Date: September 26th, 2026

Kerala

ഗ്യാനേഷ് കുമാർ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തു: ടിക്കാറാം മീണ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി പ്രവർത്തിച്ചുവെന്ന് മുൻ കേരള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഫോം 6-ൽ മാറ്റം വരുത്തിയപ്പോൾ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അഭിപ്രായം പരിഗണിച്ചില്ല. ഇതാണ് വിവാദങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. 1950-ലെ ജനപ്രാതിനിധ്യ നിയമത്തിനും 1961-ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും വിരുദ്ധമായാണ് ഫോം 6-ലെ മാറ്റം. സുതാര്യത ലംഘിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രിയിൽ നിന്ന് പോലും സമ്മർദ്ദത്തിന് വഴങ്ങാൻ പാടില്ലാത്ത സ്വതന്ത്ര സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്യാനേഷ് കുമാർ ബിജെപിയുടെ കൊട്ടേഷൻ സംഘത്തിൻ്റെ തലവനെന്ന് കെ.സി.വേണുഗോപാൽ
Kerala

ഗ്യാനേഷ് കുമാർ ബിജെപിയുടെ കൊട്ടേഷൻ സംഘത്തിൻ്റെ തലവനെന്ന് കെ.സി.വേണുഗോപാൽ

കേരള കേഡറില്‍ സര്‍വീസില്‍ തുടരുന്നതിനിടെ ഗ്യാനേഷ് കുമാര്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് മോദിയെയും അമിത്ഷായേയും സർക്കാർ തലപ്പത്ത്കുടിയിരുത്താൻ ബിജെപിയുടെ കൊട്ടേഷൻ പണി ഏറ്റെടുത്ത ആളാണ് ഗ്യാനേഷ് കുമാർ എന്നത് ഈ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞു. സര്‍വീസില്‍ ഇരിക്കുമ്പോള്‍ തന്നെ ഗ്യാനേഷ് കുമാര്‍ ബിജെപിക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തിരുന്നു. ഇതിനൊക്കെ…

Kerala

ഓപ്പറേഷൻ തൂഫാൻ; രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ നാളെ( സെപ്തബര്‍ 28 തിങ്കളാഴ്ച ) തുടക്കമാകും

തിരുവനന്തപുരം: കേരളത്തിൽ ലഹരി മാഫിയയ്‌ക്കെതിരെ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാന്റെ’ രണ്ടാം ഘട്ടത്തിന്‌ സെപ്റ്റംബർ 28 തിങ്കളാഴ്ച മലപ്പുറത്തെ വേങ്ങരയിൽ തുടക്കമാകുന്നു. തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര വകുപ്പ്‌ മന്ത്രി രമേശ്‌ ചെന്നിത്തല നിർവ്വഹിക്കും. ചടങ്ങിൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി കെ.എം. ഷാജി സ്വാഗതം ആശംസിക്കും. റവന്യുമന്ത്രി എപി അനില്‍കുമാര്‍ പൊതുമരാമത്ത് മന്ത്രി പികെ ബഷീര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം…

Kerala

ജലവിതരണം മുടങ്ങും

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി, പി.ടി.പി.നഗർ സബ് ഡിവിഷനു കീഴിലെ കുണ്ടമൺകടവ് പമ്പ് ഹൗസിലെ പാനൽ ബോർഡ്, പമ്പ് ഹൗസിലെ 400കെവിഎ ട്രാൻസ്ഫോർമർ എന്നിവ തകരാറിലായതിനെത്തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാട്ടർ അതോറിറ്റി തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി.ടി.പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.റ്റി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ,…

കളക്ടേഴ്‌സ് സൂപ്പര്‍ 100: രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ചു
Kerala

കളക്ടേഴ്‌സ് സൂപ്പര്‍ 100: രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം ജില്ലാ ഭരണകൂടവും കനല്‍ ഇന്നോവേഷന്‍സും “ബേട്ടി ബചാവോ ബേട്ടി പഠാവോ ” പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കളക്ടേഴ്‌സ് സൂപ്പര്‍ 100-ന്റെ രക്ഷാകര്‍തൃ സംഗമം ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ നേടുന്ന ശാക്തീകരണം സമൂഹത്തിനു മാതൃകയാണെന്നും അതുകൊണ്ടാണ് കളക്ടേഴ്സ് സൂപ്പര്‍ 100 എല്ലാവർക്കും അഭിമാനമാകുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം തീരദേശ മേഖല, സാമ്പത്തികമായി പിന്നാക്കാം നില്‍ക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെണ്‍കുട്ടികള്‍, ഇവർക്ക് ശാസ്ത്ര, സാങ്കേതിക, ഗണിത മേഖലയിൽ ഗുണമേന്മയുള്ള…

ശബരിമല തീർഥാടനം: സുരക്ഷയ്ക്കായി വിപുലമായ പൊലീസ് സംവിധാനം ഉറപ്പാക്കും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
Kerala

ശബരിമല തീർഥാടനം: സുരക്ഷയ്ക്കായി വിപുലമായ പൊലീസ് സംവിധാനം ഉറപ്പാക്കും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പോലീസ് സംവിധാനം ഒരുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കുന്നതിന് തീർഥാടകർ വെർച്വൽ ക്യു സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന ബോധവത്കരണം നടത്തും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ പോലീസ് മേധാവികൾക്ക് ഇത് സംബന്ധിച്ച് കേരള ഡിജിപി നേരിട്ട് അറിയിപ്പ് നൽകും. പ്രാദേശിക ഭാഷകളിൽ വാർത്താക്കുറിപ്പുകളും സാമൂഹിക മാധ്യമ പ്രചാരണങ്ങളും…

മരുന്ന് പ്രതിസന്ധി ഒഴിവാക്കി, നിലവാരം ഉറപ്പാക്കാൻ മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ; ടെണ്ടറിൽ ഇടനിലക്കാരെ ഒഴിവാക്കും, അടുത്ത വർഷത്തെ പർച്ചേസ് നടപടികൾ അടുത്തമാസം മുതൽ
Kerala

മരുന്ന് പ്രതിസന്ധി ഒഴിവാക്കി, നിലവാരം ഉറപ്പാക്കാൻ മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ; ടെണ്ടറിൽ ഇടനിലക്കാരെ ഒഴിവാക്കും, അടുത്ത വർഷത്തെ പർച്ചേസ് നടപടികൾ അടുത്തമാസം മുതൽ

തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) മുഖേനയുള്ള ആരോഗ്യവകുപ്പിന്റെ മരുന്ന് സംഭരണ നടപടികൾ സുതാര്യമാക്കാനും ജനങ്ങൾക്ക് നിലവാരമുള്ള ബ്രാൻഡഡ് മരുന്നുകൾ ലഭ്യമാക്കാനും ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ. ടെണ്ടറിൽ ഇടനിലക്കാരെ പൂർണമായി ഒഴിവാക്കാനും കമ്പനികൾ നേരിട്ട് പങ്കെടുക്കുന്നതിനുള്ള അവസരമൊരുക്കാനും മന്ത്രിയുടെ നിർദ്ദേശം. ഇറക്കുമതി മരുന്നുകളാണെങ്കിൽ നേരിട്ടുള്ള ഏജൻസികൾക്കും ടെണ്ടറിൽ പങ്കെടുക്കാം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പർച്ചേസ് നടപടികൾ അടുത്തമാസം (ഒക്ടോബർ) ആരംഭിക്കാനും തീരുമാനിച്ചു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ മരുന്ന് ക്ഷാമമുണ്ടെന്ന മാദ്ധ്യമ വാർത്തകളുടെ…

വിഴിഞ്ഞം കോസ്റ്റ് ഗാർഡിൽ മലിനീകരണ നിയന്ത്രണ സെമിനാർ സംഘടിപ്പിച്ചു
Kerala

വിഴിഞ്ഞം കോസ്റ്റ് ഗാർഡിൽ മലിനീകരണ നിയന്ത്രണ സെമിനാർ സംഘടിപ്പിച്ചു

വിഴിഞ്ഞത്തെ തീരസംരക്ഷണസേനാ കേന്ദ്രം സമുദ്ര മലിനീകരണവുമായി ബന്ധപ്പെട്ട് ഏകദിന സെമിനാർ സംഘടിപ്പിച്ചു. വിവിധ ഗവൺമെൻ്റ് ഏജൻസികളും അദാനി പോർട്ടുമായി ചേർന്ന് നടത്തുന്ന രണ്ടു ദിവസത്തെ മേഖലാതല മലിനീകരണ നിയന്ത്രണ അഭ്യാസ പരിപാടിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം തീരസംരക്ഷണ സേനാ കേന്ദ്രം മേധാവി കമാൻഡൻ്റ് സുരേഷ് ആർ. കുറുപ്പ് സ്വാഗതം ആശംസിച്ചു.   സമുദ്ര മലിനീകരണത്തെക്കുറിച്ചും അതിന്റെ…

അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തിൽ ബീച്ച് ശുചീകരണ യജ്ഞവുമായി കോസ്റ്റ് ഗാർഡ്
Kerala

അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തിൽ ബീച്ച് ശുചീകരണ യജ്ഞവുമായി കോസ്റ്റ് ഗാർഡ്

അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (19 സെപ്തംബർ 2026) കോവളം ഹവ്വാ ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡർ കമാൻഡൻ്റ് സുരേഷ് ആർ. കുറുപ്പ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.   വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഏകദേശം 550 പേർ പങ്കെടുത്ത ശുചീ കരണ യജ്ഞത്തിൽ വിഴിഞ്ഞം കേന്ദ്ര സമുദ്ര-മത്സ്യ…

1 2
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav