വയനാട് തുരങ്ക പാതയ്ക്ക് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ രണ്ടുപേർ മരണമിടഞ്ഞതായി സ്ഥിരീകരിക്കാത്ത വാർത്തകൾ. അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുരങ്ക പാതയുടെ തുടക്കത്തിലാണ് അപകടം സംഭവിച്ച മീനാക്ഷി പാലം. തുരങ്ക പാതയിൽ ജോലിയിൽ ഏൽപ്പെട്ടിരുന്ന പതിനഞ്ചോളം പേരുടെ വിവരം ലഭ്യമല്ല. മന്ത്രിമാരായ എ പി അനിൽകുമാർ എം ലിജു എന്നിവരെ വയനാട്ടിലേക്ക് പോകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
എച്ച്1എൻ1 ജാഗ്രത പാലിക്കണം : ഡി.എം.ഒ
ജില്ലയിൽ എച്ച് 1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. കടുത്ത പനി, വിറയൽ, തലവേദന, ചുമ, തൊണ്ടവേദന, കഠിനമായ ശരീരവേദന, തളർച്ച, ഛർദ്ദിയും വയറിളക്കവും എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഗർഭിണികൾ, മുതിർന്ന പൗരന്മാർ, അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ, ക്യാൻസർ പോലുള്ള മറ്റ് ഗുരുതര രോഗമുള്ളവർ, പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർക്ക് രോഗബാധ ഉണ്ടായാൽ സങ്കീർണ്ണമാകാൻ സാധ്യതയുള്ളതിനാൽ ഉടൻ വൈദ്യസഹായം തേടണം. എല്ലാ…
ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി ‘ജ്വാല 2026’നാളെ കൊല്ലത്ത്. രണ്ടായിരത്തോളം വനിതകൾ പങ്കെടുക്കും
കൊല്ലം: കേരളത്തെ ലഹരിമുക്തമാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ജനകീയ ദൗത്യമായ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ‘ജ്വാല 2026’ വനിതാസംഗമം ജൂലൈ 7-ന് വൈകിട്ട് 4 ന് കൊല്ലം കോർപ്പറേഷൻ ടൗൺ ഹാളിൽ നടക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000ത്തോളം വനിതകൾ പങ്കെടുക്കും. സമൂഹത്തിൽ വർധിച്ചുവരുന്ന രാസലഹരിയുടെ ദുരുപയോഗം കുടുംബങ്ങളെ തകർക്കുകയും അതിന്റെ ഏറ്റവും വലിയ…
പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു; പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്
പത്തനംതിട്ട : പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴിമാറ്റി. മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ അടക്കം വിട്ടയച്ചിരുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങൾ പെൺകുട്ടി പറയുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. 13കാരിയിൽ നിന്ന് വീണ്ടും വിശദമായി മൊഴി എടുക്കും. കേസിൽ സമഗ്രമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. പെൺകുട്ടി ചൈൽഡ് ലൈന് മൊഴി നൽകാൻ ഇടയായ സാഹചര്യം പോലീസ് പരിശോധിക്കും. അതേസമയം പെൺകുട്ടി…
ഓപ്പറേഷൻ തൂഫാൻ ഒരു മാസം പൂർത്തിയാകുന്നു; നാളെ ആഭ്യന്തരമന്ത്രി നയിക്കുന്ന മഹാറാലി പെരുമ്പാവൂരിൽ
കൊച്ചി: ലഹരിയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ഒരുമാസമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടി’ന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ. ജനകീയ ബോധവൽക്കരണ ക്യാമ്പയിനായ ‘തൂഫാൻ ജാഗരൺ’ പെരുമ്പാവൂരിൽ ജൂലൈ മൂന്ന് വെള്ളിയാഴ്ച ആരംഭിക്കും. അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിപണനം വ്യാപകമാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് പെരുമ്പാവൂരിലെ ജനകീയ ചെറുത്തു നിൽപ്പുകൾക്ക് പിന്തുണ നൽകുന്നതിനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തുന്നത്. പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് ഉച്ചയ്ക്ക് 2.30ന്…
കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ പാലമൃതം പദ്ധതിക്ക് തുടക്കമായി
കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ വിദ്യാർത്ഥികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനായി പാലമൃതം പദ്ധതി ആരംഭിച്ചു. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 11.20ന് വിദ്യാർത്ഥികൾക്ക് പാൽ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ആഴ്ചയിൽ രണ്ട് ദിവസം സർക്കാരിന്റെ ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായും, ശേഷിക്കുന്ന മൂന്ന് ദിവസം പാലമൃതം പദ്ധതിയിലൂടെയുമാണ് പാൽ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ നിർവഹിച്ചു. സയൻസ്, മാത്സ്, ഇംഗ്ലീഷ്, വിദ്യാരംഗം കലാ-സാഹിത്യ വേദി ക്ലബ്ബുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ…
ആഴിമല ശിവക്ഷേത്രത്തിൽ വച്ച് മെഗാ മെഡിക്കൽ ക്യാമ്പും രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു.
ലയൺസ് ഇന്റർനാഷണൽ വിഴിഞ്ഞം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റും വിഴിഞ്ഞം ജനമൈത്രി പോലീസും സംയുക്തമായി നിംസ് മെഡിസിറ്റി, പ്രിസൈസ് ഐ ഹോസ്പിറ്റൽ രാമകൃഷ്ണാ മിഷൻ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെ ലയൺസ് ഇന്റർനാഷണൽ ജില്ലാതല ഡയബറ്റിക് ക്യാമ്പ് നേത്ര പരിശോധന ക്യാമ്പ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ജനറൽ മെഡിസിൻ ക്യാമ്പ് എന്നിവ ലയൺസ് ഡിസ്ട്രിക്ട് മുൻഗണർമാരായ ഡോക്ടർ എ ജി രാജേന്ദ്രൻ ഗോപകുമാർ മേനോൻ വിഴിഞ്ഞം സബ് ഇൻസ്പെക്ടർ പ്രശാന്ത് ആഴിമല ശിവക്ഷേത്ര ദേവസ്വം…
ഹെൽമറ്റില്ലാതെ കടകംപള്ളിയുടെ സ്കൂട്ടർ യാത്ര; മുഖ്യമന്ത്രിക്ക് പരാതി നൽകി അഭിഭാഷകൻ
തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയ സിപിഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ പിഴ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇന്നലെ രാവിലെ വഴുതക്കാടുള്ള ആഭ്യന്തര മന്ത്രിയുടെ വസതിയിലാണ് കടകംപള്ളി സുരേന്ദ്രൻ ഹെൽമറ്റ് ഇല്ലാതെ സ്വന്തമായി സ്കൂട്ടർ ഓടിച്ചെത്തിയത്. മന്ത്രിയെ കണ്ടശേഷം അദ്ദേഹം മടങ്ങിയതും ഹെൽമറ്റ് ധരിക്കാതെയാണ്. മാധ്യമപ്രവർത്തകരും പൊലീസും ഈ നിയമലംഘനത്തിന്…
അധികാരം അഹങ്കാരത്തിന്റെ അടയാളമാക്കരുത് – പിഡിപി
തിരുവനന്തപുരം : അധികാരം കിട്ടിയാല്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് നടപ്പിലാക്കാനുള്ള അവസരമായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാക്കുകള്‍ കേവലം വാഗ്ദാനങ്ങള്‍ മാത്രമായും വിരുദ്ധമായ തീരുമാനങ്ങള്‍ നയങ്ങളായും രൂപപ്പെടുന്നത് കാപട്യത്തിന്റെ ലക്ഷണമാണ്. മതേതര കേരളമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ വര്‍ഗീയതയും വിദ്വേഷവും വംശീയ ഉന്മൂലനവും അജണ്ടയായി സ്വീകരിച്ച സംഘ്പരിവാറുമായി സന്ധിയാകുന്ന കാഴ്ച ദൈനംദിനം കണ്ടുവരികയാണ്. ഇത് ജനവഞ്ചനയും ഇരട്ടത്താപ്പുമാണ്. പിഎംശ്രീ പദ്ധതി ഒരു…
മുക്കുവ സംവരണവും, വിഴിഞ്ഞം തുരങ്കപാതയും
1947ന് മുന്‍പ് പോര്‍ച്ചുഗീസുകാരില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്കിവരുന്ന ലത്തീന്‍ കത്തോലിക്കാ മുക്കുവ സംവരണം ഇന്ന് വ്യാപകമായി അനര്‍ഹര്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നു. അതുപോലെ വിഴിഞ്ഞം ഇടവകയെ ഒന്നാകെ ഉന്മൂലനം ചെയ്യാന്‍ പഴയ അലൈന്‍മെന്‍റ് അട്ടിമറിച്ച് കോട്ടപ്പുറത്തുകൂടി പള്ളികളേയും സ്കൂളുകളേയും നിരവധി ഭവനങ്ങളേയും ബാധിക്കുന്ന ഒരു കിലോമീറ്റര്‍ തുരങ്കപാത സമീപത്തുള്ള വയല്‍വഴി മാറ്റണമെന്നും ആവശ്യപ്പെട്ട് “തീരജ്വാല” കോസ്റ്റല്‍ കമ്മ്യൂണിറ്റീസ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ കേരളത്തിലെ ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുള്‍ ഗഫൂറിന് നിവേദനം നല്കി. തീരജ്വാല ചെയര്‍മാന്‍…





