Date: August 15th, 2026

ഇന്ത്യയെന്ന വികാരം മനസ്സിൽ സൂക്ഷിച്ചു പുതുയുഗ കേരളത്തിനായി മുന്നേറാം: മുഖ്യമന്ത്രി വി ഡി സതീശൻ* എൺപതാം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു
Kerala

ഇന്ത്യയെന്ന വികാരം മനസ്സിൽ സൂക്ഷിച്ചു പുതുയുഗ കേരളത്തിനായി മുന്നേറാം: മുഖ്യമന്ത്രി വി ഡി സതീശൻ* എൺപതാം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതുയുഗ കേരളം എന്നത് വെറും വാക്കല്ല, അത് യാഥാർഥ്യമാക്കാനുള്ള ആശയമാണ്. കരുണയും സേവനതത്പരതയും സഹിഷ്ണുതയും നിറഞ്ഞ കേരളമാണ് ഉയർന്നുവരേണ്ടത്. വികസനോന്മുഖമായ പ്രവർത്തനങ്ങൾക്കൊപ്പം ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ച് പുതുതലമുറയെയും മുതിർന്ന പൗരന്മാരെയും ചേർത്തുപിടിച്ചുള്ള മുന്നേറ്റമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൺപതാം സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി….

ഭരണഘടനയെ ശിഥിലീകരിക്കുവാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വം: മന്ത്രി അനൂപ് ജേക്കബ്
Kerala

ഭരണഘടനയെ ശിഥിലീകരിക്കുവാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വം: മന്ത്രി അനൂപ് ജേക്കബ്

  ഭരണഘടനയെ ശിഥിലീകരിക്കുവാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് ഇടുക്കി ജില്ലയുടെ ചുമതലയുളള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി മന്ത്രി അനൂപ് ജേക്കബ്. ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. മതേതര മൂല്യങ്ങളെ സംരക്ഷിച്ച് മുന്നോട്ടുപോകുമ്പോള്‍ ജനാധിപത്യത്തിന് കൂടുതല്‍ ശോഭയേകുവാന്‍ കഴിയും. സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമാണ് ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളത്. ഭാരതത്തിനൊപ്പം…

പാലക്കാട് കോട്ടമൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം. മന്ത്രി എൻ ഷംസുദ്ദീൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു
Kerala

പാലക്കാട് കോട്ടമൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം. മന്ത്രി എൻ ഷംസുദ്ദീൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു

സ്വാതന്ത്ര്യത്തിന്റെ കരുത്ത് യുവത ഏറ്റെടുക്കണം: മന്ത്രി എൻ ഷംസുദ്ദീൻ സ്വാതന്ത്ര്യത്തിന്റെ കരുത്ത് യുവത ഏറ്റെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ഭരണഘടനാമൂല്യങ്ങളും തത്വങ്ങളും തലമുറകളിലേക്ക് കൈമാറി രാജ്യത്തെ ഐക്യവും അഖണ്ഡതയും നിലനിർത്തുക ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടമൈതാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിലും സാങ്കേതിക വളർച്ചയിലും ഇന്ത്യ ഏറെ മുന്നിലാണ്. അനുദിനം മുന്നേറുന്ന വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ലോകോത്തര നിലവാരത്തിലുള്ള…

പ്രൗഢമായി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം; സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക: മന്ത്രി സണ്ണി ജോസഫ്
Kerala

പ്രൗഢമായി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം; സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക: മന്ത്രി സണ്ണി ജോസഫ്

പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും അവ ശക്തമായി മുന്നോട്ടുകൊണ്ടുപോവാനും സ്വാതന്ത്യദിന ചിന്തകള്‍ ശക്തിപകരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റ് മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് വിഘടനവാദവും ഭീകരവാദവും വര്‍ഗീയവാദവും ശക്തിപ്പെടുമ്പോള്‍ രാജ്യസ്നേഹത്തിന്റെ കൊടിക്കീഴില്‍ ഒന്നിച്ചുനില്‍ക്കാന്‍ നമുക്ക് കഴിയണം. അക്രമരഹിതവും സത്യഗ്രഹ മാര്‍ഗത്തിലുള്ളതുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ലോകചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടവയാണ്. രാഷ്ട്രപിതാവ് മഹാത്മാ…

കേരളത്തെ പുതുയുഗപ്പിറവിയിലേക്ക് നയിക്കും- മന്ത്രി മോൻസ് ജോസഫ്
Kerala

കേരളത്തെ പുതുയുഗപ്പിറവിയിലേക്ക് നയിക്കും- മന്ത്രി മോൻസ് ജോസഫ്

കോട്ടയം: കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ജലവിഭവ-ഭവന നിർമാണവകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മന്ത്രി സ്വാതന്ത്യദിന പരേഡിന്‍റെ സല്യൂട്ട് സ്വീകരിച്ചു. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്താൻ നമുക്കു കഴിയണമെന്നും തിരിച്ചടികളുണ്ടായ മേഖലകളിൽ തിരിച്ചുവരവിന് പരിശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വീടില്ലാത്ത മുഴുവൻ പാവപ്പെട്ടവർക്കും വീട് ഉറപ്പാക്കാനും കുട്ടികൾക്ക് കേരളത്തിൽ തന്നെ ഉന്നതവിദ്യാഭ്യാസം…

ഭരണഘടന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കണം: മന്ത്രി പി സി വിഷ്ണുനാഥ്  സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു
Kerala

ഭരണഘടന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കണം: മന്ത്രി പി സി വിഷ്ണുനാഥ് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

ഭരണഘടന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടത് ഏവരുടെയും കടമയും കര്‍ത്തവ്യവുമാണെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. രാജ്യത്തിന്റെ അവസരസമത്വത്തിനും തുല്യനീതിക്കും വേണ്ടി ഡോക്ടര്‍ ബി ആര്‍ അംബേദ്ക്കര്‍ നല്‍കിയ മഹത്തായ ഭരണഘടന സംരക്ഷിക്കപ്പെടണം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി മുഖ്യസന്ദേശം നല്‍കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യദിനം ആഘോഷിക്കുക മാത്രമല്ല ഈ കാലയളവില്‍ രാജ്യം ആര്‍ജിച്ച നേട്ടങ്ങളെ അഭിമാനത്തോടുകൂടി ഓര്‍ക്കണം. നമ്മുടെ രാജ്യം എവിടെ നിന്നാണ് തുടങ്ങിയത്, എവിടെയാണ് നില്‍ക്കുന്നത്…

ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും സംരക്ഷിക്കണം: മന്ത്രി പി.കെ. ബഷീര്‍
Kerala

ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും സംരക്ഷിക്കണം: മന്ത്രി പി.കെ. ബഷീര്‍

80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും മതസൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യദിനം ഒരു ആഘോഷം മാത്രമല്ല, രാജ്യത്തിനായി ജീവന്‍ ത്യജിച്ച സ്വാതന്ത്ര്യസമര സേനാനികളുടെയും ദേശസ്‌നേഹികളുടെയും ത്യാഗങ്ങള്‍ ഓര്‍മിക്കാനുള്ള അവസരം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും അധ്യാപകരും എഴുത്തുകാരും മതപണ്ഡിതരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഒത്തുചേര്‍ന്ന് നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്ന് മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 15 എന്നത് കലണ്ടറിലെ ഒരു…

സാമൂഹിക അനീതികള്‍ക്കെതിരായ പോരാട്ടത്തിനായി നാം ഒന്നിക്കണം: മന്ത്രി ഒ.ജെ. ജനീഷ്
Kerala

സാമൂഹിക അനീതികള്‍ക്കെതിരായ പോരാട്ടത്തിനായി നാം ഒന്നിക്കണം: മന്ത്രി ഒ.ജെ. ജനീഷ്

സാമൂഹിക അനീതികള്‍ക്കെതിരായ പോരാട്ടത്തിനായി ഇന്ത്യന്‍ ജനത ഒന്നിക്കേണ്ട സമയമാണിതെന്ന് യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനാ മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന ഇക്കാലത്ത് ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതരത്വം ഉള്‍പ്പെടെയുള്ളവ കോട്ട കെട്ടി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. അധികാര ദുര്‍വിനിയോഗത്തെയും സ്വജനപക്ഷപാതത്തെയും അകറ്റി നിര്‍ത്താനുള്ള ജാഗ്രത ഓരോ ഭരണകര്‍ത്താക്കളും പുലര്‍ത്തേണ്ടതുണ്ടെന്നും ഭരണഘടന സ്ഥാപനങ്ങളെ…

സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
Kerala

സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ ഐതിഹാസിക സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യവും സ്നേഹവുമാണ് രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും. രാജ്യത്തിന്റെ വർത്തമാനവും ഭാവിയുടെ വിധാതാക്കളുമായ യുവാക്കളെ ചേർത്തുനിർത്തി സ്നേഹത്തിന്റെ കരം പകരുന്നതിന് പകരം ലാത്തിയും ബുള്ളറ്റുകളും സമ്മാനിക്കുന്നത് രാജ്യത്തിന്റെ ചൈതന്യത്തിന് ചേർന്നതല്ലെന്നും മന്ത്രി…

എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു ദേശീയ പതാക ഉയർത്തി
Kerala

എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു ദേശീയ പതാക ഉയർത്തി

ഇന്ത്യയുടെ യുവത്വം രാജ്യത്തിൻറെ ശരിക്കു വേണ്ടി പോരാടുമ്പോൾ രാഷ്ട്രം ഒന്നടങ്കം അവരെ അംഗീകരിക്കുന്നതിന്റെ കാരണം വിമർശനത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്ന വലിയ പാരമ്പര്യം ഇന്ത്യ ഉയർത്തിപ്പിടിച്ചിരുന്നത് കൊണ്ടാണെന്ന് എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. മഹാത്മജിയുടെയും നെഹ്റുവിൻറെയും അംബദ്ക്കറുടെയും പാഠങ്ങളാണ് അതിന് ശക്തിപകരുന്നത്. രാജ്യം സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന കാലത്ത് തന്നെ നമ്മുടെ രാഷ്ട്രശില്പികൾ വിമർശനങ്ങളെ അംഗീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനത്തില്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ജില്ല തല സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ദേശീയ പതാക ഉയര്‍ത്തിയശേഷം…

1 2
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav