Kerala

കഴക്കൂട്ടം സൈനിക സ്കൂളിൽ ഹിന്ദി രാജ്ഭാഷ പ്രചാരണ പരിപാടി ആരംഭിച്ചു
Kerala

കഴക്കൂട്ടം സൈനിക സ്കൂളിൽ ഹിന്ദി രാജ്ഭാഷ പ്രചാരണ പരിപാടി ആരംഭിച്ചു

  2026 സെപ്റ്റംബർ 14 ന് ഹിന്ദിയിൽ പ്രത്യേകമായി നടത്തിയ അസംബ്ലി യോടെ കഴക്കൂട്ടം സൈനിക സ്കൂൾ ഹിന്ദി പ്രചാര പരിപാടികൾക്ക് തുടക്കം കുറിച്ചു.. സെപ്റ്റംബർ 14 മുതൽ 27 വരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഹിന്ദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ സമ്പന്നമായ സാഹിത്യ-സാംസ്കാരിക പൈതൃകത്തോ ടുള്ള മതിപ്പ് വളർ ത്തുന്നതിനും ലക്ഷ്യ മിടുന്നു.   പ്രത്യേക അസംബ്ലിയിൽ, ഹിന്ദിയിൽ വിവിധ വിഷയങ്ങളിൽ കേഡറ്റുകൾ പ്രസംഗങ്ങൾ നടത്തി, ഭാഷയിലുള്ള അവരുടെ ആത്മവിശ്വാസവും താൽപ്പര്യവും പ്രകടിപ്പിച്ചു. പ്രിൻസിപ്പൽ കേണൽ…

അഭിഭാഷക സംരക്ഷണ നിയമം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലയേഴ്സ് പ്രക്ഷോഭത്തിലേക്ക്
Kerala

അഭിഭാഷക സംരക്ഷണ നിയമം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലയേഴ്സ് പ്രക്ഷോഭത്തിലേക്ക്

  അഭിഭാഷക സംരക്ഷണ നിയമം നിർമിക്കണം; ഇന്ത്യൻ അസോസിയേഷൻ ഓഫ് ലയേഴ്സ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം: അഭിഭാഷകർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അഭിഭാഷക സംരക്ഷണ നിയമം നിർമിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലയേഴ്സ് സംസ്ഥാന കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്വതന്ത്രമായി തൊഴിൽ ചെയ്യുന്നതിനുമുള്ള സാഹചര്യം ഒരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അഭിഭാഷകർക്കെതിരായ അതിക്രമങ്ങൾ മറ്റേതൊരു മേഖലയിലും ഉണ്ടാകാത്ത തരത്തിൽ വർധിച്ചുവരികയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. അഭിഭാഷകരുടെ സംരക്ഷണത്തിനായി നിയമനിർമാണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി…

മന്ത്രി എം ലിജുവിന്റെ അടിയന്തര ഇടപെടൽ; കൃഷ്ണപുരത്ത് UG കേബിളുകൾ സ്ഥാപിക്കാൻ KSEB ഉത്തരവിറക്കി
Kerala

മന്ത്രി എം ലിജുവിന്റെ അടിയന്തര ഇടപെടൽ; കൃഷ്ണപുരത്ത് UG കേബിളുകൾ സ്ഥാപിക്കാൻ KSEB ഉത്തരവിറക്കി

ഓച്ചിറ ഇരുപത്തെട്ടാം ഓണ മഹോത്സവത്തിന് മുൻപ് സ്ഥാപിക്കാൻ നിർദേശം തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തെട്ടാം ഓണമഹോത്സവത്തിന്റെ ഭാഗമായുള്ള കെട്ടുകാഴ്ചയ്ക്ക് തടസ്സമായി നിന്ന കൃഷ്ണപുരം ഇലക്ട്രിക് പോസ്റ്റ്‌ വിഷയത്തിന് ശാശ്വത പരിഹാരം. മഹോത്സവത്തിന്റെ ഭാഗമായി കൂറ്റൻ കെട്ടുകാളകളെത്തുമ്പോൾ തടസ്സമായി നിന്ന ഇലക്ട്രിക് ലൈനുകൾ മാറ്റി അണ്ടർഗ്രൗണ്ട് (യു.ജി) കേബിളുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി ഉത്തരവിറക്കി. കായംകുളം എം.എൽ.എ കൂടിയായ സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ ആവശ്യപ്രകാരമാണ് കെ.എസ്.ഇ.ബിയുടെ നടപടി. മഹോത്സവം നടക്കുന്ന സെപ്റ്റംബർ 23 ന് മുൻപായി…

പുതിയ വൈദ്യുതി നയം രൂപീകരിക്കും മുഖ്യമന്ത്രി വി ഡി സതീശൻ .ജനവാസ മേഖലകളെ ഇ എസ് എയിൽ നിന്ന് ഒഴിവാക്കും
Kerala

പുതിയ വൈദ്യുതി നയം രൂപീകരിക്കും മുഖ്യമന്ത്രി വി ഡി സതീശൻ .ജനവാസ മേഖലകളെ ഇ എസ് എയിൽ നിന്ന് ഒഴിവാക്കും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങളും വ്യാപിപ്പിക്കും. കെഎസ്ഇബി- യെ സ്വകാര്യവൽക്കരിക്കില്ല മറിച്ച് കൂടുതൽ സ്വയംപര്യാപ്തമാക്കും. അതോടൊപ്പം പുനരുപയോഗ ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയുടെ കുറവ്, വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വർധന, വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക്…

നിക്ഷേപ അനുമതികൾ ഏകീകരിക്കാൻ ‘സരൾ കേരളം’ പദ്ധതി നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ
Kerala

നിക്ഷേപ അനുമതികൾ ഏകീകരിക്കാൻ ‘സരൾ കേരളം’ പദ്ധതി നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

സംസ്ഥാനത്ത് നിക്ഷേപ പദ്ധതികൾക്കുള്ള അനുമതികൾ ഏകീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി ‘സരൾ കേരളം’ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ, വൺ ഡോക്യുമെന്റ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. SARAL Kerala (Simplified and Accelerated Regulatory Approvals and Licenses) എന്ന പദ്ധതിയിലൂടെ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി നടപടികൾ കൂടുതൽ ലളിതമാക്കും. ഇതിനായി നിലവിലുള്ള 19 നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ…

എക്സൈസ് വകുപ്പ് പുതിയതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിച്ചു
Kerala

എക്സൈസ് വകുപ്പ് പുതിയതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിച്ചു

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് സഹകരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, അത്യാധുനിക വാഹനങ്ങളും പ്രതിരോധ ആയുധങ്ങളും ലഭ്യമാക്കുക, ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കുക എന്നിവയിലൂടെ വകുപ്പിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ഫീൽഡ് ഓഫീസുകൾക്കായി പുതുതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം, പേരൂർക്കട എസ് എ പി പരേഡ് ഗ്രൗണ്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി….

വയനാട് ജില്ലാ കളക്ടറായി വി. ചെല്‍സസിനി ചുമതലയേറ്റു
Kerala

വയനാട് ജില്ലാ കളക്ടറായി വി. ചെല്‍സസിനി ചുമതലയേറ്റു

വയനാട് ജില്ലയുടെ 36-മത് ജില്ലാ കളക്ടറായി വി ചെല്‍സസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 2019 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനിയാണ് വി. ചെല്‍സസിനി. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരനാണ് ഭര്‍ത്താവ്. ഒന്നര വയസ്സുള്ള രാജമാണിക്യം മകനാണ്. *ജില്ലയുടെ സമഗ്ര വികസനം-ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന- ജില്ലാ കളക്ടര്‍ വി ചെല്‍സസിനി* വയനാടിന്റെ സമഗ്ര വികസനത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന…

വാർത്താ സംരക്ഷണം തടസ്സപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
Kerala

വാർത്താ സംരക്ഷണം തടസ്സപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

റിപ്പോർട്ടർ ടിവി ചാനൽ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനകൾ തികച്ചും നിയമപരമായ അന്വേഷണ നടപടികളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. റെയ്ഡിനിടെ ചാനലിലെ വാർത്താ സംപ്രേഷണം തടസ്സപ്പെട്ടതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, ആ ചാനലിലൂടെ തന്നെയാണ് താനും വിവരങ്ങൾ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കൊണ്ടുവരുമെന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും, ജി.എസ്.ടി വെട്ടിപ്പ് ആരോപണങ്ങളിലുമാണ് നിലവിൽ ചാനലിനെതിരെ അന്വേഷണം പുരോഗമിക്കുന്നത്. അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കായിക വകുപ്പ് സർക്കാരിന്…

‘റീ ഇമാജിനിങ് കേരളം’ ചർച്ചകൾക്ക് തുടക്കം; ബജറ്റ് പ്രഖ്യാപനങ്ങൾ വികസനപദ്ധതികളാക്കുമെന്ന് മുഖ്യമന്ത്രി
Kerala

‘റീ ഇമാജിനിങ് കേരളം’ ചർച്ചകൾക്ക് തുടക്കം; ബജറ്റ് പ്രഖ്യാപനങ്ങൾ വികസനപദ്ധതികളാക്കുമെന്ന് മുഖ്യമന്ത്രി

പുതുയുഗകേരളം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ പ്രഖ്യാപനങ്ങളെ യാഥാർഥ്യമാക്കാനുളള സുപ്രധാന ചുവടുവയ്പാണ് റീ ഇമാജിനിങ് കേരളം റൗണ്ട് ടേബിൾ കോൺഫറൻസെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റൗണ്ട് ടേബിൾ കോൺഫറൻസ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബജറ്റിൽ പ്രഖ്യാപിച്ച സർക്കാരിന്റെ ഫ്ലാഗ്ഷിപ് വികസന പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രുപരേഖ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ആറ് മാസത്തിനകം ഈ പദ്ധതികൾക്ക് വ്യക്തമായ രൂപം നൽകും. രണ്ട് വർഷത്തിനകം പദ്ധതികളെ ട്രാക്കിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു….

പ്രൈമറി & ഹൈസ്‌കൂൾ അധ്യാപകർക്കായുള്ള കരിയർ ഗൈഡൻസ് ശിൽപശാലയ്ക്ക് തുടക്കമായി.
Kerala

പ്രൈമറി & ഹൈസ്‌കൂൾ അധ്യാപകർക്കായുള്ള കരിയർ ഗൈഡൻസ് ശിൽപശാലയ്ക്ക് തുടക്കമായി.

തിരുവനന്തപുരം; കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മുകുളം എന്ന പേരിൽ നടപ്പാക്കുന്ന 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പ്രൈമറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകർക്കായുള്ള ത്രിദിന കരിയർ ഗൈഡൻസ് ശിൽപശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. പൊതു വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. പഴയ കാലങ്ങളിൽ നിന്ന് വിഭിന്നമായി പ്രൈമറി തലത്തിലും ഹൈസ്‌കൂൾ തലത്തിലും ഉന്നത വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ പരിചപ്പെടുത്തൽ ഇത്തരത്തിലുള്ള ശിൽപശാലകൾ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ, കഴിവുകൾ,…

1 … 3 4 5 6 7 … 42
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav