തിരുവനന്തപുരം:ഖത്തർ ഭരണാധികാരിയുടെ പിതാവും അമീർ ഷെയ്ഖ് ഹമാദ് ബിൻ ഖലീഫ അൽത്താനിയുടെ നിര്യാണത്തിൽ തലസ്ഥാനത്ത് അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.ഇൻഡോ ഖത്തർ ഫ്രണ്ട്ഷിപ്പ് ഫോറം 2026 ജൂലൈ 15ന് ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് മേലെതമ്പാനൂരിലുള്ള ബോബൻ പ്ലാസയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഖത്തർ കെഎംസിസി പ്രസിഡന്റ് നിയമസഭ അംഗവുമായ പാറക്കൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തും. കിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം നജീബ് അധ്യക്ഷത വഹിക്കും.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ചടങ്ങിൽ അനുസ്മരണ പ്രസംഗം നടത്തുമെന്ന് ഇൻഡോ ഖത്തർ…
മന്ത്രി ശ്രീ അനൂപ് ജേക്കബ് ശിവഗിരി മഠം സന്ദർശിച്ചു.
ശിവഗിരി : സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ് ശിവഗിരി മഠം സന്ദർശിച്ചു. കുടുംബാംഗങ്ങളോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമിയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ഗുരുദേവജയന്തിയാഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, സ്വാമി സുകൃതാനന്ദ എന്നിവരും സംബന്ധിച്ചു. മന്ത്രിയും കുടുംബവും സംന്യാസിശ്രേഷ്ഠർക്കൊപ്പം മഹാസമാധിയിലെത്തി പുഷ്പാർച്ചനയിലും പ്രാർത്ഥനയിലും പങ്കുചേർന്നു. ഓരോ തവണ ശിവഗിരി സന്ദർശിക്കുമ്പോഴും…


