1,000 പഠനമുറികൾ പൂർത്തിയായി; 50 അംബേദ്കർ ഗ്രാമങ്ങളിൽ വികസനം സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് പ്രഖ്യാപിച്ച 32 പദ്ധതികളും പൂർത്തിയായി. ഭവനം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, ഡിജിറ്റൽ സേവനങ്ങൾ, ഗോത്രകലാ സംരക്ഷണം തുടങ്ങിയ മേഖലകളിലായി നടപ്പാക്കിയ പദ്ധതികളിലൂടെ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകി. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പുകളുടെ തനത് ഭവനപദ്ധതികൾക്ക് പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിച്ചു. പട്ടികജാതി നഗറുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിലെ…
സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി* *പൂർത്തീകരണം
ഒക്ടോബർ 15 മുതൽ ‘ജനസ്പർശം’ ഫയൽ അദാലത്ത് *ഡിപ്പാർട്ട്‌മെന്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം* സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കിയെന്നും മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. വൻകിട പദ്ധതികൾ ഏറ്റെടുക്കാൻ സർക്കാരിന് വലിയ ആത്മവിശ്വാസം പകരുന്നതാണ് നൂറുദിന കർമപദ്ധതിയുടെ വിജയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറുദിന കർമപദ്ധതിയുടെ തുടർച്ചയായി ഒക്ടോബർ 15 മുതൽ…
19മത് കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസാരിക്കുന്നു
സൈബർഡോം ശക്തിപ്പെടുത്തും; ട്രാഫിക്നിയന്ത്രണത്തിനും ദുരന്തനിവാരണത്തിനും റോബോട്ടുകൾ: രമേശ് ചെന്നിത്തല* സൈബർ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി കേരള പോലീസിന്റെ സൈബർഡോം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ട്രാഫിക് നിയന്ത്രണത്തിനും പ്രകൃതിദുരന്ത നിവാരണത്തിനുമായി തദ്ദേശീയമായി വികസിപ്പിച്ച റോബോട്ടുകൾ ഉപയോഗിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 19-ാമത് കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം സൈബർ ആക്രമണങ്ങളും പുതിയ സുരക്ഷാ ഭീഷണികളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അവയെ നേരിടാൻ സർക്കാർ, പോലീസ്, ഗവേഷകർ, സാങ്കേതികവിദ്യാ സ്ഥാപനങ്ങൾ, സ്വകാര്യ…
നവരാത്രി പൂജയ്ക്കായി വിഗ്രഹഘോഷയാത്ര ആരംഭിച്ചു
നവരാത്രി പൂജയുമായി ബന്ധപ്പെട്ട് പത്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് മുന്നോടിയായുള്ള ഉടവാൾ കൈമാറ്റം പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്നു. ഉപ്പിരിക്ക മാളികയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാൾ പദ്മനാഭപുരം കൊട്ടാരം ഓഫീസർ കെ പി സധുവിൽ നിന്നും ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ സ്വീകരിച്ചു. തുടർന്ന് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് ജോയിന്റ് കമ്മീഷണർ ജാൻസി റാണി വാൾ ഏറ്റുവാങ്ങിയതിനു ശേഷം ആചാരപ്രകാരം ദേവസ്വം മാനേജർ…






