തിരുവനന്തപുരം : കോവളം കവികൾ സ്മാരകം ഏർപ്പെടുത്തിയ കോവളം കവികൾ സാഹിത്യ പുരസ്കാരം ഭാഷാപണ്ഡിതൻ ഡോ.വി എസ് ശർമ്മയ്ക്ക് മന്ത്രി പി. സി വിഷ്ണുനാഥ് സമ്മാനിച്ചു. കോവളം കവികൾ സ്മാരകം വിനോദസഞ്ചാര , സാംസ്കാരിക സർക്യൂട്ടിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി പി.സി. വിഷ്‌ണുനാഥ് പറഞ്ഞു. ടൂറിസം വികസനത്തിൽ സാംസ്കാരിക ടൂറിസത്തിന് വലിയ പങ്കാണുളളത്. ടൂറിസം കേന്ദ്രമെന്ന നിലയിൽ കോവളത്തിനും വലിയ പ്രാധാന്യമുണ്ട്. കോവളം കവികൾ സ്മാരകം ടൂറിസവുമായി ബന്ധപ്പെടുത്തുന്ന ചർച്ചകൾ വൈകാതെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രാമകഥപ്പാട്ടിൻ്റെ പദാനുപദ…
മാറുന്ന എ ഐ യുഗത്തിനനുസരിച്ച് ഭരണസംവിധാനവും മാറണം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
# സി -ഡിറ്റിന്റെ ഐ സി റ്റി കോംപ്ലക്‌സ്, എ ഐ ലാബ്, സെക്യൂരിറ്റി ലാബ് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു# സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന എ ഐ യുഗത്തിൽ, പുതിയ ആശയങ്ങളുമായി വരുന്ന യുവതലമുറയ്ക്കും സ്റ്റാർട്ടപ്പുകൾക്കും അനുയോജ്യമായ രീതിയിൽ ഭരണസംവിധാനങ്ങളും നിയമങ്ങളും മാറേണ്ടതുണ്ടെന്ന് വ്യവസായ, വാണിജ്യ ഐ ടി, എ ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സാങ്കേതിക മാറ്റങ്ങൾക്കൊപ്പം നമ്മൾ മാറാൻ തയ്യാറായില്ലെങ്കിൽ കാലഹരണപ്പെട്ടുപോകുമെന്നും, വളർന്നുവരുന്ന സംരംഭകർക്ക് വഴി ഒരുക്കാൻ സി ഡിറ്റ് സജ്ജമാകണമെന്നും…
ബസ് റിഫർബിഷ്മെന്റ് പദ്ധതി കെഎസ്ആർടിസിക്ക് സാമ്പത്തിക നേട്ടമാകും: മന്ത്രി സി.പി ജോൺ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബസുകളുടെ നവീകരണ (റീഫർബിഷ്‌മെന്റ്) പദ്ധതി കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക നേട്ടമാകുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. ഒരു പുതിയ ബസ് വാങ്ങുന്ന പണം ഉപയോഗപ്പെടുത്തി പത്ത് ബസുകൾ അറ്റകുറ്റപ്പണികൾ നടത്തി സർവീസിനായി നിരത്തിലിറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ പദ്ധതിയുടെ ആദ്യഘട്ടത്തിൽ നവീകരണം പൂർത്തിയാക്കിയ 14 ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഡീലക്സ് വിഭാഗത്തിൽപ്പെട്ട ബസുകൾക്ക് ശരാശരി രണ്ടര ലക്ഷം രൂപയും എഫ്.പി,…
ഓണം റേഷന്‍ വിഹിതം അറിയാം:, മഞ്ഞക്കാർഡിന് 30കിലോ അരിയും സൗജന്യ ഓണക്കിറ്റും; പിങ്ക് കാർഡിൽ ഒരംഗത്തിന് നാലു കിലോ അരി.
*തിരുവനന്തപുരം:* ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം തികച്ചും അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭക്ഷ്യവുകുപ്പ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നത് ഇപ്പോള്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ്. കഴിഞ്ഞ സര്‍ക്കാര്‍ നിരന്തരം…
സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 13)*
വിപണിവില നിയന്ത്രണത്തിനും സാധാരണ ജനങ്ങൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനുമായി സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം മെഗാ ട്രേഡ് ഫെയറിനു ഇന്ന് (ആഗസ്റ്റ് 13) തുടക്കമാകും. കിഴക്കേകോട്ട ഇ.കെ. നായനാർ പാർക്കിലാണ് മേള സംഘടിപ്പിക്കുന്നത്. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ചടങ്ങിൽ അധ്യക്ഷനാകും. മേളയിലെ ആദ്യവിൽപ്പന ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ….
അച്ഛനില്ലാതെ തന്റെ കരിയർ എത്രകാലം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് അറിയില്ല’: വിരമിക്കൽ സൂചന നൽകി മെസി
ഫുട്ബോളിൽ നിന്നും വിരമിക്കൽ സൂചന നൽകി അർജന്റീന സൂപ്പർതാരം ലയണൽ മെസി. അച്ഛന്റെ വിയോഗത്തിനുപിന്നാലെ താരം വികാരനിർഭരമായ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ഈ കുറിപ്പിലാണ് മെസി വിരമിക്കൽ സൂചന നൽകിയത്. പിതാവില്ലാതെ തന്റെ കരിയർ എത്രകാലം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് അറിയില്ലെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു മെസിയുടെ പിതാവും മനേജരുമായിരുന്ന ഹോർഹെ മെസി വിടപറഞ്ഞത്. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗത്തെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. എന്തുകൊണ്ടാണ് താങ്കൾക്ക് കുറച്ചുകൂടി കാത്തിരിക്കാൻ സാധിക്കാതിരുന്നതെന്നും…





