ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചയ്ക്കൊപ്പം ഉയർന്നുവരുന്ന പുതിയ നിയമപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പുതിയ തലമുറയിലെ നിയമവിദഗ്ധർ തയാറാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാങ്കേതികവിദ്യ എത്രമാത്രം വികസിച്ചാലും അതിനൊപ്പം പുതിയ നിയമസാധ്യതകളും വെല്ലുവിളികളും ഉയർന്നുവരും. അവ തിരിച്ചറിയാനും നിയമപരമായി കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിൽ നിയമവിദ്യാഭ്യാസം കാലാനുസൃതമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിലെ വളർച്ച…
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നിർമാണ പ്രവർത്തികൾ മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവൃത്തികൾക്ക് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ തുടക്കം കുറിച്ചു. കാഞ്ഞിരംപാറ പെട്രോൾ പമ്പിന് സമീപം പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത പദ്ധതിയിൽ പിന്നീട് ചില മാറ്റങ്ങൾ വന്നിരുന്നെങ്കിലും, കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. 73.61 കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ശാസ്തംഗലം- മണ്ണറക്കോണം, തോപ്പുമുക്ക് – വട്ടിയൂർക്കാവ് റോഡ്, മണ്ണറക്കോണം…
കഴക്കൂട്ടം സൈനിക സ്കൂളിൽ വൃക്ഷത്തൈ നടീൽ പരിപാടി നടത്തി
പരിസ്ഥിതി സംരക്ഷണത്തിന്റെയും വരും തലമുറകൾക്ക് ഹരിതാഭമായ ഭാവി പരിപോഷിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന ‘ഏക് പെഡ് മാ കേ നാം’ (അമ്മയുടെ പേരിൽ ഒരു മരം) കാമ്പെയ്‌നിന്റെ ഭാഗമായി കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രിൻസിപ്പൽ കേണൽ അഭിഷേക് വോറയും സ്കൂളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. കാമ്പസിലെ പെൺകുട്ടികളും സ്ത്രീകളും ഫലവൃക്ഷങ്ങളും തൈകളും നട്ടുപിടിപ്പിച്ചുകൊണ്ട് ഈ ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു, സ്‌കൂൾ കാമ്പസിൽ ആരോഗ്യകരമായ പരിസ്ഥിതിയുടെയും ഫലവൃക്ഷത്തോട്ടങ്ങളുടെയും വികസനത്തിന് സംഭാവന നൽകി. പച്ചപ്പ്…





