കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ നാളെ (ആഗസ്റ്റ് 13) രാവിലെ 2.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (ആഗസ്റ്റ് 13) രാവിലെ 5.30 വരെ 1.3 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS)…
എ.ഐ ഡിവൈഡ്’ ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ വെല്ലുവിളി : മന്ത്രി എം. ലിജു* #മുട്ടത്തറ കേപ്പ് എഞ്ചിനീയറിംഗ് കോളേജിലെ 2022-26 ബാച്ചിന്റെ ഗ്രാജുവേഷൻ ഡേ “ആരോഹൺ 26” മന്ത്രി ഉദ്ഘാടനം ചെയ്തു
സാങ്കേതികവിദ്യയുടെ കാലഘട്ടത്തിൽ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എ.ഐ ഡിവൈഡ് ആണെന്ന് സഹകരണ,എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. മുട്ടത്തറ കേപ്പ് (കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷൻ) എഞ്ചിനീയറിംഗ് കോളേജിലെ 2022-26 ബാച്ചിന്റെ ഗ്രാജുവേഷൻ ഡേയും കോഴ്സ് പൂർത്തീകരണ ചടങ്ങുമായ ‘ആരോഹൺ 26’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക സൗകര്യങ്ങളുടെ ലഭ്യതക്കുറവ് വിദ്യാർത്ഥികളുടെ മുന്നേറ്റത്തിന് തടസമാകരുത്. ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെപ്പോലുള്ള വ്യക്തിത്വങ്ങൾ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് രാജ്യത്തിന്റെ അഭിമാനമായി മാറിയത്. മാർക്കിനപ്പുറം…
പ്രവാസി കേരളീയരുടെ പരാതികൾ ഇനി ഓൺലൈനായി സമർപ്പിക്കാം
*പ്രവാസി കേരളീയരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ക്ഷേമത്തിനാവശ്യമായ പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമായി രൂപീകരിച്ച പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ നവീകരിച്ച* *വെബ്‌സൈറ്റിന്റെയും ഓൺലൈൻ പരാതി പരിഹാര സംവിധാനത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു* സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ഉദ്ഘാടനം. 2015ലെ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ആക്ട് പ്രകാരമാണ് കമ്മീഷൻ രൂപീകരിച്ചത്. പുതിയ വെബ്‌സൈറ്റ് നിലവിൽ വന്നതോടെ പ്രവാസികളായ കേരളീയർക്കും അവരുടെ ആശ്രിതർക്കും കമ്മീഷനിൽ പരാതികൾ ഓൺലൈനായി സമർപ്പിക്കാനും പരാതി പരിഹാര സംവിധാനത്തിന്റെ സേവനം…
സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ നടത്തി വന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു
എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന നിരാഹാര സമരം പിൻവലിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി നോട്ടിഫിക്കേഷൻ വിളിക്കുന്നത് നിർത്തിവെയ്ക്കണമെന്ന റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യവും, റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്ന വേളയിൽ കൂടുതൽ പേർക്ക് നിയമനം ലഭിക്കുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യവും അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകി. HTV തസ്തികയിൽ പി.എസ്.സിക്കാരെ…






