ഗുരുദേവ ജയന്തിക്ക് ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ 150 സമ്മേളനങ്ങൾ  ശ്രീനാരായണ ജയന്തി വാരാഘോഷവും ശ്രീനാരായണ മാസാചരണവും സംഘടിപ്പിക്കും
Uncategorized

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് തിരുജയന്തിയോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 150 സമ്മേളനങ്ങൾ സംഘടിപ്പിക്കും. ആഗസ്റ്റ് 21 മുതൽ 27 വരെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചാണ് ജയന്തി സമ്മേളനങ്ങൾ നടക്കുക.
ശ്രീനാരായണ മാസാചരണത്തിന്റെയും ധർമ്മചര്യാ യജ്ഞത്തിന്റെയും ഭാഗമായി ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 24-ന് ബോധാനന്ദസ്വാമിയുടെ സമാധിദിനം വരെ സംസ്ഥാനമൊട്ടാകെ ആയിരം പ്രാർഥനായോഗങ്ങളും സംഘടിപ്പിക്കും.
ഈ കാലയളവ് ഗുരുഭക്തരുടെ നോമ്പുകാലമായി ആചരിക്കുന്നതിനാൽ ചിങ്ങം 1 മുതൽ 38 ദിവസങ്ങളിലായി ഗുരുദേവകൃതികളുടെ പാരായണം, പ്രാർഥനായോഗങ്ങൾ, പ്രഭാഷണങ്ങൾ, ഗൃഹസന്ദർശന പരിപാടികൾ എന്നിവ ഗുരുധർമ്മ പ്രചരണസഭയുടെ ജില്ലാ, മണ്ഡലം, യൂണിറ്റ് തലങ്ങളിൽ സംഘടിപ്പിക്കും.
ശിവഗിരി മഠത്തിൽ പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന ഗുരുധർമ്മ പ്രചരണസഭയുടെ കേന്ദ്രസമിതി-ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.
തിരുവനന്തപുരം നഗരത്തിൽ ഡോ. പൽപ്പുവിന്റെ പ്രതിമ സ്ഥാപിക്കുക, കേരള ആരോഗ്യ സർവകലാശാലയ്ക്ക് ഡോ. പൽപ്പുവിന്റെ പേര് നൽകുക, സംസ്ഥാനത്ത് പുതുതായി സ്ഥാപിക്കുന്ന മെഡിക്കൽ കോളേജിന് ഡോ. പൽപ്പുവിന്റെ പേര് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച പ്രമേയങ്ങൾ വൈസ് പ്രസിഡന്റ് ഡോ. പി. ചന്ദ്രമോഹനൻ അവതരിപ്പിച്ചു. യോഗം പ്രമേയങ്ങൾ പാസാക്കി സർക്കാരിനോട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ സാമുദായിക സാമൂഹികനീതി നൽകാതെ അടിസ്ഥാന ജനവിഭാഗങ്ങളോട് മാറിമാറി വരുന്ന സർക്കാരുകൾ കാണിക്കുന്ന വിവേചനത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സാമൂഹിക നീതി ഉറപ്പാക്കുന്നതിനായി തുടർനടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് യോഗം അഭ്യർഥിച്ചു.
യോഗത്തിൽ ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അനുഗ്രഹപ്രഭാഷണം നടത്തി. അസിസ്റ്റന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, അഡ്വ. ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, അമ്പിളി ഹാരിസ് (പാലക്കാട്), ലക്ഷ്മണൻ (എറണാകുളം) എന്നിവർ സംസാരിച്ചു.

150 സമ്മേളനങ്ങൾ

ശ്രീനാരായണ ജയന്തി വാരാഘോഷവും ശ്രീനാരായണ മാസാചരണവും സംഘടിപ്പിക്കും

06/08/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav