കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ AI-ERA (Ernakulam Revolutionising Administration) എന്ന നൂതന പദ്ധതി ആരംഭിക്കുന്നു. കേരളത്തിലെ ആദ്യ എഐ സാക്ഷര സർക്കാർ ജില്ല എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ10.30 ന് കാക്കനാട് ഇൻഫോപാർക്കിലെ പാർക്ക് സെന്റർ ഹാളിൽ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി, വിവിധ വകുപ്പു…

