തിരുവനന്തപുരം: അങ്കണവാടികളിലെ പ്രീ-സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്കൂളുകളിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് ഇനി വിദ്യാരംഭ സർട്ടിഫിക്കറ്റ് ലഭിക്കും. കേന്ദ്ര വനിതാ-ശിശു വികസന വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കുട്ടികളുടെ പ്രീ-സ്കൂൾ വിദ്യാഭ്യാസം ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, ജനനവർഷം, അങ്കണവാടിയുടെ പേര്, പഞ്ചായത്ത്, ജില്ല എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. ഓരോ കുട്ടിക്കും പ്രത്യേക രജിസ്റ്റർ നമ്പറും ഉണ്ടായിരിക്കും.



