
മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് സിനിമാ ലോകവും മലയാളിയും. സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് രംഗത്ത് വന്നിട്ടുള്ളത്. പ്രതിപക്ഷ നേതാന് പിണറായി വിജയനും ഇപ്പോൾ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്

തലമുറകളെ വിസ്മയിപ്പിച്ചു കൊണ്ട് ഇനിയും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നുമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.



