
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന ‘ഓപ്പറേഷൻ ഗംഗ’യിൽ ബോളിവുഡ് താരം അർജുൻ രാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. വിദേശത്തുനിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായാണ് ഒരുങ്ങുന്നത്.
പാൻ-ഇന്ത്യൻ ചിത്രം ‘ധുരന്തർ’ നേടിയ വിജയത്തിന് പിന്നാലെ പ്രശസ്ത സംഗീതസംവിധായകൻ ശാശ്വത് സച്ച്ദേവാണ് ‘ഓപ്പറേഷൻ ഗംഗ’യ്ക്ക് സംഗീതമൊരുക്കുന്നത്. ‘പുഷ്പ 1’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
‘ധുരന്തർ’, ‘കിൽ’ തുടങ്ങിയ ചിത്രങ്ങളിൽ ആക്ഷൻ ഡയറക്ടറായി പ്രവർത്തിച്ച സീ യങ് ഓയും സിനിമയുടെ അണിയറപ്രവർത്തകരുടെ ഭാഗമാണ്. ‘ഗോട്ട്’, ‘മെയ്യഴകൻ’, ‘അമരൻ’, ‘കത്തനാർ’ തുടങ്ങിയ ചിത്രങ്ങളിൽ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച രാജീവനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നത്.
എഡിറ്റിംഗ് ഷമീർ മുഹമ്മദ് നിർവഹിക്കുമ്പോൾ, ‘ധുരന്തർ’, ‘ഉറി’, ‘3 ഇഡിയറ്റ്സ്’, ‘പദ്മാവത്’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ബിഷ്വദീപ് ചാറ്റർജിയാണ് സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത്. ‘കാന്താര’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പ്രവർത്തിച്ച കെ. വി. സഞ്ജിത് വിഎഫ്എക്സ് സൂപ്പർവിഷൻ നിർവഹിക്കും.‘

സഫേദ് സാഗർ’, ‘ബോർഡർ 2’, ‘ഫൈറ്റർ’ തുടങ്ങിയ ചിത്രങ്ങളിൽ മിലിട്ടറി അഡ്വൈസറായി പ്രവർത്തിച്ച സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവറും ചിത്രത്തിന്റെ ഭാഗമാണ്. ‘ലോക’യുടെ കോസ്റ്റ്യൂം ഡയറക്ടറായ മെൽവി ജെ കോസ്റ്റ്യൂം ഡിസൈൻ നിർവഹിക്കും. മേക്കപ്പ് റോണക്സ് സേവ്യറും പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകറുമാണ്.
ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ് കോ-പ്രൊഡ്യൂസർമാർ. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊമോഷൻ കൺസൾട്ടന്റായി വിപിൻ കുമാറും പി.ആർ.ഒമാരായി ശബരിയും വാഴൂർ ജോസും പ്രവർത്തിക്കുന്നു.
വൻ താരനിരയ്ക്കും പരിചയസമ്പന്നരായ അണിയറപ്രവർത്തകർക്കുമൊപ്പം ഒരുങ്ങുന്ന ‘ഓപ്പറേഷൻ ഗംഗ’യുടെ കൂടുതൽ വിവരങ്ങൾക്കായി സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്



