Date: September 14th, 2026

35 വർഷത്തിന് ശേഷം അജ്മീർ കോൺഗ്രസിലേക്ക്; വിജയത്തിന് പിന്നിൽ റാത്തോഡിന്റെ പോരാട്ടം
National

35 വർഷത്തിന് ശേഷം അജ്മീർ കോൺഗ്രസിലേക്ക്; വിജയത്തിന് പിന്നിൽ റാത്തോഡിന്റെ പോരാട്ടം

അജ്മീർ നഗരഭരണം തിരിച്ചുപിടിച്ച് കോൺഗ്രസ്; മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം രാജസ്ഥാനിലെ നഗര തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 35 വർഷത്തിന് ശേഷം അജ്മീർ നഗരസഭയുടെ ഭരണം കോൺഗ്രസ് തിരിച്ചുപിടിച്ചു. ആകെയുള്ള 80 വാർഡുകളിൽ 37 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ, കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്രർ 11 സീറ്റുകളിലും വിജയിച്ചു. ഇതോടെ അജ്മീറിൽ കോൺഗ്രസ് നിർണായക ശക്തിയായി മാറി. ഈ വിജയത്തിന് പിന്നിൽ സംഘടനയെ അടിത്തട്ടിൽ നിന്ന് ചലിപ്പിച്ച എഐസിസി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ധർമേന്ദ്ര സിംഗ് റാത്തോഡിന്റെ ഇടപെടലാണ്…

കൂടെ”പദ്ധതിയുടെ ഉദ്ഘാടനം അഗളി ഭൂതിവഴി ഊരിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കുന്നു
Kerala

കൂടെ”പദ്ധതിയുടെ ഉദ്ഘാടനം അഗളി ഭൂതിവഴി ഊരിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കുന്നു

ക്ഷണിക്കാൻ വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി,ഇനി സ്‌കൂൾ പഠനം മുടക്കില്ലെന്ന് കുട്ടികളുടെ ഉറപ്പ് പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ അഞ്ചു പേരും മന്ത്രിക്കു വാക്ക് കൊടുത്തു .”ഇനി ഞങ്ങൾ സ്‌കൂൾ പഠനം മുടക്കില്ല”.അങ്ങിനെ വിവിധ കാരണങ്ങളാൽ പാതിവഴിയിൽ സ്കൂൾ പഠനം ഉപേക്ഷിച്ചുപോയ കുട്ടികളെ കണ്ടെത്തി തിരികെ ക്ലാസ് മുറികളിലെത്തിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘കൂടെ’ (സീറോ ഡ്രോപ്പ് ഔട്ട് മിഷൻ)…

നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി റെവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ കെ കരുണാകരൻ സ്മാരക ടൗൺ ഹാളിൽ നടന്ന ജില്ലാതല പട്ടയ മേള ഉദ്ഘാടനം റെവന്യൂ മന്ത്രി എ പി അനിൽ കുമാർ നിർവ്വഹിക്കുന്നു
Kerala

നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി റെവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ കെ കരുണാകരൻ സ്മാരക ടൗൺ ഹാളിൽ നടന്ന ജില്ലാതല പട്ടയ മേള ഉദ്ഘാടനം റെവന്യൂ മന്ത്രി എ പി അനിൽ കുമാർ നിർവ്വഹിക്കുന്നു

പട്ടയവിതരണം സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലെ സുപ്രധാന ഘടകം-മന്ത്രി എ.പി. അനില്‍ കുമാര്‍ ജില്ലാതല പട്ടയമേള മന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലെ ഏറ്റവും സുപ്രധാനമായ ഘടകമാണ് പട്ടയവിതരണമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ കെ. കരുണാകരന്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന തൃശ്ശൂര്‍ ജില്ലയിലെ പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നൂറുദിനങ്ങള്‍ കൊണ്ട് 5,000 പട്ടയങ്ങള്‍ വിതരണം ചെയ്യാനായിരുന്നു പ്രാഥമികമായി ലക്ഷ്യമിട്ടിരുന്നതെങ്കിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പാലക്കാട്…

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന  ‘കോർ റെൻ എക്സ്പോ 2026’, ‘എനർജി കോൺക്ലേവ്’ എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി  വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കുന്നു
Kerala

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ‘കോർ റെൻ എക്സ്പോ 2026’, ‘എനർജി കോൺക്ലേവ്’ എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കുന്നു

​   സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: സൗരോർജ്ജവും ബാറ്ററി സ്റ്റോറേജും വിപുലമാക്കാൻ സർക്കാർ സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത വൻതോതിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ്ജോത്പാദനവും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും വ്യാപകമാക്കാൻ ഒരുങ്ങുകയണ് സംസ്ഥാന സർക്കാർ എന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന കോർ റെൻ എക്സ്പോ 2026 , എനർജി കോൺക്ലേവ്’ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യന്റെ അടിസ്ഥാന…

ശബരിമല തീർഥാടനത്തിന് മുന്നൊരുക്കം വേഗത്തിലാക്കണം: മുഖ്യമന്ത്രി
Kerala

ശബരിമല തീർഥാടനത്തിന് മുന്നൊരുക്കം വേഗത്തിലാക്കണം: മുഖ്യമന്ത്രി

ശബരിമല തീർഥാടനം തുടങ്ങിയതിനു ശേഷവും മുന്നൊരുക്ക പ്രവൃത്തികൾ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ ഒരു വീഴ്ചയും വരുത്തരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ…

അധ്യാപക നിയമന പരാതികളിൽ സമയബന്ധിത പരിഹാരമുണ്ടാകും- മന്ത്രി എൻ. ഷംസുദ്ദീൻ
Kerala

അധ്യാപക നിയമന പരാതികളിൽ സമയബന്ധിത പരിഹാരമുണ്ടാകും- മന്ത്രി എൻ. ഷംസുദ്ദീൻ

കോട്ടയം: അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട പരാതികൾ സർക്കാർ സമയബന്ധിതമായി പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. എയ്ഡഡ് സ്‌കൂൾ ജീവനക്കാരുടെ നിയമന അംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന അദാലത്ത് – റിസോൾവിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എം.ടി. സെമനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ എയ്ഡഡ് മേഖല വഹിച്ച പങ്ക് നിർണായകമാണ്….

108 ആംബുലൻസ് ജീവനക്കാർക്ക്  ബോണസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്  മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ  ചേർന്ന യോഗം.
Kerala

108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം.

108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിൻ്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. സെക്രട്ടറിയേറ്റിൽ തൊഴിൽ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിലാളി…

മില്ലുടമ സംഘടനാ പ്രതിനിധികളുമായി മന്ത്രി അനൂപ് ജേക്കബ് ചർച്ച നടത്തുന്നു
Kerala

മില്ലുടമ സംഘടനാ പ്രതിനിധികളുമായി മന്ത്രി അനൂപ് ജേക്കബ് ചർച്ച നടത്തുന്നു

നെല്ല് സംഭരണം: മില്ലുടമകളുമായി ധാരണയായി 2026- 27 സംഭരണ സീസണിലെ സപ്ലൈകോയുടെ നെല്ല് സംഭരണം സംബന്ധിച്ച് മില്ലുകാരുമായി ധാരണയായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് മില്ലുടമ സംഘടന പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. മില്ലുടമകളുടെ ആവശ്യങ്ങളിന്മേൽ സാധ്യമായ എല്ലാ അനുകൂല തീരുമാനവും കൈക്കൊള്ളുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 2022 –23ലെ ഒ.ടി.ആർ (ഔട്ട് ടേൺ റേഷ്യോ) അനുപാത വ്യത്യാസമായ 63 കോടി രൂപ സംബന്ധിച്ച്‌ അനുകൂല തീരുമാനം…

മലേഷ്യയുമായുള്ള സഹകരണം ശക്തമാക്കും; മുഖ്യമന്ത്രി വി.ഡി. സതീശൻ മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Kerala, World

മലേഷ്യയുമായുള്ള സഹകരണം ശക്തമാക്കും; മുഖ്യമന്ത്രി വി.ഡി. സതീശൻ മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഐ.ടി, ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ മലേഷ്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനം. ചേലേമ്പ്ര ‘തുല’ വെൽനെസ്സ് സെന്ററിൽ വെച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ക്രിയാത്മകമായ ചർച്ചകൾ നടന്നത്. മലേഷ്യയുമായുള്ള സംസ്ഥാനത്തിന്റെ ചരിത്രപരമായ സൗഹൃദവും അവിടെയുള്ള പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തവുമാണ് ഈ മികച്ച ബന്ധത്തിന്റെ അടിത്തറയെന്ന് കൂടിക്കാഴ്ചയിൽ വിലയിരുത്തി. ഇതിന്റെ തുടർച്ചയായാണ് പുതിയ വികസന പങ്കാളിത്തം വിപുലപ്പെടുത്താൻ തീരുമാനിച്ചത്. സംസ്ഥാന വ്യവസായ വകുപ്പ്…

നികുതിപിരിവ് കാര്യക്ഷമമാക്കേണ്ട സമയം: മുഖ്യമന്ത്രി
Kerala

നികുതിപിരിവ് കാര്യക്ഷമമാക്കേണ്ട സമയം: മുഖ്യമന്ത്രി

കൃത്യമായി നികുതിപിരിവ് നടത്തിക്കൊണ്ട് ജിഎസ്ടി വകുപ്പ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി വർധിപ്പിക്കാതെ, നികുതി വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതിൽ ജിഎസ്ടി വകുപ്പ് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുതുതായി വാങ്ങിയ 64 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് വാഹനങ്ങൾ വാങ്ങിയത്. വാഹനങ്ങളുടെ താക്കോൽ മുഖ്യമന്ത്രി…

1 2
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav