Kerala

അധ്യാപക നിയമന പരാതികളിൽ സമയബന്ധിത പരിഹാരമുണ്ടാകും- മന്ത്രി എൻ. ഷംസുദ്ദീൻ
Kerala

അധ്യാപക നിയമന പരാതികളിൽ സമയബന്ധിത പരിഹാരമുണ്ടാകും- മന്ത്രി എൻ. ഷംസുദ്ദീൻ

കോട്ടയം: അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട പരാതികൾ സർക്കാർ സമയബന്ധിതമായി പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. എയ്ഡഡ് സ്‌കൂൾ ജീവനക്കാരുടെ നിയമന അംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന അദാലത്ത് – റിസോൾവിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എം.ടി. സെമനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ എയ്ഡഡ് മേഖല വഹിച്ച പങ്ക് നിർണായകമാണ്….

108 ആംബുലൻസ് ജീവനക്കാർക്ക്  ബോണസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്  മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ  ചേർന്ന യോഗം.
Kerala

108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം.

108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിൻ്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. സെക്രട്ടറിയേറ്റിൽ തൊഴിൽ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിലാളി…

മില്ലുടമ സംഘടനാ പ്രതിനിധികളുമായി മന്ത്രി അനൂപ് ജേക്കബ് ചർച്ച നടത്തുന്നു
Kerala

മില്ലുടമ സംഘടനാ പ്രതിനിധികളുമായി മന്ത്രി അനൂപ് ജേക്കബ് ചർച്ച നടത്തുന്നു

നെല്ല് സംഭരണം: മില്ലുടമകളുമായി ധാരണയായി 2026- 27 സംഭരണ സീസണിലെ സപ്ലൈകോയുടെ നെല്ല് സംഭരണം സംബന്ധിച്ച് മില്ലുകാരുമായി ധാരണയായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് മില്ലുടമ സംഘടന പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. മില്ലുടമകളുടെ ആവശ്യങ്ങളിന്മേൽ സാധ്യമായ എല്ലാ അനുകൂല തീരുമാനവും കൈക്കൊള്ളുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 2022 –23ലെ ഒ.ടി.ആർ (ഔട്ട് ടേൺ റേഷ്യോ) അനുപാത വ്യത്യാസമായ 63 കോടി രൂപ സംബന്ധിച്ച്‌ അനുകൂല തീരുമാനം…

മലേഷ്യയുമായുള്ള സഹകരണം ശക്തമാക്കും; മുഖ്യമന്ത്രി വി.ഡി. സതീശൻ മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Kerala, World

മലേഷ്യയുമായുള്ള സഹകരണം ശക്തമാക്കും; മുഖ്യമന്ത്രി വി.ഡി. സതീശൻ മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഐ.ടി, ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ മലേഷ്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനം. ചേലേമ്പ്ര ‘തുല’ വെൽനെസ്സ് സെന്ററിൽ വെച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ക്രിയാത്മകമായ ചർച്ചകൾ നടന്നത്. മലേഷ്യയുമായുള്ള സംസ്ഥാനത്തിന്റെ ചരിത്രപരമായ സൗഹൃദവും അവിടെയുള്ള പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തവുമാണ് ഈ മികച്ച ബന്ധത്തിന്റെ അടിത്തറയെന്ന് കൂടിക്കാഴ്ചയിൽ വിലയിരുത്തി. ഇതിന്റെ തുടർച്ചയായാണ് പുതിയ വികസന പങ്കാളിത്തം വിപുലപ്പെടുത്താൻ തീരുമാനിച്ചത്. സംസ്ഥാന വ്യവസായ വകുപ്പ്…

നികുതിപിരിവ് കാര്യക്ഷമമാക്കേണ്ട സമയം: മുഖ്യമന്ത്രി
Kerala

നികുതിപിരിവ് കാര്യക്ഷമമാക്കേണ്ട സമയം: മുഖ്യമന്ത്രി

കൃത്യമായി നികുതിപിരിവ് നടത്തിക്കൊണ്ട് ജിഎസ്ടി വകുപ്പ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി വർധിപ്പിക്കാതെ, നികുതി വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതിൽ ജിഎസ്ടി വകുപ്പ് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുതുതായി വാങ്ങിയ 64 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് വാഹനങ്ങൾ വാങ്ങിയത്. വാഹനങ്ങളുടെ താക്കോൽ മുഖ്യമന്ത്രി…

നിയമവിദ്യാഭ്യാസം പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം മാറണം: മുഖ്യമന്ത്രി വി.ഡി. സതീശൻ  ഗവ.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala

നിയമവിദ്യാഭ്യാസം പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം മാറണം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവ.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചയ്ക്കൊപ്പം ഉയർന്നുവരുന്ന പുതിയ നിയമപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പുതിയ തലമുറയിലെ നിയമവിദഗ്ധർ തയാറാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാങ്കേതികവിദ്യ എത്രമാത്രം വികസിച്ചാലും അതിനൊപ്പം പുതിയ നിയമസാധ്യതകളും വെല്ലുവിളികളും ഉയർന്നുവരും. അവ തിരിച്ചറിയാനും നിയമപരമായി കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിൽ നിയമവിദ്യാഭ്യാസം കാലാനുസൃതമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിലെ വളർച്ച…

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്  നിർമാണ പ്രവർത്തികൾ മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു
Kerala

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നിർമാണ പ്രവർത്തികൾ മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവൃത്തികൾക്ക് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ തുടക്കം കുറിച്ചു. കാഞ്ഞിരംപാറ പെട്രോൾ പമ്പിന് സമീപം പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത പദ്ധതിയിൽ പിന്നീട് ചില മാറ്റങ്ങൾ വന്നിരുന്നെങ്കിലും, കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. 73.61 കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ശാസ്തംഗലം- മണ്ണറക്കോണം, തോപ്പുമുക്ക് – വട്ടിയൂർക്കാവ് റോഡ്, മണ്ണറക്കോണം…

കഴക്കൂട്ടം സൈനിക സ്കൂളിൽ വൃക്ഷത്തൈ നടീൽ പരിപാടി നടത്തി
Kerala

കഴക്കൂട്ടം സൈനിക സ്കൂളിൽ വൃക്ഷത്തൈ നടീൽ പരിപാടി നടത്തി

പരിസ്ഥിതി സംരക്ഷണത്തിന്റെയും വരും തലമുറകൾക്ക് ഹരിതാഭമായ ഭാവി പരിപോഷിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന ‘ഏക് പെഡ് മാ കേ നാം’ (അമ്മയുടെ പേരിൽ ഒരു മരം) കാമ്പെയ്‌നിന്റെ ഭാഗമായി കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രിൻസിപ്പൽ കേണൽ അഭിഷേക് വോറയും സ്കൂളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. കാമ്പസിലെ പെൺകുട്ടികളും സ്ത്രീകളും ഫലവൃക്ഷങ്ങളും തൈകളും നട്ടുപിടിപ്പിച്ചുകൊണ്ട് ഈ ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു, സ്‌കൂൾ കാമ്പസിൽ ആരോഗ്യകരമായ പരിസ്ഥിതിയുടെയും ഫലവൃക്ഷത്തോട്ടങ്ങളുടെയും വികസനത്തിന് സംഭാവന നൽകി.   പച്ചപ്പ്…

കൊല്ലം ബീച്ചിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Kerala

കൊല്ലം ബീച്ചിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം ബീച്ചിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോർട്ട് കൊല്ലം ഗലീലിയോ കോളനി സ്വദേശി മനോജ് എന്ന ജോസഫാണ് ആണ് മരിച്ചത്. ജോസഫും രണ്ട് പെൺമക്കളും കര ഇടിഞ്ഞു തെരയിൽപ്പെടുകയായിരുന്നു. മുന്നറിയിപ്പ് ലംഘിച്ച് കടലിനടുത്ത് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 3 ലൈഫ് ഗാർഡുകളും അപകട സമയത്ത് സ്ഥലത്തില്ലായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽപെട്ട കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. പിന്നാലെ മനോജിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിരുന്നു.

Kerala

അടിമാലിയെ നടുക്കി ഇരട്ടക്കുട്ടികളുടെ മരണം; വിഷാംശം കണ്ടെത്തി, അന്വേഷണം ശക്തമാക്കി

അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത. ഒഴിവത്തുംവലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ രിഹാനും ഇഹാനുമാണ് മരിച്ചത്. കുട്ടികളുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് വിവരം. തിന്നർ കുട്ടികളുടെ ഉള്ളിൽ ചെന്നിരിക്കാമെന്ന് പിതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനായി പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു കുട്ടിയെ അടിമാലി…

1 … 5 6 7 8 9 … 42
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav