* *കെ എസ് ആർ ടി സി പിങ്ക് ബസ്- ലേഡീസ് ഒൺലി സർവീസിന് തുടക്കമായി* സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ് ആർ ടി സി ആരംഭിച്ച ‘പിങ്ക് ബസ്’- ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി പി ജോൺ നിർവഹിച്ചു. തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ…
രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെയുള്ള പൊലീസ് ആക്രമണം: കടുത്ത ജനാധിപത്യധ്വസംനവും ഫാസിസ്റ്റ് ഭീകരതയും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ഗാന്ധിയെയും പ്രിയങ്കയെയും മല്ലികാര്‍ജ്ജുനഖാര്‍ഗെയും കെ സി വേണുഗോപാൽ അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളെയും മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചഴക്കുകയും ചെയ്‌ത നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷനേതാവായ രാഹുല്‍ ഗാന്ധിയെ റോഡിലൂടെ വലിച്ചിഴക്കുകയും പ്രിയങ്കാഗാന്ധിയെ പുരുഷപോലീസുകാര്‍ പിടിച്ചുവലിക്കുകയും ചെയ്‌തു. ഐഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും കേരളത്തില്‍ നിന്നുള്ള എംപിമാരെയും, ജനപ്രതിനിധികളെയും ക്രൂരമായി മര്‍ദ്ധിക്കുകയാണുണ്ടായത്. ഇന്ത്യയിലെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള…
സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം ആർ രാജഗോപാലിന്
തിരുവനന്തപുരം: സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും പാർലമെന്റേറിയനും ഗോവ വിമോചന സമരത്തിന്റെ മുന്നണി പോരാളിയുമായിരുന്ന സി കെ ചന്ദ്രപ്പന്റെ ഉജ്വലമായ സ്മരണ നിലനിർത്തുവാൻ ഷാർജ യുവകലാസാഹിതി ഏർപ്പെടുത്തിയ 2026ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വിഖ്യാത മാധ്യമപ്രവർത്തകനും ദി ടെലിഗ്രാഫ് മുൻ എഡിറ്ററുമായിരുന്ന ആർ രാജഗോപാലിന്. 2026 ദിർഹവും (ഏകദേശം 53,000 ഇന്ത്യൻ രൂപ) ഫലകവും അടങ്ങിയതാണ് പുരസ്കാരം. ബെെജു ചന്ദ്രൻ ചെയര്‍മാനും അബ്ദുള്‍ ഗഫൂര്‍, ഗീത നസീര്‍, പ്രശാന്ത് ആലപ്പുഴ, ബെൻസി ജിബി എന്നിവര്‍…
സുരേഷ് ഗോപിയുടെ പരാമർശത്തിന് മറുപടി പറയേണ്ട കാര്യമില്ല; എൻഎസ്എസിൽ ഏകാധിപത്യ പ്രവണത വേണ്ടെന്ന് കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം:എൻഎസ്എസിൽ ഏകാധിപത്യ പ്രവണതയല്ല വേണ്ടതെന്നും ആരെയും വിരട്ടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പ്രതികരിക്കവെയാണ് ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞത്. അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യപരമായി പരിഹരിക്കപ്പെടേണ്ടതാണെന്നും സംഘടനകളുടെ പ്രവർത്തനം പരസ്പര ബഹുമാനത്തോടെയും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും മുന്നോട്ടുപോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുരേഷ് ഗോപിയുടെ പരാമർശങ്ങളെ തുടർന്നുണ്ടായ രാഷ്ട്രീയ ചർച്ചകൾക്കിടെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം ശ്രദ്ധേയമായത്.
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മലയാള സിനിമ ലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ ഭ്രമയുഗം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മറ്റൊരു നാഷണൽ അവാർഡ് മമ്മൂട്ടി കൊണ്ടുവന്നു. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഇതോടെ ഒരു മികച്ച നടന് ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം മമ്മൂട്ടി എത്തി. അമിതാബ് ബച്ചൻ 4 തവണ നേടി. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന…
ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് വി. ശിവൻകുട്ടി
ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. അർജന്റീനയും സ്പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർഥികൾക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച നൽകുന്ന…
*ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി* ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നു. മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം. മലയാളത്തിന്റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്‌കാര നിറവില്‍ നില്‍കുന്നു. സിനിമയിലക്ക് മാത്രമായിരുന്നു എന്നും മമ്മൂട്ടിയുടെ നോട്ടം. സമര്‍പ്പിതമായ മനസോടെ മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകാനുള്ള മനസും പുതിയ പുതിയ വേഷങ്ങള്‍ ആഗ്രഹിച്ച് കണ്ടെത്താനുള്ള ചെറുപ്പവുമാണ് മമ്മൂട്ടിയെ ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമാക്കുന്നത്. ഭ്രമയുഗത്തിന്റെ ഛായാഗ്രാഹകള്‍ ഷഹനാദ് ജലാല്‍, ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകന്‍ ഫാസില്‍ മുഹമ്മദും അണിയറ പ്രവര്‍ത്തകരും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഭദ്ര കാളി നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, അങ്ങനെ രാജ്യത്തിന് മുന്നില്‍ മലയാള സിനിമയുടേയും കേരളത്തിന്റെയും അഭിമാനം ഉയര്‍ത്തി പിടിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഹൃദയം നിറഞ്ഞ സന്തോഷം.
ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നു. മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം. മലയാളത്തിന്റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്‌കാര നിറവില്‍ നില്‍കുന്നു. സിനിമയിലക്ക് മാത്രമായിരുന്നു എന്നും മമ്മൂട്ടിയുടെ നോട്ടം. സമര്‍പ്പിതമായ മനസോടെ മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകാനുള്ള മനസും പുതിയ പുതിയ വേഷങ്ങള്‍ ആഗ്രഹിച്ച് കണ്ടെത്താനുള്ള ചെറുപ്പവുമാണ് മമ്മൂട്ടിയെ…
ഓപ്പറേഷൻ തൂഫാൻ മെഗാ ക്യാമ്പയിൻ ഉദ്ഘാടനം ഷിഫ കൺവെൻഷൻ സെന്ററിൽ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത ശേഷം എം.എൽ.എ നജീബ് കാന്തപുരത്തിന് തൂഫാൻ വാരിയർ ബാഡ്ജ് അണീക്കുന്നു
*ലഹരിക്കെതിരെ കേരള പൊലീസിൽ സ്ഥിര സംവിധാനമുണ്ടാക്കും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല* •പെരിന്തൽമണ്ണയിൽ മെഗാ തൂഫാൻ ക്യാംപയിൻ നടന്നു ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടത്തിന് കേരള പൊലീസിൽ സ്ഥിര സംവിധാനമുണ്ടാക്കുമെന്ന് ആഭ്യന്തര- വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ നടന്ന മെഗാ തൂ ഫാൻ ക്യാംപയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 20 പൊലീസ് ജില്ലകളിലും ലഹരിക്കെതിരെ പ്രവർത്തിക്കാനുള്ള സംവിധാനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ലഹരിമാഫിയയുടെ വേരറുക്കുന്നതു വരെ ഓപ്പറേഷൻ ക്യാംപയിൻ തുടരുമെന്ന് മന്ത്രി…
മലപ്പുറം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റി ഇംപ്രൂവ്മെന്റ്റ് സമഗ്ര വികസന പദ്ധതിയുടെ രണ്ടാംഘട്ട അവലോകന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മ ന്ത്രി പി കെ ബഷീർ സംസാരിക്കുന്നു. ഐ ടി, എ ഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, മുൻ ജില്ലാ കളക്ടർ വി ആർ വിനോദ് ( പി ഡബ്ല്യു ഡി അഡീഷണൽ ചീഫ് സെക്രട്ടറി ) എന്നിവർ സമീപം
*മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും* ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം പിഡബ്ല്യുഡി ഹൗസില്‍ ചേര്‍ന്ന ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതികളുടെയും യോഗം തീരുമാനിച്ചു. മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് ഉതകുന്ന മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കുക. സിവില്‍ സ്റ്റേഷനിലെ 44 ഏക്കര്‍ ഭിമി പരമാവധി പ്രയോജനപ്പെടുത്തും. കോട്ടപ്പടിയിലുളള സര്‍ക്കാര്‍…





