കൊൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങൾക്കിടെ കൊൽക്കത്തയിൽ ഉണ്ടായ തിക്കും തിരക്കിൽ 17 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. നോർത്ത് കൊൽക്കത്തയിലെ പ്രശസ്തമായ ചോർബാഗൻ സർബോജനീൻ പന്തലിലാണ് ഇന്നലെ രാത്രി 7.40 ഓടെ ദുരന്തം ഉണ്ടായത്. സപ്തമി ആഘോഷങ്ങൾ കാണാൻ ആയിരക്കണക്കിന് വിശ്വാസികളാണ് പന്തലിലേക്ക് എത്തിയത്. ഇതിനിടെ കനത്ത മഴ പെയ്തതോടെ പുറത്ത് കാത്തുനിന്നവർ ഒരുമിച്ച് പന്തലിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയായിരുന്നു. ഇടുങ്ങിയ എക്സിറ്റ് ഗേറ്റിൽ ആളുകൾ കൂട്ടമായി വീണതോടെ തിക്കും തിരക്കായി മാറി. പരിക്കേറ്റവരെ ഉടൻ തന്നെ കൊൽക്കത്ത…



