കസ്റ്റഡി സംബന്ധിച്ച വിശദമായ വിവരങ്ങൾ ശേഖരിക്കാനും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകി. പ്രതിപക്ഷ നേതാവിനെ പോലീസ് എവിടെയാണ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് അന്വേഷിച്ചറിയണമെന്നും അദ്ദേഹത്തിന്റെ കസ്റ്റഡി മോചനത്തിനായുള്ള നടപടികൾ ഉടനടി സ്വീകരിക്കണമെന്നുമാണ് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിന് പുറമെ, ഡൽഹിയിലെ റസിഡന്റ് കമ്മീഷണറോടും പിണറായി വിജയന്റെ നിലവിലെ സ്ഥിതിവിവരങ്ങൾ അടിയന്തരമായി തിരക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ചു. പ്രതിപക്ഷ നേതാവ് നിലവിൽ…




