ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഉന്നം പിഴയ്ക്കാതെ ഇന്ത്യൻ കൗമാരക്കാരി. വനിതകളുടെ റിക്കര്‍വ് വിഭാഗത്തിൽ സ്വർണം നേടി 17 കാരിയായ കുംകും മൊഹോദാണ് ചരിത്രം കുറിച്ചത്. ഈ വിഭാഗത്തിൽ ഇന്ത്യ ആദ്യമായാണ് സ്വർണം നേടുന്നത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ഒഹ് യെജിനെ പരാജയപ്പെടുത്തിയാണ് കൗമാരക്കാരിയുടെ സുവർണ നേട്ടം. മത്സരം അവസാനിച്ചപ്പോൾ 5-5 എന്ന നിലയിൽ സമനിലയായതിനെ തുടർന്ന് നടന്ന ഷൂട്ട് ഓഫിലാണ് 17മത്തെ സ്വർണം ഇന്ത്യൻ അക്കൗണ്ടിലെത്തിച്ചത്. ഷൂട്ട് ഓഫിൽ 10-8 നായിരുന്നു താരത്തിൻ്റെ വിജയം. …




