കർക്കിടക വാവിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ രാജിവ് ചന്ദ്ര ശേഖർ എം എൽ എ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെത്തി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെഴസൺ വി സത്യവതി, കൗൺസിലർമാരായ പാച്ചല്ലൂർ ഗോപകുമാർ, വയൽക്കര രതീഷ്, പോലിസ് ഉദ്യോഗസ്ഥർ, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ, ബി ജെ പി നേതാക്കളായ കോളിയൂർ രാജേഷ്, തിരുവല്ലം സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
കെഎഫ്‌സിയെ രാജ്യത്തെ മികച്ച സംസ്ഥാന ധനകാര്യ സ്ഥാപനമാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ
കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎഫ്‌സിയുടെ ആഭിമുഖ്യത്തിൽ വിപുലീകരിച്ച ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’യുടെ മൂന്നാം എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മാറ്റത്തിന് സഹായകരമാകുന്ന തരത്തിലുള്ള സംരംഭങ്ങൾക്ക് കെഎഫ്‌സി പ്രചോദനമാകണം. ഈ ആശയം മുൻനിർത്തിയാണ് ബജറ്റിൽ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം സംരംഭകർക്ക് നൽകുന്ന വായ്പാ പരിധി രണ്ട് കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി…
സ്വാതന്ത്ര്യദിനാഘോഷം: വനിതകൾക്കായി തിരുവനന്തപുരത്ത് ‘നൈറ്റ് മീറ്റ്’
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം നഗരത്തിൽ വനിതകൾക്കായി പ്രത്യേക രാത്രി കൂട്ടായ്മ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14ന് നടക്കുന്ന പരിപാടിയിൽ പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ സുരക്ഷിതമായി പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനുമായി വ്ലോഗർമാരുടെ യോഗം ആഗസ്റ്റ് 9ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് ഹൗസിൽ നടന്നു. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. വനിതകൾക്ക് സുരക്ഷിതമായ…
കാർത്തിക്ക് ദ സൂപ്പർ കോപ്* റെയ്ഞ് ഡി.ഐ ജി കാർത്തിക് IPS ൻ്റെ നേതൃത്വത്തിൽ അർജുൻ ആയങ്കി പിടിയിൽ; കണ്ണൂരിലെ ഫ്‌ളാറ്റിൽ പോലീസ് ഓപ്പറേഷൻ
കണ്ണൂർ: ആഴ്ചകളായി ഒളിവിൽ കഴിഞ്ഞിരുന്ന വിവാദ കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കിയെ പോലീസ് പിടികൂടി. കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്‌ളാറ്റിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ റൂറൽ എസ്.പി. സ്‌ക്വാഡും കണ്ണൂർ ടൗൺ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കമാണ് ആയങ്കിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. ഫ്‌ളാറ്റിന്റെ പ്രവേശന, പുറംവാതിൽ ഭാഗങ്ങൾ പോലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. പരിശോധന മനസ്സിലാക്കിയ ആയങ്കി പിന്നിലെ വഴിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ്…
ക്വിറ്റ് ഇന്ത്യ ദിനം🇮🇳
സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനം. ആഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് *ആഗസ്റ്റ് 9 ന് 84 വയസ് തികയുകയാണ്…* ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം എന്ന് ക്വിറ്റ് ഇന്ത്യാ സമരത്തെ വിശേഷിപ്പിക്കാം.. ഇന്ത്യയ്ക്ക് ഡൊമനിയന്‍ പദവി നല്‍കുന്നത് സംബന്ധിച്ചുണ്ടായ ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ട ശേഷം അവസാന സമരത്തിനു തയാറാക്കാനായി 1942 മാര്‍ച്ചില്‍ ഹരിജന്‍ വാരികയില്‍ എഴുതിയ ഒരു ലേഖനത്തിലൂടെയാണ് ഗാന്ധിജി ഇതിനു…
കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സർക്കാർ
‘സ്‌നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി* എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് യു.ഡി.എഫ് സർക്കാർ. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കി വരുന്ന സമഗ്ര പാക്കേജായ ‘സ്‌നേഹസാന്ത്വനം’ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി 14.40 കോടി രൂപയ്ക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്. 2026-2027 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് തുക അനുവദിച്ചിരിക്കുന്നത്. അനുവദിച്ച തുകയിൽ പ്രധാന പങ്കും ദുരിതബാധിതർക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനായാണ് വിനിയോഗിക്കുന്നത്. നിലവിൽ…
ക്ഷേമപെൻഷൻ വീടുകളിൽ എത്തിക്കുന്നത് തുടരണം, സവർക്കറെ മഹത്വവത്കരിക്കുന്നതും വന്ദേമാതരം മുഴുവൻ ചൊല്ലുന്നതും ആർഎസ്എസ് അജണ്ട
വയോജനങ്ങളുടെ ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചുനൽകുന്നത് തുടരണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നേരിട്ട് ബാങ്കുകളിൽ പോകാൻ ശേഷിയില്ലാത്തവരുണ്ടെന്നും അവരെക്കുറിച്ച് സർക്കാർ പഠനം നടത്തണമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ നീക്കം പെൻഷനെ പ്രതികൂലമായി ബാധിക്കും. വീടുകളിൽ പെൻഷൻ എത്തിക്കുന്നത് തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ നടപടി സംശയാസ്പദവും വയോജന ദ്രോഹവുമാണെന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട്. അതേസമയം സവർക്കറെ മഹത്വവത്കരിക്കുന്നത് ആർഎസ്എസ് അജണ്ടയെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ…
എസ്. ജാനകി, സംഗീതത്തിലെ ഇതിഹാസം, ഡോ. പി. ചന്ദ്ര മോഹൻ.
വർക്കല. സംഗീതത്തിലെ ഇതിഹാസമായിരുന്നു എസ്. ജാനകി എന്നും അതിനാലാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ഭാഷകളിലും പാടാനുള്ള അവസരം എസ് ജാനകിയക്ക് ലഭിച്ചതെന്നും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു. എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷന്റെയും എം. എസ്. സുബ്ബലക്ഷ്മി ഇൻറർനാഷണൽ മ്യൂസിക് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വർക്കല ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമി ഹാളിൽ നടന്ന എസ്. ജാനകി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എസ്. സുബ്ബു ലക്ഷ്മി ഫൗണ്ടേഷൻ ചെയർമാൻ അഡ്വക്കേറ്റ്….
ഗുരുദേവ ജയന്തി മുതല്‍ മഹാസമാധി ദിനം വരെ ശിവഗിരിയില്‍ വിശേഷാല്‍ ചടങ്ങുകള്‍
ഗുരുദേവന്‍റെ തിരുജയന്തി ദിനം മുതല്‍ മഹാസമാധി ദിനം വരെ ശിവഗിരിയില്‍ വിശേഷാല്‍ ചടങ്ങുകളും പ്രാര്‍ത്ഥനാ യജ്ഞങ്ങളും ഉണ്ടാകും. അഖണ്ഡ നാമജപയജ്ഞം ഗുരുദേവ വിരജിത ഹോമ മന്ത്രത്താലുള്ള സമൂഹാര്‍ച്ചന, ശാന്തിഹവനം, സമൂഹ ഗുരുപുഷ്പാഞ്ജലി മന്ത്രാര്‍ച്ചന, ഗുരുധര്‍മ്മ പ്രബോധനം എന്നിവ ഇക്കാലയളവില്‍ ഉണ്ടാകും. ശാശ്വതമഹാഗുരുപൂജ, ഗുരുജയന്തി, മഹാസമാധി ഗുരുപൂജ, മഹാഗുരുപൂജ അന്നദാനം എന്നിവയ്ക്കുള്ള ക്രമീകരണവും ഉണ്ടാകുമെന്ന് ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7558849108, 9400066230
മുതിർന്ന പത്രപ്രവർത്തകനെ ആദരിച്ചു
തിരുവനന്തപുരം:കഴിഞ്ഞ 65 വർഷക്കാലമായി പ്രവർത്തിക്കുന്ന പിന്നോക്ക വിഭാഗങ്ങളുടെ പത്രപ്രവർത്തകനായ കാലപ്രേമി ബഷീർ ബാബുവിനെ തലസ്ഥാന നഗരിയിൽ വച്ച് ആദരിച്ചു. ഇന്ത്യ ഒ ബി സി എസ് സി എസ് സി മഹാജന ഫെഡറേഷൻ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ബഷീർ ബാബുവിനെ പുരസ്കാരവും പൊന്നാടയും പ്രശംസയും പത്രവും നൽകി ആദരിച്ചു.പാളയം ഇമാം വി.പി സുഹൈബ് മൗലവി, സുവർണ്ണ കുമാർ,പൂന്തുറ തോമസ് ജോസഫ്, ചന്ദ്രദേവ് രാമഭദ്രൻ, അജിത കൊല്ലം, സിന്ധു…










