* സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. അരനൂറ്റാണ്ടിലേറെക്കാലം മത – വിദ്യാഭ്യാസ രംഗങ്ങളില്‍ സജീവമായി നിലകൊണ്ട അദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പലായും സമസ്തയുടെ അമരക്കാരനായും ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത പ്രഗത്ഭനായ അധ്യാപകനായിരുന്നു. ഇംഗ്ലീഷും അറബിയും ഒരുപോലെ വഴങ്ങിയിരുന്ന ആലിക്കുട്ടി മുസ്ലിയാര്‍ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി(ഇഫ്‌ലു) സിലബസ് രൂപീകരണ സമിതി അംഗമായിരുന്നു. മുസ്ലിം വേള്‍ഡ് ലീഗിലെ…
സിജെപി കലാപം സിബഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം
തിരുവനന്തപുരം: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കം കുറിച്ച ജൂലൈ 20 ന് രാജ്യ തലസ്ഥാനത്ത് നടന്ന നിന്ദനീയമായ അക്രമസംഭവങ്ങള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. പാര്‍ലമെന്റ് പരിസരംവരെ പ്രതിഷേധക്കാര്‍ എത്തിപ്പെട്ടു എന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. അതിനുപിന്നിലെ യഥാര്‍ഥ വിവരങ്ങള്‍ അറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പ്രതിഷേധമാര്‍ച്ച് സമാധാനപരമായിരിക്കും എന്നാണ് സോനം വാങ്ചുക്ക് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ബാരിക്കേഡുകള്‍ തകര്‍ത്തും പോലീസിനെ പ്രകോപിപ്പിച്ചും കടന്നാക്രമിച്ചും വാഹനങ്ങള്‍ കേടുവരുത്തിയും പ്രതിഷേധക്കാര്‍ മുന്നേറിയപ്പോള്‍ അത് രാജ്യത്തിന്റെ യശസ്സിന് വലിയ കളങ്കമാണ് ഉണ്ടാക്കിയത്….
എഐവൈഎഫ് ജില്ലാ നേതാക്കളുൾപ്പെടെ സിപിഐ പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
തിരുവനന്തപുരം: എഐവൈഎഫ് ജില്ലാ നേതാക്കളുൾപ്പെടെ നെടുമങ്ങാട്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ നിരവധി സിപിഐ പ്രവർത്തകർ പാർട്ടി വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. സിപിഐ നേതൃത്വത്തിന്റെ അഴിമതി, ഏകപക്ഷീയമായ നിലപാടുകൾ, സാധാരണ പ്രവർത്തകരോടുള്ള അവഗണന എന്നിവയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് നേതാക്കൾ അറിയിച്ചു. പാർട്ടിക്കുള്ളിൽ നേതൃത്വത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയോ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുകയോ ചെയ്യുന്നവരെ അകാരണമായി ഒറ്റപ്പെടുത്തുകയാണെന്നും അവർ ആരോപിച്ചു. പത്ത് വർഷത്തെ ഭരണത്തിനിടെ നേതൃത്വം ജനങ്ങളിൽ നിന്ന് അകന്നെന്നും അഴിമതി ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിലും ആത്മപരിശോധന നടത്തി…
വസ്ത്രത്തിനപ്പുറം ഇന്ത്യയുടെ വികാരമാണ് ഖാദി: മന്ത്രി കെ. മുരളീധരൻ
* *ഓണം ഖാദിമേളക്ക് തിരുവനന്തപുരത്ത് തുടക്കമായി* ഖാദി വസ്ത്രത്തിനപ്പുറം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലൂടെ രാജ്യത്തിന്റെ ആത്മാവും വികാരവുമായി മാറിയെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെയും സംസ്ഥാനത്തെ അംഗീകൃത ഖാദി സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി മേള പാളയം എൽ എം എസ് കോമ്പൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി സ്വദേശി പ്രസ്ഥാനത്തിലൂടെ ഖാദിയെ ദേശീയ ഐക്യത്തിന്റെ പ്രതീകമാക്കി. വിദേശ വസ്ത്രങ്ങൾ ബഹിഷ്‌കരിച്ച് സ്വദേശി ഉത്പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിലൂടെ…
ഇൻഫോപാർക്ക് ഐബിഎസ് ക്യാമ്പസിൽ ഐ ബി എസ്* *സോഫ്റ്റ്‌വെയറിൻ്റെ പുതിയ എഐ സംരംഭം നവീഖ് ടെക്നോളജി* *മുഖ്യമന്ത്രി വി ഡി സതീശൻ* ഉദ്ഘാടനം ചെയ്യന്നു
*തൊഴിൽരംഗത്തെ മാറ്റങ്ങൾ നേരിടാൻ സർക്കാർ പൂർണ്ണ സജ്ജം: മുഖ്യമന്ത്രി വി.ഡി. സതീശൻ* വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും സർക്കാർ പൂർണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഐ.ബി.എസ് സോഫ്റ്റ്‌വെയറിന്റെ ട്രാവൽ മേഖലയിയുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ( എ.ഐ) സംരംഭമായ ‘നവിഖ് ടെക്നോളജി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽരംഗത്തെ മാറ്റങ്ങൾ നിരീക്ഷിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കാൻ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിച്ച് ലോകത്ത്…
സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് മുൻഗണന : മന്ത്രി സി പി ജോൺ
* *കെ എസ് ആർ ടി സി പിങ്ക് ബസ്- ലേഡീസ് ഒൺലി സർവീസിന് തുടക്കമായി* സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ് ആർ ടി സി ആരംഭിച്ച ‘പിങ്ക് ബസ്’- ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി പി ജോൺ നിർവഹിച്ചു. തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ…






