ഇക്കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി നവംബര്‍ 21ന് നടക്കുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ്സ് ട്രോഫിയുടെ പ്രൗഢി തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ കലാസാംസ്കാരിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി മേളയുടെ പ്രചാരണം കൂടുതല്‍ ഊര്‍ജിതമാക്കും. വള്ളംകളിയുമായി ബന്ധപ്പെട്ട് അഞ്ചുദിവസത്തെ സാംസ്കാരിക പരിപാടികള്‍ ടൂറിസം വകുപ്പ് നേരിട്ട് നടത്തുമെന്നും അടുത്ത കൊല്ലം മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു തന്നെ പ്രസിഡന്റ്സ്…
റേഞ്ച് റോവർ വിവാദത്തിൽ കെ.എം. ഷാജിക്ക് തിരിച്ചടി; സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ബോർഡ് പാടില്ലെന്ന് 2015ലെ ചട്ടം
തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ വിവാദത്തിൽ പുതിയ വഴിത്തിരിവ്. സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിൽ ‘കേരള സ്റ്റേറ്റ് 13’ ബോർഡും ദേശീയ ചിഹ്നവും പതിച്ച് യാത്ര ചെയ്തത് വിവാദമായതിന് പിന്നാലെ, ഇത് ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന 2015ലെ സർക്കാർ ഉത്തരവ് പുറത്തുവന്നു. 1989ലെ കേരള മോട്ടോർ വെഹിക്കിൾ റൂൾസ് റൂൾ 92A പ്രകാരം സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക പദവി, ബോർഡുകൾ, ചിഹ്നങ്ങൾ എന്നിവ പ്രദർശിപ്പിക്കാൻ പാടില്ല എന്നാണ് ചട്ടം. സർക്കാരിൽ നിന്ന് പ്രത്യേകമായി…





