Date: October 7th, 2026

കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രത്യേക പാക്കേജ് വേണം: മന്ത്രി ഷിബു ബേബി ജോണ്‍
Kerala

കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രത്യേക പാക്കേജ് വേണം: മന്ത്രി ഷിബു ബേബി ജോണ്‍

പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ജില്ലാതല അഭിപ്രായ രൂപീകരണ യോഗം സംഘടിപ്പിച്ചു കൊല്ലത്തെ കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്ലാനിങ് ബോര്‍ഡ് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വനം-വന്യജീവി, നൈപുണ്യവികസന മന്ത്രി ഷിബു ബേബി ജോണ്‍. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ജില്ലാതല അഭിപ്രായ രൂപീകരണ യോഗം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു കാലത്ത് ലോകവുമായി നേരിട്ട് വ്യാപാരബന്ധമുള്ള തുറമുഖവും തിരുവിതാംകൂറിന്റെ വ്യാവസായിക തലസ്ഥാനവുമായിരുന്നു കൊല്ലമെന്ന് മന്ത്രി പറഞ്ഞു. ഇന്ന് നിര്‍ഭാഗ്യവശാല്‍ വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ് കൊല്ലം….

ദേശീയബാലതരംഗം പ്രതിഭാസംഗമം
Kerala

ദേശീയബാലതരംഗം പ്രതിഭാസംഗമം

കടയ്ക്കാവൂർ : ദേശീയബാലതരംഗം വർക്കല താലൂക്ക് തല ശലഭമേളയിൽ വിവിധ കലാ മത്സരങ്ങളിൽ വിജയികൾക്കായവർക്കുള്ള സമ്മാനദാനം നിലയ്ക്കാമുക്ക് ഇന്ദിര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് ദേശീയ ബാലതരംഗം ചെയർമാൻ മുൻഎംഎൽഎ അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് നിർവഹിച്ചു. എം. എച്ച്. സുലൈമാൻ, എം. ജഗേന്ദ്രൻ, സുരേഷ് ബാബു, ഷാനവാസ് ശാസ്തവട്ടം, ബിജി ഉണ്ണി, വത്സല, ആദിൽ ഇഷാൻ, സാഹിയ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ വിജയിച്ച മുന്നൂറോളം വിദ്യാർത്ഥികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

അന്നപൂർണേശ്വരി പുരസ്കാരം എസ്. വിനയചന്ദ്രൻ നായർ ഏറ്റുവാങ്ങി
Kerala

അന്നപൂർണേശ്വരി പുരസ്കാരം എസ്. വിനയചന്ദ്രൻ നായർ ഏറ്റുവാങ്ങി

തിരുവനന്തപുരം : ഗായകനും, ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയുടെ മാതാവ് യശോധരയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സ്നേഹത്തിൻ പാലാഴിയമ്മ’ – ഗാനാഞ്ജലി തൈക്കാട് ഭാരത്ഭവൻ മണ്ണരങ്ങിൽ നടന്നു. ചടങ്ങിൽ യശോദാ ശബ്ദ തരംഗത്തിന്റെ അന്നപൂർണേശ്വരി പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എസ്. വിനയചന്ദ്രൻ നായർ ഗാനരചയിതാവ് അജയ് വെള്ളരിപ്പണയിൽ നിന്നും ഏറ്റുവാങ്ങി. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാനും, സംസ്ഥാനസെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയും ചേർന്ന് പൊന്നാട അണിയിച്ചു. കഴിഞ്ഞ 18 വർഷക്കാലമായി അഗതികൾക്ക് മുടങ്ങാതെ…

October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav