷിച്ചറിയണമെന്നും അദ്ദേഹത്തിന്റെ കസ്റ്റഡി മോചനത്തിനായുള്ള നടപടികൾ ഉടനടി സ്വീകരിക്കണമെന്നുമാണ് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിന് പുറമെ, ഡൽഹിയിലെ റസിഡന്റ് കമ്മീഷണറോടും പിണറായി വിജയന്റെ നിലവിലെ സ്ഥിതിവിവരങ്ങൾ അടിയന്തരമായി തിരക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ചു. പ്രതിപക്ഷ നേതാവ് നിലവിൽ…

1 2 3 4 5 6 … 50
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav