Kerala

Kerala

സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 13)*

  വിപണിവില നിയന്ത്രണത്തിനും സാധാരണ ജനങ്ങൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനുമായി സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം മെഗാ ട്രേഡ് ഫെയറിനു ഇന്ന് (ആഗസ്റ്റ് 13) തുടക്കമാകും. കിഴക്കേകോട്ട ഇ.കെ. നായനാർ പാർക്കിലാണ് മേള സംഘടിപ്പിക്കുന്നത്. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ചടങ്ങിൽ അധ്യക്ഷനാകും. മേളയിലെ ആദ്യവിൽപ്പന ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ….

കള്ളക്കടൽ : ഉയർന്ന തിരമാലയ്ക്ക് സാധ്യത
Kerala

കള്ളക്കടൽ : ഉയർന്ന തിരമാലയ്ക്ക് സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ നാളെ (ആഗസ്റ്റ് 13) രാവിലെ 2.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (ആഗസ്റ്റ് 13) രാവിലെ 5.30 വരെ 1.3 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS)…

എ.ഐ ഡിവൈഡ്’ ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ വെല്ലുവിളി : മന്ത്രി എം. ലിജു*  #മുട്ടത്തറ കേപ്പ് എഞ്ചിനീയറിംഗ് കോളേജിലെ 2022-26 ബാച്ചിന്റെ ഗ്രാജുവേഷൻ ഡേ “ആരോഹൺ 26” മന്ത്രി ഉദ്ഘാടനം ചെയ്തു
Kerala

എ.ഐ ഡിവൈഡ്’ ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ വെല്ലുവിളി : മന്ത്രി എം. ലിജു* #മുട്ടത്തറ കേപ്പ് എഞ്ചിനീയറിംഗ് കോളേജിലെ 2022-26 ബാച്ചിന്റെ ഗ്രാജുവേഷൻ ഡേ “ആരോഹൺ 26” മന്ത്രി ഉദ്ഘാടനം ചെയ്തു

സാങ്കേതികവിദ്യയുടെ കാലഘട്ടത്തിൽ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എ.ഐ ഡിവൈഡ് ആണെന്ന് സഹകരണ,എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. മുട്ടത്തറ കേപ്പ് (കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷൻ) എഞ്ചിനീയറിംഗ് കോളേജിലെ 2022-26 ബാച്ചിന്റെ ഗ്രാജുവേഷൻ ഡേയും കോഴ്സ് പൂർത്തീകരണ ചടങ്ങുമായ ‘ആരോഹൺ 26’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക സൗകര്യങ്ങളുടെ ലഭ്യതക്കുറവ് വിദ്യാർത്ഥികളുടെ മുന്നേറ്റത്തിന് തടസമാകരുത്. ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെപ്പോലുള്ള വ്യക്തിത്വങ്ങൾ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് രാജ്യത്തിന്റെ അഭിമാനമായി മാറിയത്. മാർക്കിനപ്പുറം…

സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ നടത്തി വന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു
Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ നടത്തി വന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു

എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന നിരാഹാര സമരം പിൻവലിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി നോട്ടിഫിക്കേഷൻ വിളിക്കുന്നത് നിർത്തിവെയ്ക്കണമെന്ന റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യവും, റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്ന വേളയിൽ കൂടുതൽ പേർക്ക് നിയമനം ലഭിക്കുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യവും അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകി. HTV തസ്തികയിൽ പി.എസ്.സിക്കാരെ…

ബാലാവകാശങ്ങളും കുട്ടികളുടെ നിയമങ്ങളും സംബന്ധിച്ച് സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ*  *ബാലാവകാശ കമ്മീഷനും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയും ധാരണാപത്രത്തിൽ ഒപ്പിട്ടു
Kerala

ബാലാവകാശങ്ങളും കുട്ടികളുടെ നിയമങ്ങളും സംബന്ധിച്ച് സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ* *ബാലാവകാശ കമ്മീഷനും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയും ധാരണാപത്രത്തിൽ ഒപ്പിട്ടു

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയും ചേർന്ന് ബാലാവകാശങ്ങളും കുട്ടികളുടെ നിയമങ്ങളും സംബന്ധിച്ച് സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലറുടെ ചേമ്പറിൽ ഒപ്പിട്ടു. ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാറും യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ വി.പി ജഗതി രാജും തമ്മിൽ ധാരണാപത്രം കൈമാറി. ബാലാവകാശ കമ്മീഷൻ അംഗങ്ങളായ ഡോ. എഫ് വിൽസൺ, കെ.കെ ഷാജു, പി….

ഓണം നാട്ടിൽ അഘോഷിക്കാം
Kerala

ഓണം നാട്ടിൽ അഘോഷിക്കാം

പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ സർവീസുകളും ഏർപ്പെടുത്തും. യാത്രാ ടിക്കറ്റുകൾ www.keralartc.com വെബ്സൈറ്റിലൂടെയും എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ് മൊബൈൽ ആപ്പ് വഴിയും എളുപ്പത്തിൽ ബുക്ക് ചെയ്യാം. ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക്…

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൈക്കൂലി വാങ്ങി നിയമനം നടത്തിയെന്ന ജി സുധാകരൻ്റെ ആരോപണത്തിൽ വിജിലൻസ് അന്വഷണമാവശ്യപ്പെട്ട് എച്ച് സലാം ആഭ്യന്തര മന്ത്രിക്ക് കത്തുനൽകി
Kerala

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൈക്കൂലി വാങ്ങി നിയമനം നടത്തിയെന്ന ജി സുധാകരൻ്റെ ആരോപണത്തിൽ വിജിലൻസ് അന്വഷണമാവശ്യപ്പെട്ട് എച്ച് സലാം ആഭ്യന്തര മന്ത്രിക്ക് കത്തുനൽകി

കഴിഞ്ഞ 5 വർഷക്കാലം കുടുംബശ്രീ വഴി ആശുപത്രിയിൽ 100 പേരെ നിയമിച്ചുവെന്നും, 2 ലക്ഷം രൂപ വീതം വാങ്ങിയാണ് നിയമനം നടത്തിയതെന്നു മായിരുന്നു സുധാകരൻ്റെ ആരോപണം. ജൂൺ 26 ന് ആശുപത്രിയിൽ നടന്ന ഒരു പരിപാടിയിലാണ് സുധാകരൻ ഇക്കാര്യം പരസ്യമായി പറഞ്ഞത്. പണം വാങ്ങിയ ആളുകളെ അറിയാമെങ്കിലും വെളിപ്പെടുത്തുന്നില്ലന്നും പ്രസംഗത്തിൽ പറഞ്ഞു. മറ്റ് വിവിധ വേദികളിലും സുധാകൻ ഈ ആരോപണം ഉന്നയിച്ചിരുന്നു. കൈക്കൂലി വാങ്ങിയ കാര്യം നേരിട്ട് അറിഞ്ഞു കൊണ്ട്, അത് നിയമ സംവിധാനത്തിന് മുന്നിൽ എത്തിക്കാതെ…

അന്തർദേശീയ ഗോത്ര ദിനം ആചരിച്ചു; നെടുമങ്ങാട് നഗരത്തിൽ ഗോത്ര പൈതൃകത്തിന്റെ കാഴ്ചവിരുന്നൊരുക്കി ആദിവാസി മഹാസഭ
Kerala

അന്തർദേശീയ ഗോത്ര ദിനം ആചരിച്ചു; നെടുമങ്ങാട് നഗരത്തിൽ ഗോത്ര പൈതൃകത്തിന്റെ കാഴ്ചവിരുന്നൊരുക്കി ആദിവാസി മഹാസഭ

നെടുമങ്ങാട്: ഐക്യരാഷ്ട്രസഭ അന്തർദേശീയ ഗോത്ര ദിനമായി പ്രഖ്യാപിച്ച ഓഗസ്റ്റ് 9 വിപുലമായ പരിപാടികളോടെ നെടുമങ്ങാട്ട് ആചരിച്ചു. ആദിവാസി മഹാസഭയുടെ നേതൃത്വത്തിലായിരുന്നു വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ 10 മണിക്ക് നെടുമങ്ങാട് നഗരസഭ ചെയർമാൻ അഡ്വ. ആർ. ജയദേവൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹൻ ത്രിവേണിയുടെ അധ്യക്ഷതയിൽ ചേർന്നു. പാലോട് എം.എൽ.എ. എസ്. സുധീർഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭ…

പൊതുമമാരാമത്ത് മന്ത്രി പി കെ ബഷീറിന്റെ നേതൃത്വത്തിൽ ആസൂത്രണ സമിതി ഹാളിൽ ചേർന്ന് മഴക്കെടുതി അവലോകന യോഗം.
Kerala

പൊതുമമാരാമത്ത് മന്ത്രി പി കെ ബഷീറിന്റെ നേതൃത്വത്തിൽ ആസൂത്രണ സമിതി ഹാളിൽ ചേർന്ന് മഴക്കെടുതി അവലോകന യോഗം.

*മഴക്കെടുതി ദുരന്തനിവാരണത്തില്‍ ജില്ല മാതൃക: മന്ത്രി പി.കെ.ബഷീര്‍* മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ല മാതൃകാപരമായ ഇടപെടല്‍ നടത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍. ജില്ലയില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി പി.കെ.ബഷീര്‍ ആസൂത്രണസമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ദുരന്ത നിവാരണ ഏകോപന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചത്. ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ഓണാഘോഷവുമായി ബന്ധപ്പെട്ട…

കൊല്ലത്ത് അലൂമിനിയവും സ്റ്റീലും ആണെന്നു തെറ്റിദ്ധരിപ്പിച്ചു വിറ്റത് മറ്റേതോ ലോഹ പാത്രങ്ങൾ; വഴിയോരക്കച്ചവടം തടഞ്ഞു.
Kerala

കൊല്ലത്ത് അലൂമിനിയവും സ്റ്റീലും ആണെന്നു തെറ്റിദ്ധരിപ്പിച്ചു വിറ്റത് മറ്റേതോ ലോഹ പാത്രങ്ങൾ; വഴിയോരക്കച്ചവടം തടഞ്ഞു.

കൊല്ലം ∙ ഓണക്കാലത്തു വ്യാപാരികളുടെ ഉപജീവനമാർഗം മുട്ടിക്കുന്ന തരത്തിൽ വഴിയരികിൽ വ്യാപാരം നടത്താൻ എത്തിയ ഇതര സംസ്ഥാനക്കാരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. സംഭവമറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥ സംഘം കച്ചവടം നിർത്തിവയ്പ്പിച്ചു താക്കീത് നൽകി പറഞ്ഞയച്ചു. ദേശീയപാതയിൽ കൊല്ലം പള്ളിമുക്കിൽ ആയിരുന്നു സംഭവം. അലൂമിനിയത്തിലും സ്റ്റീലിലും നിർമിച്ച സാധനങ്ങൾ ആണെന്നു തെറ്റിദ്ധരിപ്പിച്ചു മറ്റേതോ ലോഹം കൊണ്ടു നിർമിച്ച പാത്രങ്ങളാണ് ഇവർ റോഡരികിൽ വിറ്റിരുന്നത്. ഇതു ശ്രദ്ധയിൽപ്പെട്ട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി…

1 … 19 20 21 22 23 … 42
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav