തിരുവനന്തപുരം: ഇത്തവണ അത്തത്തിന് പിന്നാലെ ചിങ്ങമാസം ആരംഭിച്ചത് പ്രത്യേകതകളോടെ. ചിങ്ങമാസത്തിന്റെ തുടക്കത്തോടൊപ്പം ഓണത്തിന്റെ ആവേശം ഉയരുന്നതിനിടെ കർക്കടകത്തിൽതന്നെ അത്തം എത്തിയതാണ് കൗതുകം. ഇത്തവണ ഓണത്തിന്റെ തുടക്കമായ അത്തം കർക്കടകത്തിന്റെ അവസാന ദിനത്തിലായിരുന്നു. അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളാണ് പരമ്പരാഗതമായി ഓണാഘോഷത്തിൻറെ പ്രധാന ദിനങ്ങൾ. അത്തം തൊട്ട് പത്താംനാൾ ഓണം എന്ന ചൊല്ലിന് വിപരീതമായി അത്തം നക്ഷത്രം കഴിഞ്ഞ് പതിനൊന്നാം ദിവസമാണ് ഇത്തവണ തിരുവോണമെന്ന പ്രത്യേകതയും ഉണ്ട്. കർക്കടകം 31-ാം തീയതിയായ ഞായറാഴ്ചയായിരുന്നു…
പ്രേം നസീർ സുഹൃത് സമിതിയുടെ ഓണക്കോടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഡോ. പ്രമോദ് പയ്യന്നൂർ സമർപ്പിക്കുന്നു. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ജയിൽ മുൻ ഡി.ഐ.ജി.എസ്.സന്തോഷ്, എം.എച്ച്. സുലൈമാൻ സമീപം
സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു – അടൂർ ഗോപാലകൃഷ്ണൻ തിരുവനന്തപുരം: സിനിമകളിലെ ക്രൂരമായ രംഗങ്ങൾ ഭയപ്പെടുത്തുന്നുവെന്നും അത്തരം ചില സിനിമകൾ കണ്ടിട്ട് പകുതിയിൽ ഇറങ്ങി വന്നതും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വെളിപ്പെടുത്തി. വിധേയനിലെ യഥാർത്ഥ കഥ വയലൻസ് നിറഞ്ഞതായിരുന്നു. പട്ടേൽഎന്ന കഥാപാത്രം ക്രൂരനാണ്. എന്നാൽ താൻ ആ സിനിമ ചെയ്തപ്പോൾ വയലൻസ് ഒഴിവാക്കി കഥ പറഞ്ഞ് പോകുന്ന രീതിയിലാക്കി. സിനിമ ഹിറ്റായി. കുടുംബ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതി അടൂരിന്റെ വീട്ടിൽ…
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം
കൊച്ചി രാമന്‍തുരുത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 18.16 ഏക്കര്‍ സ്ഥലം ലീസിന് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഷിപ്പ് ബ്ലോക്ക് നിര്‍മാണത്തിനായുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. 5,000 കോടി രൂപയുടെ നിക്ഷേപമാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അവിടെ നടത്താമെന്ന് ഏറ്റിരിക്കുന്നത്. 2,000 പേര്‍ക്ക് നേരിട്ടും നിരവധിയാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഷിക ലീസ് തുകയായി 1.45 കോടി രൂപയും ജി.എസ്.ടി ഉള്‍പ്പെടെ ആകെ 1.70 കോടി രൂപയും സര്‍ക്കാരിന് ലഭിക്കും. നാളുകളായി തീരുമാനമാകാതെയിരുന്ന വിഷയം സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം…
ഗുരുവായൂരിൽ വച്ച് നടന്ന ലളിതമായ ചടങ്ങുകളിൽ തമിഴ്നാട് സ്വദേശിയായ ഭുവനേഷ്യാണ് അനുമോളുടെ കഴുത്തിൽ താലി ചാർത്തിയത്
റിയാലിറ്റി ഷോ താരവും നടിയുമായ അനുമോൾ വിവാഹിതയായി. തമിഴ് നടൻ ഭവ്നേഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. ഇരുവരെയും അനുഗ്രഹിച്ച സുരേഷ് ഗോപി, ഭവ്നേഷിനോട് ‘കൈ പിടിച്ചോ’ എന്ന് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായി നടന്ന ചടങ്ങിൽ പങ്കെടുത്തത്. ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം എന്ന കുറപ്പോടെ അനുമോൾ ഇന്നലെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു….
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം: ജില്ലാ കലക്ടർ
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയിൽ ആലപ്പാട്ട് മുതൽ ഇടവ വരെയുള്ള തീരദേശ മേഖലയിൽ ഉയർന്ന തിരമാലകളും കടലാക്രമണവും ഉണ്ടായേക്കാമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇന്ന് (ഓഗസ്റ്റ് 17) രാവിലെ 8.30 മുതൽ നാളെ (ഓഗസ്റ്റ് 18) 11.30 വരെ തിരമാലകൾ 1.5 മീറ്റർ വരെ ഉയരുമെന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലിൽ ഇറങ്ങരുതെന്നും ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു. ജാഗ്രത നിർദ്ദേശങ്ങൾ: 🔷കടൽക്ഷോഭം…
ഇന്ത്യയെന്ന വികാരം മനസ്സിൽ സൂക്ഷിച്ചു പുതുയുഗ കേരളത്തിനായി മുന്നേറാം: മുഖ്യമന്ത്രി വി ഡി സതീശൻ* എൺപതാം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു
ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതുയുഗ കേരളം എന്നത് വെറും വാക്കല്ല, അത് യാഥാർഥ്യമാക്കാനുള്ള ആശയമാണ്. കരുണയും സേവനതത്പരതയും സഹിഷ്ണുതയും നിറഞ്ഞ കേരളമാണ് ഉയർന്നുവരേണ്ടത്. വികസനോന്മുഖമായ പ്രവർത്തനങ്ങൾക്കൊപ്പം ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ച് പുതുതലമുറയെയും മുതിർന്ന പൗരന്മാരെയും ചേർത്തുപിടിച്ചുള്ള മുന്നേറ്റമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൺപതാം സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി….
ഭരണഘടനയെ ശിഥിലീകരിക്കുവാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വം: മന്ത്രി അനൂപ് ജേക്കബ്
ഭരണഘടനയെ ശിഥിലീകരിക്കുവാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് ഇടുക്കി ജില്ലയുടെ ചുമതലയുളള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി മന്ത്രി അനൂപ് ജേക്കബ്. ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. മതേതര മൂല്യങ്ങളെ സംരക്ഷിച്ച് മുന്നോട്ടുപോകുമ്പോള്‍ ജനാധിപത്യത്തിന് കൂടുതല്‍ ശോഭയേകുവാന്‍ കഴിയും. സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമാണ് ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളത്. ഭാരതത്തിനൊപ്പം…
പാലക്കാട് കോട്ടമൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം. മന്ത്രി എൻ ഷംസുദ്ദീൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു
സ്വാതന്ത്ര്യത്തിന്റെ കരുത്ത് യുവത ഏറ്റെടുക്കണം: മന്ത്രി എൻ ഷംസുദ്ദീൻ സ്വാതന്ത്ര്യത്തിന്റെ കരുത്ത് യുവത ഏറ്റെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ഭരണഘടനാമൂല്യങ്ങളും തത്വങ്ങളും തലമുറകളിലേക്ക് കൈമാറി രാജ്യത്തെ ഐക്യവും അഖണ്ഡതയും നിലനിർത്തുക ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടമൈതാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിലും സാങ്കേതിക വളർച്ചയിലും ഇന്ത്യ ഏറെ മുന്നിലാണ്. അനുദിനം മുന്നേറുന്ന വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ലോകോത്തര നിലവാരത്തിലുള്ള…
പ്രൗഢമായി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം; സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക: മന്ത്രി സണ്ണി ജോസഫ്
പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും അവ ശക്തമായി മുന്നോട്ടുകൊണ്ടുപോവാനും സ്വാതന്ത്യദിന ചിന്തകള്‍ ശക്തിപകരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റ് മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് വിഘടനവാദവും ഭീകരവാദവും വര്‍ഗീയവാദവും ശക്തിപ്പെടുമ്പോള്‍ രാജ്യസ്നേഹത്തിന്റെ കൊടിക്കീഴില്‍ ഒന്നിച്ചുനില്‍ക്കാന്‍ നമുക്ക് കഴിയണം. അക്രമരഹിതവും സത്യഗ്രഹ മാര്‍ഗത്തിലുള്ളതുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ലോകചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടവയാണ്. രാഷ്ട്രപിതാവ് മഹാത്മാ…
കേരളത്തെ പുതുയുഗപ്പിറവിയിലേക്ക് നയിക്കും- മന്ത്രി മോൻസ് ജോസഫ്
കോട്ടയം: കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ജലവിഭവ-ഭവന നിർമാണവകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മന്ത്രി സ്വാതന്ത്യദിന പരേഡിന്‍റെ സല്യൂട്ട് സ്വീകരിച്ചു. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്താൻ നമുക്കു കഴിയണമെന്നും തിരിച്ചടികളുണ്ടായ മേഖലകളിൽ തിരിച്ചുവരവിന് പരിശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വീടില്ലാത്ത മുഴുവൻ പാവപ്പെട്ടവർക്കും വീട് ഉറപ്പാക്കാനും കുട്ടികൾക്ക് കേരളത്തിൽ തന്നെ ഉന്നതവിദ്യാഭ്യാസം…











