Date: August 18th, 2026

കർക്കടകത്തിൽ അത്തം, പിന്നാലെ ചിങ്ങമാസം; ഇത്തവണ ഓണത്തുടക്കത്തിന് അപൂർവ പ്രത്യേകത, അത്തം കഴിഞ്ഞ് പതിനൊന്നാം നാൾ തിരുവോണം
Kerala

കർക്കടകത്തിൽ അത്തം, പിന്നാലെ ചിങ്ങമാസം; ഇത്തവണ ഓണത്തുടക്കത്തിന് അപൂർവ പ്രത്യേകത, അത്തം കഴിഞ്ഞ് പതിനൊന്നാം നാൾ തിരുവോണം

  തിരുവനന്തപുരം: ഇത്തവണ അത്തത്തിന് പിന്നാലെ ചിങ്ങമാസം ആരംഭിച്ചത് പ്രത്യേകതകളോടെ. ചിങ്ങമാസത്തിന്റെ തുടക്കത്തോടൊപ്പം ഓണത്തിന്റെ ആവേശം ഉയരുന്നതിനിടെ കർക്കടകത്തിൽതന്നെ അത്തം എത്തിയതാണ് കൗതുകം. ഇത്തവണ ഓണത്തിന്റെ തുടക്കമായ അത്തം കർക്കടകത്തിന്റെ അവസാന ദിനത്തിലായിരുന്നു.   അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളാണ് പരമ്പരാഗതമായി ഓണാഘോഷത്തിൻറെ പ്രധാന ദിനങ്ങൾ. അത്തം തൊട്ട് പത്താംനാൾ ഓണം എന്ന ചൊല്ലിന് വിപരീതമായി അത്തം നക്ഷത്രം കഴിഞ്ഞ് പതിനൊന്നാം ദിവസമാണ് ഇത്തവണ തിരുവോണമെന്ന പ്രത്യേകതയും ഉണ്ട്.   കർക്കടകം 31-ാം തീയതിയായ ഞായറാഴ്ചയായിരുന്നു…

പ്രേം നസീർ സുഹൃത് സമിതിയുടെ ഓണക്കോടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഡോ. പ്രമോദ് പയ്യന്നൂർ സമർപ്പിക്കുന്നു. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ജയിൽ മുൻ ഡി.ഐ.ജി.എസ്.സന്തോഷ്, എം.എച്ച്. സുലൈമാൻ സമീപം
Kerala

പ്രേം നസീർ സുഹൃത് സമിതിയുടെ ഓണക്കോടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഡോ. പ്രമോദ് പയ്യന്നൂർ സമർപ്പിക്കുന്നു. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ജയിൽ മുൻ ഡി.ഐ.ജി.എസ്.സന്തോഷ്, എം.എച്ച്. സുലൈമാൻ സമീപം

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു – അടൂർ ഗോപാലകൃഷ്ണൻ തിരുവനന്തപുരം: സിനിമകളിലെ ക്രൂരമായ രംഗങ്ങൾ ഭയപ്പെടുത്തുന്നുവെന്നും അത്തരം ചില സിനിമകൾ കണ്ടിട്ട് പകുതിയിൽ ഇറങ്ങി വന്നതും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വെളിപ്പെടുത്തി. വിധേയനിലെ യഥാർത്ഥ കഥ വയലൻസ് നിറഞ്ഞതായിരുന്നു. പട്ടേൽഎന്ന കഥാപാത്രം ക്രൂരനാണ്. എന്നാൽ താൻ ആ സിനിമ ചെയ്തപ്പോൾ വയലൻസ് ഒഴിവാക്കി കഥ പറഞ്ഞ് പോകുന്ന രീതിയിലാക്കി. സിനിമ ഹിറ്റായി. കുടുംബ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതി അടൂരിന്റെ വീട്ടിൽ…

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം
Kerala

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം

കൊച്ചി രാമന്‍തുരുത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 18.16 ഏക്കര്‍ സ്ഥലം ലീസിന് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഷിപ്പ് ബ്ലോക്ക് നിര്‍മാണത്തിനായുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. 5,000 കോടി രൂപയുടെ നിക്ഷേപമാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അവിടെ നടത്താമെന്ന് ഏറ്റിരിക്കുന്നത്. 2,000 പേര്‍ക്ക് നേരിട്ടും നിരവധിയാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഷിക ലീസ് തുകയായി 1.45 കോടി രൂപയും ജി.എസ്.ടി ഉള്‍പ്പെടെ ആകെ 1.70 കോടി രൂപയും സര്‍ക്കാരിന് ലഭിക്കും. നാളുകളായി തീരുമാനമാകാതെയിരുന്ന വിഷയം സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം…

ഗുരുവായൂരിൽ വച്ച് നടന്ന ലളിതമായ ചടങ്ങുകളിൽ തമിഴ്നാട് സ്വദേശിയായ ഭുവനേഷ്യാണ് അനുമോളുടെ കഴുത്തിൽ താലി ചാർത്തിയത്
Kerala

ഗുരുവായൂരിൽ വച്ച് നടന്ന ലളിതമായ ചടങ്ങുകളിൽ തമിഴ്നാട് സ്വദേശിയായ ഭുവനേഷ്യാണ് അനുമോളുടെ കഴുത്തിൽ താലി ചാർത്തിയത്

റിയാലിറ്റി ഷോ താരവും നടിയുമായ അനുമോൾ വിവാഹിതയായി. തമിഴ് നടൻ ഭവ്നേഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. ഇരുവരെയും അനുഗ്രഹിച്ച സുരേഷ് ഗോപി, ഭവ്നേഷിനോട് ‘കൈ പിടിച്ചോ’ എന്ന് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായി നടന്ന ചടങ്ങിൽ പങ്കെടുത്തത്. ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം എന്ന കുറപ്പോടെ അനുമോൾ ഇന്നലെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു….

August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav