Date: July 2nd, 2026

Kerala

ഓപ്പറേഷൻ തൂഫാൻ ഒരു മാസം പൂർത്തിയാകുന്നു; നാളെ ആഭ്യന്തരമന്ത്രി നയിക്കുന്ന മഹാറാലി പെരുമ്പാവൂരിൽ

  കൊച്ചി: ലഹരിയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ഒരുമാസമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടി’ന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ. ജനകീയ ബോധവൽക്കരണ ക്യാമ്പയിനായ ‘തൂഫാൻ ജാഗരൺ’ പെരുമ്പാവൂരിൽ ജൂലൈ മൂന്ന് വെള്ളിയാഴ്ച ആരംഭിക്കും. അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിപണനം വ്യാപകമാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് പെരുമ്പാവൂരിലെ ജനകീയ ചെറുത്തു നിൽപ്പുകൾക്ക് പിന്തുണ നൽകുന്നതിനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തുന്നത്. പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് ഉച്ചയ്ക്ക് 2.30ന്…

കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ പാലമൃതം പദ്ധതിക്ക് തുടക്കമായി
Kerala

കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ പാലമൃതം പദ്ധതിക്ക് തുടക്കമായി

കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ വിദ്യാർത്ഥികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനായി പാലമൃതം പദ്ധതി ആരംഭിച്ചു. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 11.20ന് വിദ്യാർത്ഥികൾക്ക് പാൽ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ആഴ്ചയിൽ രണ്ട് ദിവസം സർക്കാരിന്റെ ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായും, ശേഷിക്കുന്ന മൂന്ന് ദിവസം പാലമൃതം പദ്ധതിയിലൂടെയുമാണ് പാൽ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ നിർവഹിച്ചു. സയൻസ്, മാത്സ്, ഇംഗ്ലീഷ്, വിദ്യാരംഗം കലാ-സാഹിത്യ വേദി ക്ലബ്ബുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ…

ആഴിമല ശിവക്ഷേത്രത്തിൽ വച്ച് മെഗാ മെഡിക്കൽ ക്യാമ്പും രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു.
Kerala

ആഴിമല ശിവക്ഷേത്രത്തിൽ വച്ച് മെഗാ മെഡിക്കൽ ക്യാമ്പും രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു.

ലയൺസ് ഇന്റർനാഷണൽ വിഴിഞ്ഞം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റും വിഴിഞ്ഞം ജനമൈത്രി പോലീസും സംയുക്തമായി നിംസ് മെഡിസിറ്റി, പ്രിസൈസ് ഐ ഹോസ്പിറ്റൽ രാമകൃഷ്ണാ മിഷൻ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെ ലയൺസ് ഇന്റർനാഷണൽ ജില്ലാതല ഡയബറ്റിക് ക്യാമ്പ് നേത്ര പരിശോധന ക്യാമ്പ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ജനറൽ മെഡിസിൻ ക്യാമ്പ് എന്നിവ ലയൺസ് ഡിസ്ട്രിക്ട് മുൻഗണർമാരായ ഡോക്ടർ എ ജി രാജേന്ദ്രൻ ഗോപകുമാർ മേനോൻ വിഴിഞ്ഞം സബ് ഇൻസ്പെക്ടർ പ്രശാന്ത് ആഴിമല ശിവക്ഷേത്ര ദേവസ്വം…

Kerala

ഹെൽമറ്റില്ലാതെ കടകംപള്ളിയുടെ സ്കൂട്ടർ യാത്ര; മുഖ്യമന്ത്രിക്ക് പരാതി നൽകി അഭിഭാഷകൻ

  തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയ സിപിഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ പിഴ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇന്നലെ രാവിലെ വഴുതക്കാടുള്ള ആഭ്യന്തര മന്ത്രിയുടെ വസതിയിലാണ് കടകംപള്ളി സുരേന്ദ്രൻ ഹെൽമറ്റ് ഇല്ലാതെ സ്വന്തമായി സ്കൂട്ടർ ഓടിച്ചെത്തിയത്. മന്ത്രിയെ കണ്ടശേഷം അദ്ദേഹം മടങ്ങിയതും ഹെൽമറ്റ് ധരിക്കാതെയാണ്. മാധ്യമപ്രവർത്തകരും പൊലീസും ഈ നിയമലംഘനത്തിന്…

July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav