ആഗസ്റ്റ് 14 വെള്ളി രാത്രി 9.30 മുതൽ ആഗസ്റ്റ് 15 (ശനി )പുലർച്ചെ 1 വരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ‘Resurge – Safe Women, Safe Kerala’ വനിതാ കൂട്ടായ്മയ്ക്ക് എത്തുന്നവർക്ക്, പരിപാടിക്ക് ശേഷം തിരികെ പോകാൻ കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് 10 ബസുകൾ പ്രത്യേക സർവീസ് നടത്തും. ആറ്റിങ്ങൽ -2 TVM സിറ്റി -2 വികാസ് ഭവൻ -1 നെടുമങ്ങാട് -1…
മലയാളിക്ക് വിഭവസമൃദ്ധമായ* *ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ* ജില്ലാതലത്തിലും സി.ഡി. എസ്തലത്തിലും ഓണസദ്യയുടെ ബുക്കിങ്ങ് പുരോഗമിക്കുന്നു
തിരുവനന്തപുരം: മലയാളിയുടെ ഓണാഘോഷത്തിന് വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കി ഇക്കുറിയും കുടുംബശ്രീ. സംസ്ഥാനമെമ്പാടുമുള്ള നാനൂറോളം വനിതാ കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുത്ത് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാം. ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഓലന്‍, കാളന്‍, പച്ചടി, കിച്ചടി, പുളിയിഞ്ചി, രസം, മോര്, അച്ചാര്‍, ശര്‍ക്കരവരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവ ഉള്‍പ്പെടെയുള്ള ഓണസദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക്. കൂടാതെ ആവശ്യക്കാര്‍ക്ക്…
എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ അപമാനിച്ച സംഭവം കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും
തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഹർദാനിയിൽ എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത കോൺഗ്രസ് റാലി നടന്ന വേദിയിൽ ബി.ജെ.പി. പ്രവർത്തകർ ഗംഗാജലം തളിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം കേരളത്തിൽ വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു. ആഗസ്റ്റ് 14-ന് വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡി.സി.സി.കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. തുടർന്ന് മഹാത്മാഗാന്ധിയുടെയോ ഡോ. ബി.ആർ. അംബേദ്കറുടെയോ പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സത്യഗ്രഹം നടത്തും….
സർക്കാർ സാധാരണക്കാരന്റെ ഓണത്തിനായി വിപണിയിൽ ഇടപെടുന്നു : മന്ത്രി ബിന്ദു കൃഷ്ണ
സപ്ലൈകോ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലൂടെ വിപണി ഇടപെടൽ നടത്തി സാധാരണക്കാരന്റെ ഓണത്തിന് സർക്കാർ കരുതലൊരുക്കുകയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന, തൊഴിൽ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ആശ്രാമത്തൊരുക്കിയ സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഓണം ആഘോഷിക്കാൻ കഴിയണമെന്ന ലക്ഷ്യം സാധ്യമാക്കുന്നതിൽ സപ്ലൈകോയുടെ ഓണം ഫെയറുകൾക്ക് മുഖ്യപങ്കുണ്ട്. ജില്ലാതല ഫെയറിനൊപ്പം ഓഗസ്റ്റ് 21 മുതൽ 25 വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും സപ്ലൈകോ ഫെയറുകൾ സംഘടിപ്പിക്കും. മിൽമ ഹോർട്ടിക്കോർപ്പ് എന്നിവയുടെ ജില്ലാ…
ഓണാഘോഷത്തിന് വിപുലമായ ക്രമീകരണങ്ങൾ: ജില്ലാ കലക്ടർ
ഈ വർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ വിപുലമായ ക്രമീകരണങ്ങൾ നടപ്പാക്കുമെന്ന് ജില്ലാ കലക്ടർ ആനി ജൂലാ തോമസ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഡിടിപിസിയുടെ യോഗത്തിന് അധ്യക്ഷത വഹിക്കവേ വിവിധ ഓണാഘോഷ പരിപാടികളുടെ വേദിയും തീയതിയും നിശ്ചയിച്ചു. ഓഗസ്റ്റ് 25 മുതൽ 30 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഓഗസ്റ്റ് 25 വൈകുന്നേരം അഞ്ചു മണിക്ക് കൊല്ലം ബീച്ചിൽ സംഘടിപ്പിക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് തിരി തെളിയിക്കും….
മികവ് 2026 എംഎൽഎ അവാർഡ് കുട്ടികൾക്ക് ഉയരങ്ങളിലേക്കുള്ള ചവിട്ടുപടി : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
വിഴിഞ്ഞം : കോവളം നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠനമികവിന് അംഗീകാരം നൽകി എം വിൻസന്റ് എംഎൽഎ. മികവ് 2026 എംഎൽഎ അവാർഡ് കുട്ടികൾക്ക് ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പുതിയ കാര്യങ്ങൾ പഠിക്കണം നന്നായി വായിച്ച് കാര്യങ്ങൾ മനസ്സിലാക്കണമെന്നും ലഹരി വ്യാപനത്തിനെതിരെയുള്ള പോരാളികളായി ഓരോരുത്തരും മാറണം എന്നും അദ്ദേഹം കുട്ടികളോട് നിർദ്ദേശിച്ചു മികവ് 2026 എംഎൽഎ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും തൂഫാൻ പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു….





