തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ. കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ തത്വത്തിൽ അംഗീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘവുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോടികൾ മുടക്കി 10 വർഷം മുമ്പ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടും എം.ബി.ബി.എസ് പഠനം ആരംഭിക്കാൻ കഴിയാതെ പോയത് കുറ്റകരമായ അനാസ്ഥയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു….
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്, പോത്തൻകോട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാട്ടായിക്കോണം കൂനയിൽ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ‘പാടം പൂക്കും കാലം’ തരിശ് നെൽകൃഷി വിതയുത്സവവും ബ്ലോക്ക്തല കിസാൻ മേളയും കിസാൻ ഗോഷ്ടിയും കൃഷിമന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു
*നാടിനെ ഭക്ഷ്യ സ്വയംപര്യാപ്തതയിലെത്തിക്കാൻ ജനപങ്കാളിത്തം വേണം: മന്ത്രി ടി. സിദ്ദിഖ്* നാടിനെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കും ജൈവ കാർഷിക സംസ്‌കാരത്തിലേക്കും നയിക്കാൻ ജനപങ്കാളിത്തത്തോടെയുള്ള കൃഷി വ്യാപനം അനിവാര്യമാണെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്, പോത്തൻകോട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാട്ടായിക്കോണം കൂനയിൽ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ‘പാടം പൂക്കും കാലം’ തരിശ് നെൽകൃഷി വിതയുത്സവവും ബ്ലോക്ക്തല കിസാൻ മേളയും കിസാൻ ഗോഷ്ടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം പരമ്പരാഗതമായ കാർഷിക വൃത്തിയിലേക്കല്ല, ആധുനിക സാങ്കേതങ്ങൾ മുഴുവൻ…
ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അഴകോടെ ചുരം 2026’ ശുചീകരണ യജ്ഞത്തിന്റെ സമാപന ചടങ്ങ് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു
*പ്രകൃതി സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം -മന്ത്രി ഷിബു ബേബി ജോണ്‍* *ജനകീയ കൂട്ടായ്മയില്‍ ശുചീകരണം; അഴകേറി താമരശ്ശേരി ചുരം* പ്രകൃതി സംരക്ഷണം ഒരു മതം എന്ന രീതിയില്‍ കാണേണ്ട കാലഘട്ടമാണിതെന്നും പ്രകൃതി സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും (ബി.എം.സി) പുതുപ്പാടി, താമരശ്ശേരി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബി.എം.സികളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘അഴകോടെ ചുരം…
ലഹരി മാഫിയയുമായി ചർച്ചയില്ല, മാഫിയയുടെ ഉന്മൂലനം മാത്രം ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല* *ഓപ്പറേഷൻ തൂഫാൻ ജില്ലാതല ഉദ്ഘാടനം നായന്മാർമൂല ടി ഐ എച്ച് എസ് എസിൽ നടന്നു
ലഹരി മാഫിയയുമായി ചർച്ചയ്ക്ക് ഇല്ലെന്നും മാഫിയയുടെ ഉന്മൂലനാശം മാത്രമാണ് ലക്ഷ്യമെന്നും ആഭ്യന്തരം, വിജിലൻസ് കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കാസർകോട് ജില്ലയിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ ജാഗരൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാസർകോടിന്റെ മണ്ണിൽ ലഹരി അനുവദിക്കില്ല.സംസ്ഥാന അതിർത്തികളിൽ തൂഫാൻ സേനയെ വിന്യസിച്ചിട്ടുണ്ട്.ലഹരി മാഫിയയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കാപ്പ ചുമത്തുകയും സ്വത്തുക്കൾ കണ്ടു കെട്ടുകയും ചെയ്യും. മയക്കുമരുന്നിനെതിരെ കാഞ്ഞങ്ങാട് കഴിഞ്ഞവർഷം പരിപാടി സംഘടിപ്പിച്ചിരുന്നു.കോരിച്ചൊരിയുന്ന…
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും*; *എക്‌സൈസ് സേനയെ സാങ്കേതികമായി കൂടുതൽകരുത്തുറ്റതാക്കും*: *മന്ത്രി എം ലിജു
* ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക്‌സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല, ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. എക്‌സൈസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എൻഫോഴ്സ്മെന്റ് സംവിധാനം ആധുനികവത്കരിക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ…
കലയും സാഹിത്യവും വിദ്യാർഥികൾക്ക് അനിവാര്യമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ* *കലാവിദ്യാഭ്യാസ ഡിജിറ്റൽ ഉള്ളടക്കം പ്രകാശനം ചെയ്തു
കലയും സാഹിത്യവും വിദ്യാർഥികളുടെ സർഗപരമായ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ശാസ്ത്രം, ഗണിതം, ഭാഷകൾ, കമ്പ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പം കലയും സാഹിത്യവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി (എസ് ഐ ഇ ടി) വിദ്യാർഥികൾക്കായി തയാറാക്കിയ കലാവിദ്യാഭ്യാസം ഡിജിറ്റൽ ഉള്ളടക്കങ്ങൾ തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ…






