Month: October, 2026

19മത് കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസാരിക്കുന്നു
Kerala

19മത് കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസാരിക്കുന്നു

  സൈബർഡോം ശക്തിപ്പെടുത്തും; ട്രാഫിക്നിയന്ത്രണത്തിനും ദുരന്തനിവാരണത്തിനും റോബോട്ടുകൾ: രമേശ് ചെന്നിത്തല* സൈബർ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി കേരള പോലീസിന്റെ സൈബർഡോം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ട്രാഫിക് നിയന്ത്രണത്തിനും പ്രകൃതിദുരന്ത നിവാരണത്തിനുമായി തദ്ദേശീയമായി വികസിപ്പിച്ച റോബോട്ടുകൾ ഉപയോഗിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 19-ാമത് കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം സൈബർ ആക്രമണങ്ങളും പുതിയ സുരക്ഷാ ഭീഷണികളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അവയെ നേരിടാൻ സർക്കാർ, പോലീസ്, ഗവേഷകർ, സാങ്കേതികവിദ്യാ സ്ഥാപനങ്ങൾ, സ്വകാര്യ…

നവരാത്രി പൂജയ്ക്കായി വിഗ്രഹഘോഷയാത്ര ആരംഭിച്ചു
Kerala

നവരാത്രി പൂജയ്ക്കായി വിഗ്രഹഘോഷയാത്ര ആരംഭിച്ചു

നവരാത്രി പൂജയുമായി ബന്ധപ്പെട്ട് പത്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് മുന്നോടിയായുള്ള ഉടവാൾ കൈമാറ്റം പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്നു. ഉപ്പിരിക്ക മാളികയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാൾ പദ്മനാഭപുരം കൊട്ടാരം ഓഫീസർ കെ പി സധുവിൽ നിന്നും ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ സ്വീകരിച്ചു. തുടർന്ന് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് ജോയിന്റ് കമ്മീഷണർ ജാൻസി റാണി വാൾ ഏറ്റുവാങ്ങിയതിനു ശേഷം ആചാരപ്രകാരം ദേവസ്വം മാനേജർ…

കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രത്യേക പാക്കേജ് വേണം: മന്ത്രി ഷിബു ബേബി ജോണ്‍
Kerala

കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രത്യേക പാക്കേജ് വേണം: മന്ത്രി ഷിബു ബേബി ജോണ്‍

പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ജില്ലാതല അഭിപ്രായ രൂപീകരണ യോഗം സംഘടിപ്പിച്ചു കൊല്ലത്തെ കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്ലാനിങ് ബോര്‍ഡ് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വനം-വന്യജീവി, നൈപുണ്യവികസന മന്ത്രി ഷിബു ബേബി ജോണ്‍. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ജില്ലാതല അഭിപ്രായ രൂപീകരണ യോഗം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു കാലത്ത് ലോകവുമായി നേരിട്ട് വ്യാപാരബന്ധമുള്ള തുറമുഖവും തിരുവിതാംകൂറിന്റെ വ്യാവസായിക തലസ്ഥാനവുമായിരുന്നു കൊല്ലമെന്ന് മന്ത്രി പറഞ്ഞു. ഇന്ന് നിര്‍ഭാഗ്യവശാല്‍ വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ് കൊല്ലം….

ദേശീയബാലതരംഗം പ്രതിഭാസംഗമം
Kerala

ദേശീയബാലതരംഗം പ്രതിഭാസംഗമം

കടയ്ക്കാവൂർ : ദേശീയബാലതരംഗം വർക്കല താലൂക്ക് തല ശലഭമേളയിൽ വിവിധ കലാ മത്സരങ്ങളിൽ വിജയികൾക്കായവർക്കുള്ള സമ്മാനദാനം നിലയ്ക്കാമുക്ക് ഇന്ദിര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് ദേശീയ ബാലതരംഗം ചെയർമാൻ മുൻഎംഎൽഎ അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് നിർവഹിച്ചു. എം. എച്ച്. സുലൈമാൻ, എം. ജഗേന്ദ്രൻ, സുരേഷ് ബാബു, ഷാനവാസ് ശാസ്തവട്ടം, ബിജി ഉണ്ണി, വത്സല, ആദിൽ ഇഷാൻ, സാഹിയ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ വിജയിച്ച മുന്നൂറോളം വിദ്യാർത്ഥികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

അന്നപൂർണേശ്വരി പുരസ്കാരം എസ്. വിനയചന്ദ്രൻ നായർ ഏറ്റുവാങ്ങി
Kerala

അന്നപൂർണേശ്വരി പുരസ്കാരം എസ്. വിനയചന്ദ്രൻ നായർ ഏറ്റുവാങ്ങി

തിരുവനന്തപുരം : ഗായകനും, ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയുടെ മാതാവ് യശോധരയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സ്നേഹത്തിൻ പാലാഴിയമ്മ’ – ഗാനാഞ്ജലി തൈക്കാട് ഭാരത്ഭവൻ മണ്ണരങ്ങിൽ നടന്നു. ചടങ്ങിൽ യശോദാ ശബ്ദ തരംഗത്തിന്റെ അന്നപൂർണേശ്വരി പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എസ്. വിനയചന്ദ്രൻ നായർ ഗാനരചയിതാവ് അജയ് വെള്ളരിപ്പണയിൽ നിന്നും ഏറ്റുവാങ്ങി. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാനും, സംസ്ഥാനസെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയും ചേർന്ന് പൊന്നാട അണിയിച്ചു. കഴിഞ്ഞ 18 വർഷക്കാലമായി അഗതികൾക്ക് മുടങ്ങാതെ…

ദേശീയ മലയാളവേദി ഗാന്ധിജയന്തി ആഘോഷിച്ചു
Kerala

ദേശീയ മലയാളവേദി ഗാന്ധിജയന്തി ആഘോഷിച്ചു

തിരുവനന്തപുരം : ദേശീയ മലയാള വേദിയും, വേൾഡ് പ്രവാസി മലയാള വേദിയും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണവും, സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്റ്റർ ജന്മവാർഷിക അനുസ്മരണവും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് ചടങ്ങിൽ ഉപഹാര സമർപ്പണം നടത്തി ആദരിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹ റഹീം അധ്യക്ഷത വഹിച്ചു. കെ. ഡി. ഓ. ചെയർമാൻ നൗഷാദ് തോട്ടിങ്കര മുഖ്യപ്രഭാഷണവും, സംസ്ഥാന പ്രസിഡന്റ് മുജീബ്…

ആർ ശ്രീലേഖയുടെ രാജി; ‘ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് രാഷ്ട്രീയത്തിൽ വന്നവർ രാഷ്ട്രീയമായി മുന്നോട്ട് പോകണമെന്നില്ല’: എംവി ​ഗോവിന്ദൻ മാസ്റ്റർ
Kerala

ആർ ശ്രീലേഖയുടെ രാജി; ‘ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് രാഷ്ട്രീയത്തിൽ വന്നവർ രാഷ്ട്രീയമായി മുന്നോട്ട് പോകണമെന്നില്ല’: എംവി ​ഗോവിന്ദൻ മാസ്റ്റർ

ആർ ശ്രീലേഖ തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർ സ്ഥാനം രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് രാഷ്ട്രീയത്തിൽ വന്നവരാണ് അവരൊക്കെ, അവർ രാഷ്ട്രീയമായി മുന്നോട്ട് പോകണം എന്നില്ലെന്നും അദ്ദേഹം. അതിന്റെ ഉദാഹരണമാണ് ശ്രീലേഖയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂർണമായുള്ള രാജിയല്ല എന്നാണ് മനസ്സിലാക്കുന്നത്. ബിജെപിക്കിടയിലുള്ള പ്രശ്നങ്ങളാണെന്നും എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മറ്റ് രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ലെന്നും ഭരണപ്രതിസന്ധി സ്വാഭാവികമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക്…

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ
Kerala

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. ശാസ്തമംഗലം വാർഡിനെ (വാർഡ് 41) പ്രതിനിധീകരിക്കുന്ന ശ്രീലേഖ, സെപ്റ്റംബർ 30ന് മേയർ വി.വി രാജേഷിന് രാജിക്കത്ത് കൈമാറിയതായാണ് വിവരം. വാട്സ്ആപ്പ് ഗ്രൂപ്പിൽ അവർ പങ്കുവെച്ച സന്ദേശത്തിൽ ഇങ്ങനെ പറയുന്നു – _”പ്രിയപ്പെട്ടവരെ, ഞാൻ 30.09.2026ൽ മേയർ ശ്രീ വി.വി രാജേഷിന് കൗൺസിലർ സ്ഥാനത്ത് നിന്ന് സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുന്നതായി കത്ത് നൽകിയിട്ടുണ്ട്. കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകും.”_ മേയർ…

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Kerala

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

ടോക്കിയോ: പാകിസ്ഥാനെ 19 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. അഭിഷേക് ശര്‍മയാണ് (28 പന്തില്‍ 61) മികച്ച പ്രകടനം പുറത്തെടുത്ത്. തിലക് വര്‍മയുടെ (22 പന്തില്‍ പുറത്താവാതെ 51) ഇന്നിംഗ്‌സും ഏറെ നിര്‍ണായകമായി. പാകിസ്ഥാന് വേണ്ടി അറാഫത്ത് മിന്‍ഹാസ് രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനാണ് സാധിച്ചത്….

ഏഷ്യന്‍ ഗെയിംസ്: ഉന്നം പിഴയ്ക്കാതെ കൗമാരക്കാരി, സുവർണ തിളക്കത്തിൽ കുംകും മൊഹോദ്
Uncategorized

ഏഷ്യന്‍ ഗെയിംസ്: ഉന്നം പിഴയ്ക്കാതെ കൗമാരക്കാരി, സുവർണ തിളക്കത്തിൽ കുംകും മൊഹോദ്

ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഉന്നം പിഴയ്ക്കാതെ ഇന്ത്യൻ കൗമാരക്കാരി. വനിതകളുടെ റിക്കര്‍വ് വിഭാഗത്തിൽ സ്വർ‍ണം നേടി 17 കാരിയായ കുംകും മൊഹോദാണ് ചരിത്രം കുറിച്ചത്. ഈ വിഭാ​ഗത്തിൽ ഇന്ത്യ ആദ്യമായാണ് സ്വർ‍ണം നേടുന്നത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ഒഹ് യെജിനെ പരാജയപ്പെടുത്തിയാണ് കൗമാരക്കാരിയുടെ സുവർണ നേട്ടം. മത്സരം അവസാനിച്ചപ്പോൾ 5-5 എന്ന നിലയിൽ സമനിലയായതിനെ തുടർന്ന് നടന്ന ഷൂട്ട് ഓഫിലാണ് 17മത്തെ സ്വർണം ഇന്ത്യൻ അക്കൗണ്ടിലെത്തിച്ചത്. ഷൂട്ട് ഓഫിൽ 10-8 നായിരുന്നു താരത്തിൻ്റെ വിജയം.  …

1 2 3 4
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav