Kerala

എ.ഐ കാമറകൾ പ്രവർത്തനം നിർത്തി; കെൽട്രോണിന് 60 കോടി കുടിശിക, സംസ്ഥാനത്ത് ചെലാൻ വിതരണം നിലച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്ഥാപിച്ച എ.ഐ കാമറകളുടെ പ്രവർത്തനം പൂർണമായും നിലച്ചതായി റിപ്പോർട്ട്. സർക്കാർ പണം നൽകാത്തതിനെ തുടർന്നാണ് കാമറകളുടെ പരിപാലന ചുമതലയുള്ള കെൽട്രോൺ പ്രവർത്തനം നിർത്തിവച്ചത്. ഇതോടെ വാഹന ഉടമകൾക്ക് നിയമലംഘനങ്ങളുടെ ചെലാൻ അയക്കുന്നതും നിലച്ചിരിക്കുകയാണ്.

 

2023ൽ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 762 എ.ഐ കാമറകളാണ് സ്ഥാപിച്ചത്. പദ്ധതി പ്രകാരം മൂന്ന് മാസം കൂടുമ്പോൾ 11 കോടി രൂപ വീതം റോഡ് സുരക്ഷാ വിഭാഗം കെൽട്രോണിന് നൽകണമെന്നായിരുന്നു ധാരണ. എന്നാൽ നിലവിൽ 60 കോടി രൂപയോളം കുടിശിക ലഭിക്കാനുണ്ടെന്നാണ് കെൽട്രോണിന്റെ നിലപാട്.

കുടിശിക വർധിച്ചതിനെ തുടർന്ന് നിയമലംഘനങ്ങൾക്കുള്ള ചെലാൻ വിതരണം നേരത്തെ തന്നെ കെൽട്രോൺ നിർത്തിയിരുന്നു. തുടർന്ന് കാമറകളുടെ വൈദ്യുതി കണക്ഷനുകളും വിച്ഛേദിച്ചതായാണ് വിവരം. ഇതോടെ സംസ്ഥാനത്തെ എ.ഐ കാമറ സംവിധാനത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്.

അതേസമയം, മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ ഇന്റർനെറ്റ് കണക്ഷനുകളും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഓഫീസുകളിലെ കംപ്യൂട്ടറുകളിൽ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ ലൈസൻസ് പുതുക്കാത്തതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്. പണം ലഭിക്കാത്തതിനെ തുടർന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാത്ത പക്ഷം എ.ഐ കാമറ സംവിധാനം പുനഃസ്ഥാപിക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.

17/09/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav