
കൊല്ലത്ത് ഇലക്ട്രിക് വീൽചെയറിൽ സഞ്ചരിച്ച ഭിന്നശേഷിക്കാരനായ യുവാവിനെ കാറിടിച്ച് വീഴ്ത്തി ക്രൂരത. അപകടത്തിൽ കൊല്ലം ശൂരനാട് സ്വദേശി ജാസ്മീറിന് മുഖത്തും ശരീരത്തിലും പരിക്കേറ്റു.
സംഭവം ചോദ്യം ചെയ്ത ജാസ്മീറിന്റെ ബന്ധു റിയാസിന് എതിരെയും കാർ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപവും ശക്തമാണ്. അപകട സമയത്ത് കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനാണെന്നാണ് വിവരം.
കാർ റോങ്ങ് സൈഡിൽ ആയിരുന്നു. എന്നാൽ കാർ ഓടിച്ച നാദിർഷായുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ്.




