Month: July, 2026

കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും ശില്‍പശാല മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടന ചെയ്യുന്നു
Kerala

കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും ശില്‍പശാല മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടന ചെയ്യുന്നു

*തെരുവുനായ പ്രശ്‌നത്തിന് ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനത്തിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകു: മന്ത്രി ബിന്ദു കൃഷ്ണ* *സംസ്ഥാനതലത്തില്‍ ഏകീകൃത ഡിജിറ്റല്‍ പെറ്റ്മാനേജ്‌മെന്റ്‌സംവിധാനം സര്‍ക്കാര്‍ പരിഗണിക്കും തെരുവുനായ പ്രശ്‌നത്തിനും പേവിഷബാധയ്ക്കും ശാശ്വത പരിഹാരം കാണാന്‍, വികാരപരമായ പ്രതികരണങ്ങള്‍ക്കപ്പുറം ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനം അനിവാര്യമാണെന്ന് തൊഴില്‍, മൃഗസംരക്ഷണ, ക്ഷീരവികസന, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ‘കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും’ എന്ന വിഷയത്തില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല, കേരള…

ഓണം വാരാഘോഷം വിദേശസഞ്ചാരികളുടെ പങ്കാളിത്തത്തോടെ കൂടുതൽ ആകർഷകമാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്
Kerala

ഓണം വാരാഘോഷം വിദേശസഞ്ചാരികളുടെ പങ്കാളിത്തത്തോടെ കൂടുതൽ ആകർഷകമാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്

സംസ്ഥാനത്തെ ഓണം വാരാഘോഷം വിദേശ വിനോദസഞ്ചാരികളുടെ കൂടി പങ്കാളിത്തത്തോടെ കൂടുതൽ വിപുലവും ആകർഷകവുമാക്കുമെന്ന് സാംസ്‌കാരികം-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. തൈക്കാട് ഗസ്റ്റ് ഹൗസിൽ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ കമ്മിറ്റികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പരിപാടികളുടെ വിവരങ്ങൾ അടങ്ങിയ ബ്രോഷറുകൾ മുൻകൂട്ടി ഹോട്ടലുകൾ വഴി വിതരണം ചെയ്യും. അയൽ സംസ്ഥാനങ്ങളിലേക്ക് കൂടി ഓണം വാരാഘോഷത്തിന്റെ പ്രാധാന്യമെത്തിക്കുന്നതിനുള്ള പ്രചാരണം നടത്തും. കനകക്കുന്നിലെ ഫൂഡ് ഫെസ്റ്റിവൽ നഗരി കൂടുതൽ ആകർഷകമാക്കുമെന്നും മന്ത്രി…

Kerala

മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മർദ്ദം കുറയ്ക്കണം : മന്ത്രി കെ.മുരളീധരൻ

  തിരുവനന്തപുരം : ആരോഗ്യരംഗത്ത് നിർണായക പങ്കുവഹിക്കുന്ന മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മർദ്ദം കുറയ്ക്കണമെന്നും കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു. കമ്പനികളുടെ സമ്മർദ്ദം താങ്ങാനാകാതെ തിരുവനന്തപുരം തമലം സ്വദേശി ബി.മിഥുൻ ആത്മഹത്യചെയ്ത വാർത്ത അതീവ ദുഃഖകരമാണ്. മരണത്തിൽ വിശദമായ അന്വേഷണം നടക്കണം. കുറ്റക്കാരെ കണ്ടെത്തണം. മെഡിക്കൽ റെപ്രസെന്റേറ്റീവുമാരായി നിരവധി ചെറുപ്പക്കാർ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. അതീവഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് ഈ സംഭവത്തെ കാണുന്നത്….

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിന്റെയും ബി.പി.എം ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് കോറിഡോറിന്റെയും ഉദ്ഘാടനം മന്ത്രി റോജി എം ജോണ്‍ നിര്‍വഹിക്കുക്കുന്നു
Kerala

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിന്റെയും ബി.പി.എം ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് കോറിഡോറിന്റെയും ഉദ്ഘാടനം മന്ത്രി റോജി എം ജോണ്‍ നിര്‍വഹിക്കുക്കുന്നു

  *എന്‍ജിനീയറിങ്ങിലെയും ഡിജിറ്റല്‍ സാങ്കേതിക രംഗങ്ങളിലെയും സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണം -മന്ത്രി റോജി എം ജോണ്‍* *കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ബി.പി.എം ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് കോറിഡോറിന്റെയും ടി.ബി.ഐയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു* എന്‍ജിനീയറിങ് മേഖലയിലും ഡിജിറ്റല്‍ സാങ്കേതിക രംഗത്തുമുള്ള സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിന്റെയും ബി.പി.എം ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് കോറിഡോറിന്റെയും ഉദ്ഘാടനവും സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രഖ്യാപനവും…

കേരളത്തെ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ; നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം ചേർന്നു
Kerala

കേരളത്തെ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ; നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം ചേർന്നു

ഇന്ത്യയിൽ വരാനിരിക്കുന്ന സെമികണ്ടക്ടർ വിപ്ലവത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ലോകം സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, കേരളത്തെ ഒരു പ്രധാന സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള സുപ്രധാന ചർച്ചയാണ് മന്ത്രിയുടെ ഓഫീസിൽ നടന്നത്. സെമികണ്ടക്ടർ ഉൽപ്പാദനത്തിന് ആവശ്യമായ പ്രകൃതി വിഭവങ്ങൾ, വൈദഗ്ധ്യമുള്ള മാനവ വിഭവശേഷി (Skilled Human Resource), സാങ്കേതികവിദ്യയിലൂന്നിയ മികച്ച ഇക്കോസിസ്റ്റം എന്നിവ കേരളത്തിൽ ലഭ്യമാണ്. ഈ അനുകൂല ഘടകങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി…

പര്യത്തുക്കാവിൽ ഏഴു കുടുംബങ്ങൾക്കായി നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം .ജോൺ നിർവഹിക്കുന്നു. ബെന്നി ബഹനാൻ എം .പി , വി.പി.സജീന്ദ്രൻ എം.എൽ.എ,ജില്ലാ കളക്ടർ ജി .പ്രിയങ്ക എന്നിവർ സമീപം
Kerala

പര്യത്തുക്കാവിൽ ഏഴു കുടുംബങ്ങൾക്കായി നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം .ജോൺ നിർവഹിക്കുന്നു. ബെന്നി ബഹനാൻ എം .പി , വി.പി.സജീന്ദ്രൻ എം.എൽ.എ,ജില്ലാ കളക്ടർ ജി .പ്രിയങ്ക എന്നിവർ സമീപം

*പര്യത്തുക്കാവ് നിവാസികൾക്ക് വീടുകളൊരുങ്ങുന്നു: തറക്കല്ലിട്ടു* ​അമ്പതിലധികം വർഷങ്ങളായി പര്യത്തുക്കാവ് നിവാസികൾ നേരിട്ടിരുന്ന കുടിയൊഴിപ്പിക്കൽ ഭീഷണിക്ക് ശാശ്വത പരിഹാരം. പ്രദേശവാസികളായ ഏഴു കുടുംബങ്ങൾക്ക് സർക്കാർ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർവഹിച്ചു. ​പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുകയെന്നതാണ് സതീശൻ സർക്കാരിന്റെ നയമെന്നും, ആ നയത്തിന്റെ വിജയമാണ് ഇവിടെ കാണുന്നതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ഇവിടെത്തന്നെ ഇവർക്ക് വീട് നിർമ്മിച്ചു നൽകുമെന്ന സർക്കാരിൻ്റെ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്. അഞ്ചര പതിറ്റാണ്ടോളം…

Kerala

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്കണം: തമ്പാനൂര്‍ രവി

    കേരളം കണ്ട ഏറ്റവും വലിയ വികസന പദ്ധതിയായി വിഴിഞ്ഞം തുറമുഖ പദ്ധതി മാറുമ്പോള്‍, അതിന്റെ ശില്പി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് തുറമുഖത്തിന് നല്കി അദ്ദേഹത്തിന്റെ ചരമവാര്‍ഷികം സാര്‍ത്ഥകമാക്കണമെന്ന് മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി. വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം തട്ടിയെടുക്കാന്‍ പലരും ശ്രമിക്കുന്നു. ആദ്യമായി ചരക്കുമായി എത്തിയ കപ്പലിനെ സ്വീകരിച്ച സര്‍ക്കാര്‍ ചടങ്ങില്‍നിന്ന് ഉമ്മന്‍ ചാണ്ടിയെ പിണറായി സര്‍ക്കാര്‍ ഒഴിവാക്കി. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ഒരക്ഷരം അവിടെ പറയാതിരിക്കാന്‍ പ്രതിപക്ഷ നേതാവിനെപ്പോലും ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തി. ഉമ്മന്‍…

തീരജ്വാല” മുഖ്യമന്ത്രിക്ക്  നിവേദനങ്ങള്‍ നല്കി
Kerala

തീരജ്വാല” മുഖ്യമന്ത്രിക്ക് നിവേദനങ്ങള്‍ നല്കി

“ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രധാനപ്പെട്ട മൂന്നു പ്രശ്നങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍റെ മുന്നില്‍ തീരജ്വാല അംഗങ്ങള്‍ വിശദീകരിച്ചു. ലത്തീന്‍ കത്തോലിക്ക മുക്കുവ സംവരണം അട്ടിമറിക്കുവാന്‍ 1947 എന്ന വർഷം എടുത്തു മാറ്റിക്കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് ഇറക്കിയ ജിയോ ഉള്‍പ്പെടെ സര്‍ക്കാര്‍ ഇതുവരെ ഇറക്കിയ എല്ലാ ജി ഒ കളും പിന്‍വലിക്കണമെന്നും, 4% ലത്തീൻ കത്തോലിക്ക മുക്കുവ, അഞ്ഞുറ്റിക്കാർക്ക് മാത്രമായി ഉണ്ടായിരുന്ന സംവരണം അതേപടി നിജപ്പെടുത്തണമെന്നും, വിഴിഞ്ഞത്തെ ഒരു കിലോമീറ്റര്‍ തുരങ്കപാത ജനവാസമേഖലയില്‍…

Kerala

ഖത്തർ ഷെയ്ക്കിന്റെ നിര്യാണത്തിൽ തലസ്ഥാനത്ത് 15ന് അനുശോചനം യോഗം

  തിരുവനന്തപുരം:ഖത്തർ ഭരണാധികാരിയുടെ പിതാവും അമീർ ഷെയ്ഖ് ഹമാദ് ബിൻ ഖലീഫ അൽത്താനിയുടെ നിര്യാണത്തിൽ തലസ്ഥാനത്ത് അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.ഇൻഡോ ഖത്തർ ഫ്രണ്ട്ഷിപ്പ് ഫോറം 2026 ജൂലൈ 15ന് ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് മേലെതമ്പാനൂരിലുള്ള ബോബൻ പ്ലാസയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഖത്തർ കെഎംസിസി പ്രസിഡന്റ് നിയമസഭ അംഗവുമായ പാറക്കൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തും. കിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം നജീബ് അധ്യക്ഷത വഹിക്കും.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ചടങ്ങിൽ അനുസ്മരണ പ്രസംഗം നടത്തുമെന്ന് ഇൻഡോ ഖത്തർ…

മന്ത്രി ശ്രീ അനൂപ് ജേക്കബ് ശിവഗിരി മഠം സന്ദർശിച്ചു.
Kerala

മന്ത്രി ശ്രീ അനൂപ് ജേക്കബ് ശിവഗിരി മഠം സന്ദർശിച്ചു.

ശിവഗിരി : സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ് ശിവഗിരി മഠം സന്ദർശിച്ചു. കുടുംബാംഗങ്ങളോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമിയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ഗുരുദേവജയന്തിയാഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, സ്വാമി സുകൃതാനന്ദ എന്നിവരും സംബന്ധിച്ചു. മന്ത്രിയും കുടുംബവും സംന്യാസിശ്രേഷ്ഠർക്കൊപ്പം മഹാസമാധിയിലെത്തി പുഷ്പാർച്ചനയിലും പ്രാർത്ഥനയിലും പങ്കുചേർന്നു. ഓരോ തവണ ശിവഗിരി സന്ദർശിക്കുമ്പോഴും…

1 2 3 4 5 6 7
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav