Date: September 26th, 2026

മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു പത്രാസുണ്ട്; അതിൽ വീണുപോയാൽ തീർന്നു” — വി.ഡി. സതീശൻ
Kerala

മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു പത്രാസുണ്ട്; അതിൽ വീണുപോയാൽ തീർന്നു” — വി.ഡി. സതീശൻ

മുഖ്യധാരാ മാധ്യമങ്ങൾ നവമാധ്യമങ്ങളുടെ തരംതാണ ശൈലിയിലേക്ക് പോകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രൊഫഷണൽ മര്യാദ പാലിക്കാത്ത ചില മാധ്യമ സ്ഥാപനങ്ങൾ തെറ്റായ വാർത്തകൾ നൽകിയാലും അത് തിരുത്താൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. വാർത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്തുന്ന പത്രാധിപന്മാരുടെ കാലമുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങൾ തന്നെ വിമർശിക്കുന്നതിൽ തനിക്ക് ഭയമില്ലെന്നും, എന്നാൽ തെറ്റായ വാർത്തകൾ തിരുത്താൻ മാധ്യമ സ്ഥാപനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. നവമാധ്യമങ്ങളുടെ നിലവാരമില്ലാത്ത രീതികളിലേക്ക് പരമ്പരാഗത മാധ്യമങ്ങൾ മാറിയാൽ അത് മാധ്യമപ്രവർത്തനത്തിന്റെ…

ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. പുരുഷ-വനിതാ വിഭാഗങ്ങളിൽ ഫൈനലിൽ ഇറാനെ കീഴടക്കിയാണ് ഇന്ത്യ സ്വർണ മെഡൽ സ്വന്തമാക്കിയത്
National

ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. പുരുഷ-വനിതാ വിഭാഗങ്ങളിൽ ഫൈനലിൽ ഇറാനെ കീഴടക്കിയാണ് ഇന്ത്യ സ്വർണ മെഡൽ സ്വന്തമാക്കിയത്

പുരുഷ കബഡി ഫൈനലിൽ ഇന്ത്യ 40–34 എന്ന സ്കോറിനാണ് ഇറാനെ പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തിലും ഇന്ത്യയുടെ മുന്നേറ്റം തുടർന്നു. 37–34ന് ഇറാനെ തോൽപ്പിച്ച ഇന്ത്യ വനിതാ കബഡിയിൽ തുടർച്ചയായ രണ്ടാം സ്വർണം നേടി. ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് നേട്ടമുണ്ടായി. മലയാളി താരം വിദർശ വിനോദ് രണ്ടാം വെള്ളിമെഡൽ സ്വന്തമാക്കി. 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഇനത്തിൽ വിദർശ വിനോദ്, തിലോത്തമ സെൻ, ആഷി ചൗക്ഷി എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ടീമാണ് വെള്ളി മെഡൽ നേടിയത്. ഷോട്ട്പുട്ടിലും ഇന്ത്യ…

Kerala

ഓണം ബംപറിന്റെ 30 കോടി ആര്‍ക്ക്? വിജയിച്ച ടിക്കറ്റ് വിറ്റത് സുജിത്

കേരളത്തിന്റെ ഓണം ബംപർ ലോട്ടറിയുടെ 30 കോടി രൂപയുടെ ഒന്നാം സമ്മാനം സ്വന്തമാക്കിയ ഭാഗ്യശാലിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. കണ്ണൂർ തളിപ്പറമ്പിലെ ചില്ലറ ലോട്ടറി വിൽപ്പനക്കാരനായ സുജിത്താണ് വിജയിച്ച ടിക്കറ്റ് വിറ്റത്. എന്നാൽ കോടികളുടെ സമ്മാനത്തിന് അർഹനായ ഭാഗ്യശാലി ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. വിജയിച്ച ടിക്കറ്റ് എവിടെ വിറ്റുവെന്നും അത് വാങ്ങിയത് ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഭാഗ്യശാലിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

World

പാകിസ്ഥാനിൽ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ഉണ്ടായ ചാവേർ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മുപ്പതിലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വയിലെ തന പ്രദേശത്താണ് ആക്രമണം നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (TTP) ഏറ്റെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

World

ഹൂതി ആക്രമണം: ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണ വിതരണം സൗദി അറേബ്യ നിർത്തിവെച്ചു

പ്രധാന എണ്ണ പൈപ്പ്ലൈനിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകളിലേക്കുള്ള അസംസ്‌കൃത എണ്ണ വിതരണം സൗദി അറേബ്യ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. രാജ്യത്തെ നിർണായകമായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട സാഹചര്യത്തിലാണ് സൗദി അരാംകോ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം നിർത്തിയത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വിതരണം പുനരാരംഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ലഭ്യമാക്കുന്നതിൽ ഇന്ത്യൻ റിഫൈനറികൾക്ക് വലിയ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില…

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ് 28ന്, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ (04), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ(14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ (07), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ വാർഡ് (16), തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട വാർഡ് (05) എന്നിവിടങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന് നടക്കും. ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂർത്തിയായി. വരണാധികാരികൾ, സാങ്കേതിക വിദഗ്ധർ, മത്സരരംഗത്തുള്ള സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ വോട്ടിംഗ് യന്ത്രങ്ങളുടെ കാൻഡിഡേറ്റ് സെറ്റിംഗും പൂർത്തിയായി. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഇ.വി.എം…

ബസ് വാങ്ങാൻ കെഎസ്ആർടിസിക്ക് പണം നൽകി വ്യവസായി; 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി
Kerala

ബസ് വാങ്ങാൻ കെഎസ്ആർടിസിക്ക് പണം നൽകി വ്യവസായി; 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി

കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സംഭാവന നൽകി വ്യവസായി. അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് ആണ് മുഖ്യമന്ത്രി വി ഡി സതീശന് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിതെന്നും കോർപറേഷനെ പിന്തുണയ്ക്കാൻ കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, കെഎസ്ആർടിസി സിഎംഡി…

മുഖ്യമന്ത്രി അനുശോചിച്ചു
Kerala

മുഖ്യമന്ത്രി അനുശോചിച്ചു

സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി വി. ഡി സതീശൻ അനുശോചിച്ചു. കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ബഹുമുഖ പ്രതിഭയായിരുന്നു സൂര്യ കൃഷ്ണമൂർത്തി. ‘സൂര്യ’ സാംസ്‌കാരിക കൂട്ടായ്മയുടെ അമരക്കാരൻ. ശാസ്ത്രത്തിന്റെയും കലയുടെയും അപൂർവ്വവും സുന്ദരവുമായ ഒരു സമന്വയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി രണ്ടു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച ശേഷമാണ് സർഗ്ഗാത്മകതയുടെ വിശാലമായ ആകാശത്തേക്ക് അദ്ദേഹം ചിറകുവിരിച്ചത്. ഡോ. എ.പി.ജെ. അബ്ദുൾ കലാമിനൊപ്പം ശാസ്ത്രലോകത്ത് കൈകോർത്ത അതേ കൃത്യതയും കാഴ്ചപ്പാടും തന്നെയത്രെ അദ്ദേഹം…

Kerala

ക്രിക്കറ്റ് ടിക്കറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത നിർദേശവുമായി സൈബർ പൊലീസ്

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ നൽകി വാട്സാപ് വഴി തട്ടിപ്പ് നടത്തുന്ന പുതിയ സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി. ഇൻസ്റ്റഗ്രാമിലെ വ്യാജ പേജുകളിലും പോസ്റ്റുകളിലും മത്സര തീയതിയും വേദിയും നിരക്കുകളും നൽകി ടിക്കറ്റുകൾ ലഭ്യമാണെന്ന ആകർഷകമായ പരസ്യങ്ങൾ നൽകുകയാണ് തട്ടിപ്പുകാരുടെ രീതി. ബുക്കിങ്ങിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന…

കേരള ചലച്ചിത്ര അക്കാദമിക്ക് പുതിയ നേതൃത്വം; നടൻ രവീന്ദ്രൻ ചെയർമാൻ. പ്രിയങ്ക നായർ വൈസ് ചെയർമാൻ. 15 അംഗ ജനറൽ കൗൺസിലിനെയും നിയമിച്ചു.
Kerala

കേരള ചലച്ചിത്ര അക്കാദമിക്ക് പുതിയ നേതൃത്വം; നടൻ രവീന്ദ്രൻ ചെയർമാൻ. പ്രിയങ്ക നായർ വൈസ് ചെയർമാൻ. 15 അംഗ ജനറൽ കൗൺസിലിനെയും നിയമിച്ചു.

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ചു. പ്രിയങ്ക നായരാണ് വൈസ് ചെയർമാൻ. സലിം ഹസ്സൻ, ജോഫിൻ ടി.ചാക്കോ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. ജനറൽ കൗൺസിലിലേക്ക് 15 അംഗങ്ങളെയും നിയമിച്ചിട്ടുണ്ട്. സംവിധായകൻ ബ്ലെസി, ദീപു കരുണാകരൻ, ജോയ് മാത്യൂ എന്നിവരുടെ പേരുകളും ചെയർമാൻ സ്ഥാനത്തേക്കുള്ള ചർച്ചയിൽ പരിഗണനയിലുണ്ടായിരുന്നു. ഇതിനിടയിലാണ് രവീന്ദ്രനെ തിരഞ്ഞെടുത്തത്. സിനിമാ മേഖലയിലെ പരിചയസമ്പത്ത്, ഭരണപരമായ കഴിവ്, അക്കാദമിയുടെ പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശേഷി എന്നിവ പരിഗണിച്ചാണ് തീരുമാനം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി…

1 2
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav