കോട്ടയം: കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിലുണ്ടായ സംഘർഷത്തിനിടെ മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷായാണ് ആക്രമിക്കപ്പെട്ടത്. സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ക്യാമ്പസിന് പുറത്തുവെച്ചാണ് പിന്നിൽ നിന്നെത്തിയ അക്രമി അദ്ദേഹത്തെ ആക്രമിച്ചതെന്നാണ് ആരോപണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷായെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവർത്തകരെ സഹായിക്കാനെത്തിയ…
തലസ്ഥാനത്തെ DCC ഓഫീസ് ആക്രമണം: സിപിഎം മൗനം ചോദ്യമാകുന്നു
അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; സിപിഎം അണികൾക്കിടയിലും യൂത്ത് കോൺഗ്രസിന് ബഹുമാനമെന്ന് ചർച്ച തലസ്ഥാനത്തെ DCC ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ സിപിഎം നേതൃത്വം പുലർത്തുന്ന മൗനം രാഷ്ട്രീയ ചർച്ചയാകുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെക്കുറിച്ച് നിരന്തരം നിലപാട് പറയുന്ന സിപിഎം, കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സമരരീതിയും ശ്രദ്ധ നേടുകയാണ്. പ്രതിഷേധത്തിന്റെ പേരിൽ അക്രമത്തിലേക്ക്…
ഡി.സി.സി ഓഫീസ് ആക്രമണം: “പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ”; സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്
തിരുവനന്തപുരം ഡി.സി.സി ഓഫീസിന് നേരെ നടന്ന ആക്രമണം ഏറെ പ്രതിഷേധാർഹമാണെന്നും സംഭവത്തിലെ ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ബി.ജെ.പി നേതൃത്വത്തിന്റെ പൂർണ്ണ ഒത്താശയോടും അറിവോടും പ്രേരണയോടും കൂടിയാണ് പാർട്ടി ഓഫീസിന് നേരെ ആക്രമണം നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഗുണ്ടായിസത്തിലും അക്രമ രാഷ്ട്രീയത്തിലുമാണ് ബി.ജെ.പി വിശ്വസിക്കുന്നത്. ബി.ജെ.പിയുടെ ഇത്തരം അക്രമ രീതികളെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ്, സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന്…



