പഴയ തിരുവിതാംകൂറിലെ ആദ്യത്തെ കർഷക-തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ മഹാത്മാ അയ്യങ്കാളി, കൃഷിഭൂമിയിൽ പണിയെടുക്കുന്നവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീലോഹിതദാസ് പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് കറാച്ചി സമ്മേളനത്തിൽ പാസാക്കിയ പ്രമേയം കൃഷിഭൂമിയിൽ പണിയെടുക്കുന്നവർക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് 80 വർഷം കഴിഞ്ഞിട്ടും അത് ഇന്ത്യയിൽ ഇന്നുവരെ നടപ്പിലായിട്ടില്ല. കർഷകത്തൊഴിലാളികൾക്ക് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള നിയമം എത്രയും വേഗം നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം…
മഹാത്മ അയ്യങ്കാളിയുടെ 163 മാതു ജയന്തി ആഘോഷം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽനടന്നു
മഹാത്മാ അയ്യങ്കാളിയുടെ 163-മതു ജയന്തി ആഘോഷം KPCC ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ദളിത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടന്നു. ദളിത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് AK ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പുഷ്പാർച്ചനക്കു ശേഷം മന്ത്രി ബിന്ദു കൃഷ്‌ണ , KPCC വൈസ് പ്രസിഡൻ്റ് പാലോട് രവി , രാഷ്ട്രീയ കാര്യസമിതി അംഗങ്ങളായ ചെറിയാൻ ഫിലിപ്പ്,പന്തളം സുധാകരൻ, KPCC ഭാരവാനികളായMA വാഹീദ്, R:ലക്ഷ്മി, KB ശശികുമാർ, എന്നിവരും ദളിത് കോൺഗ്രസ്സ് സംസ്ഥാന ജില്ലാ…
മിന്നൽ പ്രളയത്തിൽ വിറച്ച് നേപ്പാൾ
നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തെ തുടർന്ന് ടിബറ്റിലെ കൈലാസ മാനസരോവർ യാത്രയ്ക്കായി പുറപ്പെട്ട 400 ഓളം തീർഥാടകരുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. സംഘത്തിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 93 നേപ്പാൾ സ്വദേശികളും ഇവർക്കൊപ്പമുണ്ട്. ബുധനാഴ്ച പുലർച്ചെ നേപ്പാൾ-ചൈന അതിർത്തിയായ റസുവഗഢിയിലുണ്ടായ ശക്തമായ പ്രളയത്തിൽ ഗ്രാമങ്ങളും പ്രധാന പാതകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒലിച്ചുപോയതാണ് തീർഥാടകരുമായുള്ള ബന്ധം പൂർണമായി നഷ്ടപ്പെടാൻ ഇടയാക്കിയത്. വിവിധ ട്രാവൽ ഏജൻസികൾ മുഖേന യാത്ര തിരിച്ച 390 തീർഥാടകർ ബുധനാഴ്ച അതിർത്തി കടക്കാനിരിക്കുകയായിരുന്നുവെന്ന് കാഠ്മണ്ഡു ആസ്ഥാനമായി…
ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി
മലയാളത്തിന്റെ മഹനീയ സങ്കൽപമാണ് ഓണം. ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെ. പ്രകൃതി. ദുരന്തമുണ്ടാക്കിയ പ്രയാസങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും…
ചവറ ബി.ജെ.എം. കോളേജ് വഴിത്തർക്കത്തിന് ശാശ്വത പരിഹാരം: കോടതിയുടെയും മന്ത്രിമാരുടെയും ഇടപെടലിൽ ബദൽ പാതയ്ക്ക് സർക്കാർ അനുമതി
ചവറ: വർഷങ്ങളായി ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അധികൃതരും സമീപവാസികളും തമ്മിൽ നിലനിന്നിരുന്ന വഴിത്തർക്കത്തിന് ഒടുവിൽ ശാശ്വത പരിഹാരമായി. സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം നടന്ന അദാലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, പൊതുജനങ്ങൾക്ക് സഞ്ചരിക്കാനായി കോളേജ് കോമ്പൗണ്ടിനുള്ളിലൂടെ ബദൽ പാത അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതോടെ കോളേജും സമീപത്തെ നിരവധി കുടുംബങ്ങളുമായി 17 വർഷമായി നടന്നു വരുന്ന വ്യവഹാരങ്ങൾക്കാണ് മന്ത്രിമാരായ ഷിബു ബേബിജോണിന്റെയും റോജി എം ജോണിന്റെയും കോളേജ് പിടിഎയുടെയും ഇടപെടലുകളിലൂടെ രമ്യമായ പരിഹാരമുണ്ടായിരിക്കുന്നത്….
കലാസ്വാദകരുടെ മനം നിറച്ച് നിശാഗന്ധി
പഞ്ചവാദ്യവും ചെണ്ട മേളവും നൃത്തവും മ്യൂസിക് ലൈവുമായി കനകക്കുന്നിൽ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനദിനം കളറായി. പ്രശസ്ത ഗായകൻ കെ എസ് ഹരിശങ്കറും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി കാണികളെ ആവേശത്തിലാക്കി. തന്റെ ജനപ്രിയ ഗാനങ്ങളായ ‘പവിഴമഴയേ’, ‘നീ ഹിമമഴയായ്’, ‘ആലോലം’, ‘കാമിനി’ എന്നിവയ്ക്കൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളും ഹരിശങ്കർ വേദിയിൽ ആലപിച്ചു. ആനന്ദ്(കീബോർഡ്), അലോയ്( ഡ്രംസ്), സാൻവിൻ(ഫ്ലൂട്ട്), അഭിജിത്ത്( ബേസിസ്റ്റ്), ജോഷ്വാ ( ലീഡ് ഗിത്താർ), സച്ചിൻ( സൗണ്ട് എഞ്ചിനീയർ), സെബിൻ( ലൈറ്റ് എഞ്ചിനീയർ),…
കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷത്തിന് തിരി തെളിഞ്ഞു
കേരളത്തെ ലോകത്തിന് മുന്നിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സവിശേഷതകളും പ്രകൃതിമനോഹാരിതയും അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുന്നതിനായി നിരവധി സമഗ്ര പദ്ധതികൾക്കാണ് സർക്കാർ തുടക്കമിടുന്നത്. തുറമുഖങ്ങളും കായലുകളും നദികളും സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്റഗ്രേറ്റഡ് ടൂറിസം പ്രോജക്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി ക്രുയിസ് ടെർമിനലുകൾ, റിവർ ക്രുയിസുകൾ എന്നിവ നടപ്പിലാക്കുകയും റോഡ്,…
നിശാഗന്ധിയിൽ നിറഞ്ഞാടി ശോഭന
സരസ്വതീ ദേവീ സ്തുതിയോടെ ആരംഭിച്ച ചലച്ചിത്രതാരവും നർത്തകിയുമായ പത്മഭൂഷണൻ ശോഭനയുടെ നൃത്താവിഷ്കാരത്തോടെ നിശാഗന്ധിയിലെ അരങ്ങുണർന്നു. താള, ലാസ്യ, ലയ ചലന ഭംഗികൾ കൊണ്ട് സദസ്സിന്റെ മനംകവർന്ന പ്രകടനം വാരാഘോഷത്തിലെ പ്രധാന ആകർഷണമായി മാറി. ഭരതനാട്യത്തിലെ പുരാതന ആവിഷ്‌കാര രീതിയായ മല്ലാരിയിലാണ് ശോഭനയുടെയും സംഘത്തിൻ്റെയും നൃത്തം ആരംഭിച്ചത്. കാളി കവചം, അനന്ത നർത്തന ഗണപതി, ലളിതാലവങ്ക, അലർഷ പരിതാപം, അഷ്ടപതി, തില്ലാന, അന്നപൂർണ അഷ്ടകം എന്നീ നൃത്താവിഷ്കാരങ്ങളാണ് സംഘം അവതരിപ്പിച്ചത്. സ്വാതിതിരുന്നാളിൻ്റെ ശ്യംഗാര പദത്തിൻ്റെ അവതരണം കാണികളെ ഏറെ…
ഭരണാധികാരികൾക്ക് എക്കാലത്തെയും മാതൃക മാവേലി: കുഞ്ചാക്കോ ബോബൻ മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രിയതാരം
നല്ല ഭരണാധികാരികൾ കാലങ്ങൾക്ക് അതീതമായി എന്നും ജനമനസ്സുകളിൽ ഓർമ്മിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ഓണാഘോഷമെന്ന് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവേലിയുടെ ഭരണകാലമാണ് ഏതൊരു നല്ല ഭരണാധികാരിക്കും എക്കാലത്തെയും വലിയ വെല്ലുവിളിയും മാതൃകയും. മാറിമാറി വരുന്ന സർക്കാരുകൾക്കും ഭരണാധികാരികൾക്കും മാവേലിയുമായി സ്വന്തം ഭരണത്തെ താരതമ്യം ചെയ്യേണ്ടിവരുന്നത് വലിയൊരു ഉത്തരവാദിത്തമാണ്. കള്ളവും ചതിയും ഇല്ലാതെ സമത്വവും സമൃദ്ധിയും നിറഞ്ഞ ഒരു കാലഘട്ടത്തെ സൃഷ്ടിക്കാൻ സർക്കാരുകൾക്ക് സാധിക്കുമ്പോഴാണ് മഹാബലിയുടെ ഓർമ്മകൾ പൂർണ്ണമാകുന്നത്….
നബിദിന നേർച്ച വിതരണം:* വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം
തിരുവനന്തപുരം: നബിദിനാഘോഷങ്ങളുടെ ഭാഗമായി വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിന നേർച്ച വിതരണം നടത്തി. സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളിച്ച് ജാതി-മത ഭേദമന്യേ നടത്തുന്ന ഈ കൂട്ടായ്മ ശ്രദ്ധേയമായി. വിശ്വാസികളും നാട്ടുകാരും ഒരുമിച്ച് സാമ്പത്തികമായി സഹകരിച്ചാണ് നേർച്ച വിതരണം നടത്തുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ പരിപാടിയുടെ ഭാഗമാകുന്നതിലൂടെ മതസൗഹാർദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശമാണ് പരിപാടി നൽകുന്നത്. ആഗസ്റ്റ് 24ന് നടന്ന നേർച്ച വിതരണത്തിൽ ഏകദേശം 3,000 കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ജാതി-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാവർക്കും ഭക്ഷണം നൽകുക…










