*മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും* ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം പിഡബ്ല്യുഡി ഹൗസില്‍ ചേര്‍ന്ന ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതികളുടെയും യോഗം തീരുമാനിച്ചു. മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് ഉതകുന്ന മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കുക. സിവില്‍ സ്റ്റേഷനിലെ 44 ഏക്കര്‍ ഭിമി പരമാവധി പ്രയോജനപ്പെടുത്തും. കോട്ടപ്പടിയിലുളള സര്‍ക്കാര്‍…
കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും ശില്‍പശാല മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടന ചെയ്യുന്നു
*തെരുവുനായ പ്രശ്‌നത്തിന് ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനത്തിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകു: മന്ത്രി ബിന്ദു കൃഷ്ണ* *സംസ്ഥാനതലത്തില്‍ ഏകീകൃത ഡിജിറ്റല്‍ പെറ്റ്മാനേജ്‌മെന്റ്‌സംവിധാനം സര്‍ക്കാര്‍ പരിഗണിക്കും തെരുവുനായ പ്രശ്‌നത്തിനും പേവിഷബാധയ്ക്കും ശാശ്വത പരിഹാരം കാണാന്‍, വികാരപരമായ പ്രതികരണങ്ങള്‍ക്കപ്പുറം ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനം അനിവാര്യമാണെന്ന് തൊഴില്‍, മൃഗസംരക്ഷണ, ക്ഷീരവികസന, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ‘കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും’ എന്ന വിഷയത്തില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല, കേരള…
ഓണം വാരാഘോഷം വിദേശസഞ്ചാരികളുടെ പങ്കാളിത്തത്തോടെ കൂടുതൽ ആകർഷകമാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്
സംസ്ഥാനത്തെ ഓണം വാരാഘോഷം വിദേശ വിനോദസഞ്ചാരികളുടെ കൂടി പങ്കാളിത്തത്തോടെ കൂടുതൽ വിപുലവും ആകർഷകവുമാക്കുമെന്ന് സാംസ്‌കാരികം-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. തൈക്കാട് ഗസ്റ്റ് ഹൗസിൽ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ കമ്മിറ്റികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പരിപാടികളുടെ വിവരങ്ങൾ അടങ്ങിയ ബ്രോഷറുകൾ മുൻകൂട്ടി ഹോട്ടലുകൾ വഴി വിതരണം ചെയ്യും. അയൽ സംസ്ഥാനങ്ങളിലേക്ക് കൂടി ഓണം വാരാഘോഷത്തിന്റെ പ്രാധാന്യമെത്തിക്കുന്നതിനുള്ള പ്രചാരണം നടത്തും. കനകക്കുന്നിലെ ഫൂഡ് ഫെസ്റ്റിവൽ നഗരി കൂടുതൽ ആകർഷകമാക്കുമെന്നും മന്ത്രി…
മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മർദ്ദം കുറയ്ക്കണം : മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : ആരോഗ്യരംഗത്ത് നിർണായക പങ്കുവഹിക്കുന്ന മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മർദ്ദം കുറയ്ക്കണമെന്നും കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു. കമ്പനികളുടെ സമ്മർദ്ദം താങ്ങാനാകാതെ തിരുവനന്തപുരം തമലം സ്വദേശി ബി.മിഥുൻ ആത്മഹത്യചെയ്ത വാർത്ത അതീവ ദുഃഖകരമാണ്. മരണത്തിൽ വിശദമായ അന്വേഷണം നടക്കണം. കുറ്റക്കാരെ കണ്ടെത്തണം. മെഡിക്കൽ റെപ്രസെന്റേറ്റീവുമാരായി നിരവധി ചെറുപ്പക്കാർ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. അതീവഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് ഈ സംഭവത്തെ കാണുന്നത്….
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിന്റെയും ബി.പി.എം ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് കോറിഡോറിന്റെയും ഉദ്ഘാടനം മന്ത്രി റോജി എം ജോണ്‍ നിര്‍വഹിക്കുക്കുന്നു
*എന്‍ജിനീയറിങ്ങിലെയും ഡിജിറ്റല്‍ സാങ്കേതിക രംഗങ്ങളിലെയും സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണം -മന്ത്രി റോജി എം ജോണ്‍* *കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ബി.പി.എം ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് കോറിഡോറിന്റെയും ടി.ബി.ഐയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു* എന്‍ജിനീയറിങ് മേഖലയിലും ഡിജിറ്റല്‍ സാങ്കേതിക രംഗത്തുമുള്ള സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിന്റെയും ബി.പി.എം ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് കോറിഡോറിന്റെയും ഉദ്ഘാടനവും സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രഖ്യാപനവും…
കേരളത്തെ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ; നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം ചേർന്നു
ഇന്ത്യയിൽ വരാനിരിക്കുന്ന സെമികണ്ടക്ടർ വിപ്ലവത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ലോകം സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, കേരളത്തെ ഒരു പ്രധാന സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള സുപ്രധാന ചർച്ചയാണ് മന്ത്രിയുടെ ഓഫീസിൽ നടന്നത്. സെമികണ്ടക്ടർ ഉൽപ്പാദനത്തിന് ആവശ്യമായ പ്രകൃതി വിഭവങ്ങൾ, വൈദഗ്ധ്യമുള്ള മാനവ വിഭവശേഷി (Skilled Human Resource), സാങ്കേതികവിദ്യയിലൂന്നിയ മികച്ച ഇക്കോസിസ്റ്റം എന്നിവ കേരളത്തിൽ ലഭ്യമാണ്. ഈ അനുകൂല ഘടകങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി…
പര്യത്തുക്കാവിൽ ഏഴു കുടുംബങ്ങൾക്കായി നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം .ജോൺ നിർവഹിക്കുന്നു. ബെന്നി ബഹനാൻ എം .പി , വി.പി.സജീന്ദ്രൻ എം.എൽ.എ,ജില്ലാ കളക്ടർ ജി .പ്രിയങ്ക എന്നിവർ സമീപം
*പര്യത്തുക്കാവ് നിവാസികൾക്ക് വീടുകളൊരുങ്ങുന്നു: തറക്കല്ലിട്ടു* അമ്പതിലധികം വർഷങ്ങളായി പര്യത്തുക്കാവ് നിവാസികൾ നേരിട്ടിരുന്ന കുടിയൊഴിപ്പിക്കൽ ഭീഷണിക്ക് ശാശ്വത പരിഹാരം. പ്രദേശവാസികളായ ഏഴു കുടുംബങ്ങൾക്ക് സർക്കാർ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർവഹിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുകയെന്നതാണ് സതീശൻ സർക്കാരിന്റെ നയമെന്നും, ആ നയത്തിന്റെ വിജയമാണ് ഇവിടെ കാണുന്നതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ഇവിടെത്തന്നെ ഇവർക്ക് വീട് നിർമ്മിച്ചു നൽകുമെന്ന സർക്കാരിൻ്റെ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്. അഞ്ചര പതിറ്റാണ്ടോളം…
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്കണം: തമ്പാനൂര്‍ രവി
കേരളം കണ്ട ഏറ്റവും വലിയ വികസന പദ്ധതിയായി വിഴിഞ്ഞം തുറമുഖ പദ്ധതി മാറുമ്പോള്‍, അതിന്റെ ശില്പി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് തുറമുഖത്തിന് നല്കി അദ്ദേഹത്തിന്റെ ചരമവാര്‍ഷികം സാര്‍ത്ഥകമാക്കണമെന്ന് മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി. വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം തട്ടിയെടുക്കാന്‍ പലരും ശ്രമിക്കുന്നു. ആദ്യമായി ചരക്കുമായി എത്തിയ കപ്പലിനെ സ്വീകരിച്ച സര്‍ക്കാര്‍ ചടങ്ങില്‍നിന്ന് ഉമ്മന്‍ ചാണ്ടിയെ പിണറായി സര്‍ക്കാര്‍ ഒഴിവാക്കി. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ഒരക്ഷരം അവിടെ പറയാതിരിക്കാന്‍ പ്രതിപക്ഷ നേതാവിനെപ്പോലും ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തി. ഉമ്മന്‍…







