തിരുവനന്തപുരത്ത് നടക്കുന്ന ‘റീ ഇമാജിനിങ്ങ് കേരള’ റൗണ്ട് ടേബിൾ കോൺഫറൻസിന്റെ രണ്ടാം ദിനത്തിൽ ‘കേരളം സിൽവർ ഇക്കോണമി’ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സിലബസുകൾ ഇതിനായി പരിശോധിക്കും. മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാകും. കോഴ്സിന്റെ ഭാഗമായി ഇന്റേൺഷിപ്പ് സൗകര്യവും ഒരുക്കും. കൂടുതൽ തൊഴിൽ അവസരം ഇതുവഴി ലഭ്യമാകും. ഇന്ത്യയിൽ ആദ്യമായി വയോജനങ്ങൾക്കായി വകുപ്പ് ആരംഭിച്ചത് സംസ്ഥാനത്താണ്. ജനസംഖ്യാ ഘടനയിൽ വലിയ മാറ്റം…
തലസ്ഥാനത്തെ ആശുപത്രി വികസനത്തിന് സമഗ്ര രൂപരേഖ മൂന്ന് സ്ഥാപനങ്ങളിൽ സർവേ ഉടൻ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മൂന്ന് പ്രധാന ആരോഗ്യസ്ഥാപനങ്ങളുടെ സമഗ്ര വികസനത്തിന് ആരോഗ്യവകുപ്പ്.തിരുവനന്തപുരം ജനറൽ ആശുപത്രി , പേരൂർക്കട മാതൃക ജില്ലാ ആശുപത്രി, പേരൂർക്കട ഹാപ്പിനസ് ആൻഡ് വെൽനസ് സെന്റർ(മാനസികാരോഗ്യ കേന്ദ്രം) എന്നിവയുടെ വികസനത്തിനായി സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ആരോഗ്യ – ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇൻകെല്ലിനാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ചുമതല. മൂന്ന് സ്ഥാപനങ്ങളിലെയും നിലവിലെ സൗകര്യങ്ങളും വികസന സാധ്യതകളും വിശദമായി വിലയിരുത്തുന്നതിനുള്ള സൈറ്റ് സർവേയും അസസ്മെന്റും ഉടൻ ആരംഭിക്കും. ഇതിനാവശ്യമായ അനുമതി…
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി വിധിച്ചു. ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് രണ്ടിരക്ക് ശേഷം പ്രഖ്യാപിക്കും.
2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. 2013-ലാണ് വിജിലൻസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ നീണ്ടുപോയതിനെ തുടർന്ന് എത്രയും വേഗം നടപടികൾ പൂർത്തിയാക്കി കേസ് തീർപ്പാക്കാൻ ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതി കേസിൽ അതിവേഗം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്. അതേസമയം, തനിക്കുള്ളത് പാരമ്പര്യമായി ലഭിച്ച സമ്പാദ്യമാണെന്നും അനധികൃതമായി ഒന്നും നേടിയിട്ടില്ലെന്നുമായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാൽ, ഈ വാദം…
നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സർക്കാർ ഡിപ്പാർട്ട്മെൻ്റ് തല പ്രതിമാസ അവലോകന യോഗം ചേർന്നു.
നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി 2026 സെപ്റ്റംബർ 16-ന് ചേർന്ന വിവിധ സർക്കാർ വകുപ്പ് പ്രതിനിധികളുടെയും വാർഡ് കൗൺസിലർമാരുടെയും യോഗത്തിൽ രാജീവ് ചന്ദ്രശേഖർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥ് ഉൾപ്പടെ നേമം മണ്ഡലത്തിലെ കൗൺസിലർമാർ, പൊതുമരാമത്ത്, ജലസേചനം, കെ.എസ്.ആർ.ടി.സി,കെ.എസ്.ഇ.ബി, സതേൺ റെയിൽവേ, കേരള വാട്ടർ അതോറിറ്റി, നാഷണൽ ഹൈവേ അതോറിറ്റി, സ്പോർട്സ് കേരള ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ പതിനാറ് സർക്കാർ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. മണ്ഡലത്തിൽ നടപ്പിലാക്കുന്ന റോഡ്, പാലം,…
ആൻറോ അഗസ്റ്റിൻ അറസ്റ്റിൽ
വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്നും അനധികൃത മദ്യശേഖരം പിടികൂടിയ സംഭവത്തിൽ ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് ഗുരുതര വകുപ്പുകൾ ചുമത്തി അറസ്‌റ്റ് ചെയ്തു. എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് 67 ലിറ്ററിലധികം മദ്യം ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. നിയമവിരുദ്ധമായി മദ്യം കടത്തിയതിനും വിൽപനയ്ക്കായി സൂക്ഷിച്ചതിനും അബ്കാരി നിയമത്തിലെ 55 എ, 55 ഐ, 58 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പത്ത് വർഷം വരെ തടവും കുറഞ്ഞത് ഒരു…
എയർ ഫോഴ്സ് അസോസിയേഷൻ കേരള ബ്രാഞ്ചിന്റെ ഓണം ആഘോഷംഎയർ ഫോഴ്സ് അസോസിയേഷൻ കേരള ബ്രാഞ്ചിന്റെ ഓണം ആഘോഷം
എയർ ഫോഴ്സ് അസോസിയേഷൻ (AFA) കേരള ബ്രാഞ്ചിന്റെ ഓണാഘോഷം സെപ്റ്റംബർ 13-ന് ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തെ ട്രാവൻകൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ AVSM, VM മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും ഓണാഘോഷങ്ങളുടെ ഉത്സാഹപൂർണമായ അന്തരീക്ഷത്തെയും പ്രശംസിച്ചു. മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരും 400-ഓളം മുൻ വ്യോമസേനാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. എയർഫോഴ്സ് അസോസിയേഷൻ കേരള ബ്രാഞ്ച് പ്രസിഡന്റ്…
കഴക്കൂട്ടം സൈനിക സ്കൂളിൽ വൃക്ഷത്തൈ നടീൽ പരിപാടി നടത്തി
പരിസ്ഥിതി സംരക്ഷണത്തിന്റെയും വരും തലമുറകൾക്ക് ഹരിതാഭമായ ഭാവി പരിപോഷിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന ‘ഏക് പെഡ് മാ കേ നാം’ (അമ്മയുടെ പേരിൽ ഒരു മരം) കാമ്പെയ്‌നിന്റെ ഭാഗമായി കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രിൻസിപ്പൽ കേണൽ അഭിഷേക് വോറയും സ്കൂളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. കാമ്പസിലെ പെൺകുട്ടികളും സ്ത്രീകളും ഫലവൃക്ഷങ്ങളും തൈകളും നട്ടുപിടിപ്പിച്ചുകൊണ്ട് ഈ ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു, സ്‌കൂൾ കാമ്പസിൽ ആരോഗ്യകരമായ പരിസ്ഥിതിയുടെയും ഫലവൃക്ഷത്തോട്ടങ്ങളുടെയും വികസനത്തിന് സംഭാവന നൽകി. പച്ചപ്പ്…
കഴക്കൂട്ടം സൈനിക സ്കൂളിൽ ഹിന്ദി രാജ്ഭാഷ പ്രചാരണ പരിപാടി ആരംഭിച്ചു
2026 സെപ്റ്റംബർ 14 ന് ഹിന്ദിയിൽ പ്രത്യേകമായി നടത്തിയ അസംബ്ലി യോടെ കഴക്കൂട്ടം സൈനിക സ്കൂൾ ഹിന്ദി പ്രചാര പരിപാടികൾക്ക് തുടക്കം കുറിച്ചു.. സെപ്റ്റംബർ 14 മുതൽ 27 വരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഹിന്ദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ സമ്പന്നമായ സാഹിത്യ-സാംസ്കാരിക പൈതൃകത്തോ ടുള്ള മതിപ്പ് വളർ ത്തുന്നതിനും ലക്ഷ്യ മിടുന്നു. പ്രത്യേക അസംബ്ലിയിൽ, ഹിന്ദിയിൽ വിവിധ വിഷയങ്ങളിൽ കേഡറ്റുകൾ പ്രസംഗങ്ങൾ നടത്തി, ഭാഷയിലുള്ള അവരുടെ ആത്മവിശ്വാസവും താൽപ്പര്യവും പ്രകടിപ്പിച്ചു. പ്രിൻസിപ്പൽ കേണൽ…
അഭിഭാഷക സംരക്ഷണ നിയമം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലയേഴ്സ് പ്രക്ഷോഭത്തിലേക്ക്
അഭിഭാഷക സംരക്ഷണ നിയമം നിർമിക്കണം; ഇന്ത്യൻ അസോസിയേഷൻ ഓഫ് ലയേഴ്സ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം: അഭിഭാഷകർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അഭിഭാഷക സംരക്ഷണ നിയമം നിർമിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലയേഴ്സ് സംസ്ഥാന കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്വതന്ത്രമായി തൊഴിൽ ചെയ്യുന്നതിനുമുള്ള സാഹചര്യം ഒരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അഭിഭാഷകർക്കെതിരായ അതിക്രമങ്ങൾ മറ്റേതൊരു മേഖലയിലും ഉണ്ടാകാത്ത തരത്തിൽ വർധിച്ചുവരികയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. അഭിഭാഷകരുടെ സംരക്ഷണത്തിനായി നിയമനിർമാണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി…
മന്ത്രി എം ലിജുവിന്റെ അടിയന്തര ഇടപെടൽ; കൃഷ്ണപുരത്ത് UG കേബിളുകൾ സ്ഥാപിക്കാൻ KSEB ഉത്തരവിറക്കി
ഓച്ചിറ ഇരുപത്തെട്ടാം ഓണ മഹോത്സവത്തിന് മുൻപ് സ്ഥാപിക്കാൻ നിർദേശം തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തെട്ടാം ഓണമഹോത്സവത്തിന്റെ ഭാഗമായുള്ള കെട്ടുകാഴ്ചയ്ക്ക് തടസ്സമായി നിന്ന കൃഷ്ണപുരം ഇലക്ട്രിക് പോസ്റ്റ് വിഷയത്തിന് ശാശ്വത പരിഹാരം. മഹോത്സവത്തിന്റെ ഭാഗമായി കൂറ്റൻ കെട്ടുകാളകളെത്തുമ്പോൾ തടസ്സമായി നിന്ന ഇലക്ട്രിക് ലൈനുകൾ മാറ്റി അണ്ടർഗ്രൗണ്ട് (യു.ജി) കേബിളുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി ഉത്തരവിറക്കി. കായംകുളം എം.എൽ.എ കൂടിയായ സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ ആവശ്യപ്രകാരമാണ് കെ.എസ്.ഇ.ബിയുടെ നടപടി. മഹോത്സവം നടക്കുന്ന സെപ്റ്റംബർ 23 ന് മുൻപായി…










