Date: October 16th, 2026

കിഫ്ബിയിൽ നടന്നത് വൻ ക്രമക്കേടെന്ന് മുഖ്യമന്ത്രി
Kerala

കിഫ്ബിയിൽ നടന്നത് വൻ ക്രമക്കേടെന്ന് മുഖ്യമന്ത്രി

* *സംസ്ഥാനത്തിന് ഉണ്ടായത് 13,103 കോടി രൂപയുടെ അധിക ചെലവും വായ്പാ പരിധിയിൽ 25,932.55 കോടി രൂപയുടെ വെട്ടിക്കുറവും* * *സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും* കിഫ്ബിയുടെ ധനകാര്യ വിനിയോഗം, ഭരണഘടനാ ചട്ടങ്ങൾ, പദ്ധതി നടത്തിപ്പ് എന്നിവ സംബന്ധിച്ച് പഠിച്ച സുധാ പിള്ള കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കിഫ്ബിയുടെ പ്രവർത്തനത്തിൽ ഭരണഘടനാ വ്യവസ്ഥകളിൽ നിന്നും റൂൾസ് ഓഫ് ബിസിനസ്സിൽ നിന്നും വ്യതിയാനം കണ്ടെത്തിയിട്ടുണ്ടെന്നും ക്രമക്കേട് സംബന്ധിച്ച് അന്വേഷണത്തെ കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി…

പത്മശ്രീ ചെറുവയൽ രാമന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ നൽകുന്നു
Kerala

പത്മശ്രീ ചെറുവയൽ രാമന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ നൽകുന്നു

മണ്ണിനെ സ്നേഹിച്ച് മണ്ണിലേക്ക് മടങ്ങി *പത്മശ്രീ ചെറുവയല്‍ രാമന്‍* മലയാളികളുടെ നെല്ലച്ഛനായ പത്മശ്രീ ചെറുവയല്‍ രാമന് നാടിന്റെ അന്ത്യാഞ്ജലി. കമ്മന നവോദയം എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങിയാണ് നെല്‍വിത്തുകളുടെ സംരക്ഷകന്‍ വിടവാങ്ങിയത്. പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകനും പരിസ്ഥിതി സ്നേഹിയുമായിരുന്ന ചെറുകര രാമന്‍ എന്ന ചെറുവയല്‍ രാമേട്ടന്‍ ഇനി ഓര്‍മ്മകളില്‍ നാമ്പിടും. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവയല്‍ രാമന്‍ ഒക്ടോബര്‍ 14 വൈകിട്ട് 3.30 ഓടെയാണ്…

Kerala

കടലിൽ കാണാതായവർക്ക് മരണ സർട്ടിഫിക്കറ്റ് നൽകാനുള്ള ഏഴു വർഷത്തെ കാലപരിധി കുറയ്ക്കണം : കേന്ദ്രത്തോട് നിയമഭേദഗതി ആവശ്യപ്പെട്ട് കേരളം

കടലിൽ കാണാതാകുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഏഴു വർഷത്തെ കാത്തിരിപ്പ് കാലാവധി കുറയ്ക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ. ഇതിനായി നിയമ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കപ്പൽ അപകടങ്ങളിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും മന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം ഒരാളെ കാണാതായാൽ ഏഴ് വർഷം പൂർത്തിയായതിന് ശേഷം മാത്രമേ മരണ സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കുകയുള്ളൂ. ഇത് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് വലിയ പ്രതിസന്ധിയാണ്…

അന്വേഷണ മികവും കാളിരാജ് മഹേഷ് കുമാറിന്റെ മേല്‍നോട്ടവും; എറണാകുളത്തെ ‘തീവ്രവാദ തിരി’ അതിവേഗം അണച്ച് കേരളാ പോലീസ്
Kerala

അന്വേഷണ മികവും കാളിരാജ് മഹേഷ് കുമാറിന്റെ മേല്‍നോട്ടവും; എറണാകുളത്തെ ‘തീവ്രവാദ തിരി’ അതിവേഗം അണച്ച് കേരളാ പോലീസ്

കൊച്ചി: സാധാരണ ഒരു തീപിടിത്തം എന്ന് എഴുതിത്തള്ളാമായിരുന്ന സംഭവത്തിനു പിന്നിലെ ഞെട്ടിക്കുന്ന രാജ്യദ്രോഹ ഭീകരത അതിവേഗം വെളിച്ചത്തുകൊണ്ടുവന്ന് കൊച്ചി സിറ്റി പോലീസ്. എറണാകുളത്ത് ഉയര്‍ന്ന തീവ്രവാദ ഭീഷണിയെ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് തകര്‍ത്തത് പ്രഗത്ഭരായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ദീര്‍ഘവീക്ഷണവും കൃത്യതയാര്‍ന്ന ഇടപെടലുമാണ്. ജമ്മു കാശ്മീരിലെ അത്യന്തം സംഘര്‍ഷഭരിതമായ മേഖലകളില്‍ ഭീകരവാദികളെ മുട്ടുകുത്തിച്ച പ്രഗത്ഭനായ ഉദ്യോഗസ്ഥന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ. കാളിരാജ് മഹേഷ് കുമാറിന്റെ കടുപ്പമേറിയ മേല്‍നോട്ടവും, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍…

October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav