Date: October 17th, 2026

ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജൈവവൈവിധ്യ സദസ് നടത്തി
Kerala

ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജൈവവൈവിധ്യ സദസ് നടത്തി

തേവലക്കര പടിഞ്ഞാറ്റക്കര ചെളിത്തോട് മാലിന്യമുക്തമാക്കുന്നതിനുള്ള ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജൈവവൈവിധ്യ സദസ് സംഘടിപ്പിച്ചു. അഷ്ടമുടി കായൽ തീരത്ത് നടന്ന സദസ് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. മന്ത്രി ഷിബു ബേബി ജോൺ ചടങ്ങിൽ ലാപ് ടോപ് വിതരണം നടത്തി. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ അധ്യക്ഷത വഹിച്ചു അഷ്ടമുടി കായലിന്റെ തീരപ്രദേശമായ തേവലക്കരയുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. വിനോദസഞ്ചാരികൾക്ക് വിശ്രമിക്കാനും പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും കഴിയുന്ന തരത്തിൽ…

വിളി വന്നാൽ പത്ത് മിനിട്ടിൽ ആംബുലൻസെത്തും: മന്ത്രി കെ മുരളീധരൻ  335 ആംബുലൻസുകൾ നിരത്തിലേക്ക്
Kerala

വിളി വന്നാൽ പത്ത് മിനിട്ടിൽ ആംബുലൻസെത്തും: മന്ത്രി കെ മുരളീധരൻ 335 ആംബുലൻസുകൾ നിരത്തിലേക്ക്

തിരുവനന്തപുരം : രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 108 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യവകുപ്പ് നിരത്തിലിറക്കുന്ന 335 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രിമാരായ കെ.മുരളീധരനും സി.പി. ജോണും ചേർന്ന് നിർവഹിച്ചു. സാമ്പത്തികപ്രയാസം ബാധിക്കാത്ത രീതിയിൽ ആരോഗ്യവകുപ്പിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ചുരുങ്ങിയ വിലയ്ക്ക് മികച്ച…

Kerala

100 ദിനത്തിൽ 32 പദ്ധതികൾ പൂർത്തിയാക്കി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് *ദാക്ഷായണി, പഞ്ചമി പദ്ധതികൾക്ക് തുടക്കം: ഭവന പദ്ധതികൾക്കും മാർഗ നിർദ്ദേശം

1,000 പഠനമുറികൾ പൂർത്തിയായി; 50 അംബേദ്കർ ഗ്രാമങ്ങളിൽ വികസനം സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് പ്രഖ്യാപിച്ച 32 പദ്ധതികളും പൂർത്തിയായി. ഭവനം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, ഡിജിറ്റൽ സേവനങ്ങൾ, ഗോത്രകലാ സംരക്ഷണം തുടങ്ങിയ മേഖലകളിലായി നടപ്പാക്കിയ പദ്ധതികളിലൂടെ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകി. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പുകളുടെ തനത് ഭവനപദ്ധതികൾക്ക് പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിച്ചു. പട്ടികജാതി നഗറുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിലെ…

Kerala

കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഐഎവിയുടെ നൂതന സംവിധാനം *രോഗവ്യാപന സാധ്യത വിലയിരുത്താം; പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം

ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നതിനു മുമ്പുതന്നെ ജില്ലാ അടിസ്ഥാനത്തിൽ ഡെങ്കിപ്പനി വ്യാപന സാധ്യത മുൻകൂട്ടി പ്രവചിക്കാൻ സഹായിക്കുന്ന മെഷീൻ ലേണിങ് അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം വികസിപ്പിച്ച് തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി). ആരോഗ്യവകുപ്പിന്റെ രോഗനിരീക്ഷണ വിവരങ്ങളും കാലാവസ്ഥാ വിവരങ്ങളും വിശകലനം ചെയ്ത് ഡെങ്കിപ്പനി വ്യാപനസാധ്യത മുൻകൂട്ടി പ്രവചിക്കുകയാണ് ഡെങ്കി ഏർലി വാണിങ് സിസ്റ്റത്തിന്റെ ലക്ഷ്യം. ഐഎവിയിലെ വൈറസ് ജീനോമിക്‌സ്, ബയോഇൻഫർമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ ശാസ്ത്രജ്ഞൻ ഡോ. അഭിനന്ദ് സി. എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡെങ്കി…

നെല്ലുസംഭരണം വർധിപ്പിക്കും: മന്ത്രി അനൂപ് ജേക്കബ്
Kerala

നെല്ലുസംഭരണം വർധിപ്പിക്കും: മന്ത്രി അനൂപ് ജേക്കബ്

ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നതിനായി സപ്ലൈകോയുടെ നേതൃത്വത്തിലുള്ള സംഭരണം വർധിപ്പിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 2021 ൽ നെല്ല് സംഭരണം 7.5 ലക്ഷം മെട്രിക് ടൺ ആയിരുന്നത് ഈ വർഷം അഞ്ച് ലക്ഷത്തി മുപ്പതിനായിരം മെട്രിക് ടണ്ണായി ചുരുങ്ങി. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. വഴുതക്കാട് മൗണ്ട് കാർമൽ ഹാളിൽ ലോക ഭക്ഷ്യ ദിനാഘോഷവും സപ്ലൈകോ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭക്ഷ്യഭദ്രത എന്ന ലക്ഷ്യം മുൻനിർത്തി പൊതുവിതരണവകുപ്പിന്റെ…

October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav