Month: August, 2026

ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി
Kerala

ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

മലയാളത്തിന്റെ മഹനീയ സങ്കൽപമാണ് ഓണം. ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെ. പ്രകൃതി. ദുരന്തമുണ്ടാക്കിയ പ്രയാസങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും…

Kerala

ചവറ ബി.ജെ.എം. കോളേജ് വഴിത്തർക്കത്തിന് ശാശ്വത പരിഹാരം: കോടതിയുടെയും മന്ത്രിമാരുടെയും ഇടപെടലിൽ ബദൽ പാതയ്ക്ക് സർക്കാർ അനുമതി

  ​ചവറ: വർഷങ്ങളായി ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അധികൃതരും സമീപവാസികളും തമ്മിൽ നിലനിന്നിരുന്ന വഴിത്തർക്കത്തിന് ഒടുവിൽ ശാശ്വത പരിഹാരമായി. സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം നടന്ന അദാലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, പൊതുജനങ്ങൾക്ക് സഞ്ചരിക്കാനായി കോളേജ് കോമ്പൗണ്ടിനുള്ളിലൂടെ ബദൽ പാത അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതോടെ കോളേജും സമീപത്തെ നിരവധി കുടുംബങ്ങളുമായി 17 വർഷമായി നടന്നു വരുന്ന വ്യവഹാരങ്ങൾക്കാണ് മന്ത്രിമാരായ ഷിബു ബേബിജോണിന്റെയും റോജി എം ജോണിന്റെയും കോളേജ് പിടിഎയുടെയും ഇടപെടലുകളിലൂടെ രമ്യമായ പരിഹാരമുണ്ടായിരിക്കുന്നത്….

കലാസ്വാദകരുടെ മനം നിറച്ച് നിശാഗന്ധി
Kerala

കലാസ്വാദകരുടെ മനം നിറച്ച് നിശാഗന്ധി

പഞ്ചവാദ്യവും ചെണ്ട മേളവും നൃത്തവും മ്യൂസിക് ലൈവുമായി കനകക്കുന്നിൽ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനദിനം കളറായി. പ്രശസ്ത ഗായകൻ കെ എസ് ഹരിശങ്കറും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി കാണികളെ ആവേശത്തിലാക്കി. തന്റെ ജനപ്രിയ ഗാനങ്ങളായ ‘പവിഴമഴയേ’, ‘നീ ഹിമമഴയായ്’, ‘ആലോലം’, ‘കാമിനി’ എന്നിവയ്ക്കൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളും ഹരിശങ്കർ വേദിയിൽ ആലപിച്ചു. ആനന്ദ്(കീബോർഡ്), അലോയ്( ഡ്രംസ്), സാൻവിൻ(ഫ്ലൂട്ട്), അഭിജിത്ത്( ബേസിസ്റ്റ്), ജോഷ്വാ ( ലീഡ് ഗിത്താർ), സച്ചിൻ( സൗണ്ട് എഞ്ചിനീയർ), സെബിൻ( ലൈറ്റ് എഞ്ചിനീയർ),…

കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി  സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷത്തിന് തിരി തെളിഞ്ഞു
Kerala

കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷത്തിന് തിരി തെളിഞ്ഞു

കേരളത്തെ ലോകത്തിന് മുന്നിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സവിശേഷതകളും പ്രകൃതിമനോഹാരിതയും അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുന്നതിനായി നിരവധി സമഗ്ര പദ്ധതികൾക്കാണ് സർക്കാർ തുടക്കമിടുന്നത്. തുറമുഖങ്ങളും കായലുകളും നദികളും സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്റഗ്രേറ്റഡ് ടൂറിസം പ്രോജക്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി ക്രുയിസ് ടെർമിനലുകൾ, റിവർ ക്രുയിസുകൾ എന്നിവ നടപ്പിലാക്കുകയും റോഡ്,…

നിശാഗന്ധിയിൽ നിറഞ്ഞാടി ശോഭന
Kerala

നിശാഗന്ധിയിൽ നിറഞ്ഞാടി ശോഭന

സരസ്വതീ ദേവീ സ്തുതിയോടെ ആരംഭിച്ച ചലച്ചിത്രതാരവും നർത്തകിയുമായ പത്മഭൂഷണൻ ശോഭനയുടെ നൃത്താവിഷ്കാരത്തോടെ നിശാഗന്ധിയിലെ അരങ്ങുണർന്നു. താള, ലാസ്യ, ലയ ചലന ഭംഗികൾ കൊണ്ട് സദസ്സിന്റെ മനംകവർന്ന പ്രകടനം വാരാഘോഷത്തിലെ പ്രധാന ആകർഷണമായി മാറി. ഭരതനാട്യത്തിലെ പുരാതന ആവിഷ്‌കാര രീതിയായ മല്ലാരിയിലാണ് ശോഭനയുടെയും സംഘത്തിൻ്റെയും നൃത്തം ആരംഭിച്ചത്. കാളി കവചം, അനന്ത നർത്തന ഗണപതി, ലളിതാലവങ്ക, അലർഷ പരിതാപം, അഷ്ടപതി, തില്ലാന, അന്നപൂർണ അഷ്ടകം എന്നീ നൃത്താവിഷ്കാരങ്ങളാണ് സംഘം അവതരിപ്പിച്ചത്. സ്വാതിതിരുന്നാളിൻ്റെ ശ്യംഗാര പദത്തിൻ്റെ അവതരണം കാണികളെ ഏറെ…

ഭരണാധികാരികൾക്ക് എക്കാലത്തെയും മാതൃക മാവേലി: കുഞ്ചാക്കോ ബോബൻ  മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രിയതാരം
Kerala

ഭരണാധികാരികൾക്ക് എക്കാലത്തെയും മാതൃക മാവേലി: കുഞ്ചാക്കോ ബോബൻ മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രിയതാരം

നല്ല ഭരണാധികാരികൾ കാലങ്ങൾക്ക് അതീതമായി എന്നും ജനമനസ്സുകളിൽ ഓർമ്മിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ഓണാഘോഷമെന്ന് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവേലിയുടെ ഭരണകാലമാണ് ഏതൊരു നല്ല ഭരണാധികാരിക്കും എക്കാലത്തെയും വലിയ വെല്ലുവിളിയും മാതൃകയും. മാറിമാറി വരുന്ന സർക്കാരുകൾക്കും ഭരണാധികാരികൾക്കും മാവേലിയുമായി സ്വന്തം ഭരണത്തെ താരതമ്യം ചെയ്യേണ്ടിവരുന്നത് വലിയൊരു ഉത്തരവാദിത്തമാണ്. കള്ളവും ചതിയും ഇല്ലാതെ സമത്വവും സമൃദ്ധിയും നിറഞ്ഞ ഒരു കാലഘട്ടത്തെ സൃഷ്ടിക്കാൻ സർക്കാരുകൾക്ക് സാധിക്കുമ്പോഴാണ് മഹാബലിയുടെ ഓർമ്മകൾ പൂർണ്ണമാകുന്നത്….

നബിദിന നേർച്ച വിതരണം:* വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം
Kerala

നബിദിന നേർച്ച വിതരണം:* വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം

തിരുവനന്തപുരം: നബിദിനാഘോഷങ്ങളുടെ ഭാഗമായി വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിന നേർച്ച വിതരണം നടത്തി. സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളിച്ച് ജാതി-മത ഭേദമന്യേ നടത്തുന്ന ഈ കൂട്ടായ്മ ശ്രദ്ധേയമായി. വിശ്വാസികളും നാട്ടുകാരും ഒരുമിച്ച് സാമ്പത്തികമായി സഹകരിച്ചാണ് നേർച്ച വിതരണം നടത്തുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ പരിപാടിയുടെ ഭാഗമാകുന്നതിലൂടെ മതസൗഹാർദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശമാണ് പരിപാടി നൽകുന്നത്. ആഗസ്റ്റ് 24ന് നടന്ന നേർച്ച വിതരണത്തിൽ ഏകദേശം 3,000 കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ജാതി-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാവർക്കും ഭക്ഷണം നൽകുക…

കാഴ്ചക്കുല സമർപ്പിക്കാൻ ദേവസ്വം മന്ത്രി കെ.മുരളീധരനുമെത്തി
Kerala

കാഴ്ചക്കുല സമർപ്പിക്കാൻ ദേവസ്വം മന്ത്രി കെ.മുരളീധരനുമെത്തി

ഉത്രാടദിനത്തിൽ ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉൾപ്പെടെ ഭക്തർ .രാവിലത്തെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ഏഴു മണിയോടെ സ്വർണക്കൊടിമരത്തിന് സമീപം നാക്കിലയിൽ മേൽശാന്തി ബ്രഹ്മശ്രീ’ തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങ് തുടങ്ങിയത്. തുടർന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം മന്ത്രി കെ.മുരളീധരൻ, ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്,…

ചവറയിൽ മന്ത്രി ഷിബു ബേബി ജോണിന്റെ ഓഫീസ് ആദ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
Kerala

ചവറയിൽ മന്ത്രി ഷിബു ബേബി ജോണിന്റെ ഓഫീസ് ആദ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

സാധാരണക്കാരുടെയും തൊഴിലാളികളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ജനപക്ഷ രാഷ്ട്രീയത്തിനൊപ്പമാണ് യു ഡി എഫും അതിന്റെ ഘടകകക്ഷികളുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മന്ത്രി ഷിബു ബേബി ജോൺ ചവറയിലെ ജനങ്ങൾക്കായി തുറന്ന ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എൻ കെ പ്രേമചന്ദ്രൻ പാർലമെന്റിലും ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ള നേതാക്കൾ നിയമസഭയിലും ശക്തമായ ജനകീയ പോരാട്ടങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കശുവണ്ടി, കയർ, കൈത്തറി മേഖലകളിലെ തൊഴിലാളികൾ, ആശാ വർക്കർമാർ, പാചകത്തൊഴിലാളികൾ, തദ്ദേശ…

മാറുന്നതിന് മുന്‍പായി കൃത്യമായി ഇന്‍ഡിക്കേറ്റര്‍ (Indicator) ഉപയോഗിക്കുക.
Kerala

മാറുന്നതിന് മുന്‍പായി കൃത്യമായി ഇന്‍ഡിക്കേറ്റര്‍ (Indicator) ഉപയോഗിക്കുക.

റിയര്‍ വ്യൂ മിററും സൈഡ് മിററുകളും ഉപയോഗിച്ച് പിന്നില്‍ നിന്നും വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക. മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ കൃത്യമായ അകലം പാലിച്ചുകൊണ്ട് മാത്രം ലെയ്ന്‍ മാറുക. മുറിഞ്ഞ വെള്ള വരകളുള്ള ഇടങ്ങളില്‍ സുരക്ഷിതമെങ്കില്‍ ലെയ്ന്‍ മാറാവുന്നതാണ്. മുറിയാത്ത വെള്ള വരകളുള്ള ഇടങ്ങളില്‍ ലെയ്ന്‍ മാറുന്നത് അനുവദനീയമല്ല. മഞ്ഞ വരകളുള്ള ഇടങ്ങളില്‍ മറികടക്കുന്നത് (Overtake) ഒഴിവാക്കുക. ജംഗ്ഷനുകളിലും സീബ്ര ക്രോസിംഗുകളിലും ലെയ്ന്‍ മാറുന്നത് ഒഴിവാക്കുക. റോഡരികിലെ ട്രാഫിക് സൈന്‍ ബോര്‍ഡുകളിലെ അടയാളങ്ങള്‍ കൃത്യമായി…

1 2 3 4 5 … 13
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav