തിരുവനന്തപുരം : ദേശീയ മലയാള വേദിയും, വേൾഡ് പ്രവാസി മലയാള വേദിയും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണവും, സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്റ്റർ ജന്മവാർഷിക അനുസ്മരണവും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് ചടങ്ങിൽ ഉപഹാര സമർപ്പണം നടത്തി ആദരിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹ റഹീം അധ്യക്ഷത വഹിച്ചു. കെ. ഡി. ഓ. ചെയർമാൻ നൗഷാദ് തോട്ടിങ്കര മുഖ്യപ്രഭാഷണവും, സംസ്ഥാന പ്രസിഡന്റ് മുജീബ്…
ആർ ശ്രീലേഖയുടെ രാജി; ‘ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് രാഷ്ട്രീയത്തിൽ വന്നവർ രാഷ്ട്രീയമായി മുന്നോട്ട് പോകണമെന്നില്ല’: എംവി ഗോവിന്ദൻ മാസ്റ്റർ
ആർ ശ്രീലേഖ തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർ സ്ഥാനം രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് രാഷ്ട്രീയത്തിൽ വന്നവരാണ് അവരൊക്കെ, അവർ രാഷ്ട്രീയമായി മുന്നോട്ട് പോകണം എന്നില്ലെന്നും അദ്ദേഹം. അതിന്റെ ഉദാഹരണമാണ് ശ്രീലേഖയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂർണമായുള്ള രാജിയല്ല എന്നാണ് മനസ്സിലാക്കുന്നത്. ബിജെപിക്കിടയിലുള്ള പ്രശ്നങ്ങളാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മറ്റ് രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ലെന്നും ഭരണപ്രതിസന്ധി സ്വാഭാവികമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക്…
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. ശാസ്തമംഗലം വാർഡിനെ (വാർഡ് 41) പ്രതിനിധീകരിക്കുന്ന ശ്രീലേഖ, സെപ്റ്റംബർ 30ന് മേയർ വി.വി രാജേഷിന് രാജിക്കത്ത് കൈമാറിയതായാണ് വിവരം. വാട്സ്ആപ്പ് ഗ്രൂപ്പിൽ അവർ പങ്കുവെച്ച സന്ദേശത്തിൽ ഇങ്ങനെ പറയുന്നു – _”പ്രിയപ്പെട്ടവരെ, ഞാൻ 30.09.2026ൽ മേയർ ശ്രീ വി.വി രാജേഷിന് കൗൺസിലർ സ്ഥാനത്ത് നിന്ന് സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുന്നതായി കത്ത് നൽകിയിട്ടുണ്ട്. കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകും.”_ മേയർ…
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
ടോക്കിയോ: പാകിസ്ഥാനെ 19 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. അഭിഷേക് ശര്‍മയാണ് (28 പന്തില്‍ 61) മികച്ച പ്രകടനം പുറത്തെടുത്ത്. തിലക് വര്‍മയുടെ (22 പന്തില്‍ പുറത്താവാതെ 51) ഇന്നിംഗ്‌സും ഏറെ നിര്‍ണായകമായി. പാകിസ്ഥാന് വേണ്ടി അറാഫത്ത് മിന്‍ഹാസ് രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനാണ് സാധിച്ചത്….







