തിരുവനന്തപുരം: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മാലാ പാർവതി. മഞ്ജു വാരിയറും സഹോദരൻ മധുവും സനൽകുമാർ ശശിധരനെ താക്കീത് ചെയ്യുന്ന ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് മാലാ പാർവതി പറയുന്നത്. സനൽകുമാർ ശശിധരന്റെ അതിരുകടന്ന പ്രണയാഭ്യർഥനകളെ തുടർന്ന് മഞ്ജുവും സഹോദരനും ഇനി തന്നെ ശല്യപ്പെടുത്തരുതെന്ന് കർശനമായി ആവശ്യപ്പെടുന്ന സംഭാഷണമാണ് കോടതിയിൽ നൽകിയതെന്നാണ് മാലാ പാർവതിയുടെ വെളിപ്പെടുത്തൽ. എന്നാൽ തന്റെ മര്യാദയ്ക്ക് ചേരാത്തതിനാലാണ് ഓഡിയോ പുറത്തുവിടാത്തതെന്ന് മഞ്ജു തന്നോട് പറഞ്ഞതായും അവർ വ്യക്തമാക്കി….
ടോമിൻ തച്ചങ്കരിക്കെതിരെ വീണ്ടും പരാതി; ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരൻ
തിരുവനന്തപുരം: ടോമിൻ തച്ചങ്കരിക്കെതിരെ പരാതി നൽകാൻ കാരണമായ സാഹചര്യങ്ങൾ വിശദീകരിച്ച് പരാതിക്കാരൻ. തച്ചങ്കരി തങ്ങളോട് ചെയ്ത കാര്യങ്ങൾ ഒരിക്കലും മറക്കാനാകില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തന്റെ പിതാവ് അന്നത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ മാത്രമാണ് തങ്ങൾക്കൊപ്പം നിന്നതെന്നും പരാതിക്കാരൻ വ്യക്തമാക്കി. കള്ളക്കേസിൽ കുടുക്കുമെന്നു പറഞ്ഞ് തച്ചങ്കരി വിളിപ്പിച്ച സമയത്ത് കെ.ആർ. ഗൗരിയമ്മ വിഷയത്തിൽ ഇടപെട്ടതായും അദ്ദേഹം പറഞ്ഞു. തച്ചങ്കരിയെ ഗൗരിയമ്മ ചോദ്യം ചെയ്ത സംഭവവും പരാതിക്കാരൻ ഓർത്തെടുത്തു. വിജിലൻസിൽ നിന്ന്…
കെഎസ്ആർടിസിയിൽ ദൃശ്യമാകുന്നത് അഭൂതപൂർവമായ മാറ്റം: മന്ത്രി സി.പി ജോൺ
തിരുവനന്തപുരം: പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെഎസ്ആർടിസിയെ മികച്ച വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. നിലവിൽ സർവീസ് നടത്തുന്ന 5,750 ബസുകളിൽ നിന്ന് 10,000 ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന വലിയ സംവിധാനമായി കെഎസ്ആർടിസിയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും ബസുകൾ വാങ്ങി കെഎസ്ആർടിസിക്ക് നൽകാൻ സാധിക്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ വിട്ടുനൽകുന്ന സ്വകാര്യ ബസുകൾക്ക് കിലോമീറ്റർ…
ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ ഇനി സിസിടിവി നിരീക്ഷണം; അഞ്ച് കേന്ദ്രങ്ങളിൽ സംവിധാനം പ്രവർത്തനസജ്ജം
തിരുവനന്തപുരം: ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ സുരക്ഷയും നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ച് കേന്ദ്രങ്ങളിൽ സ്ഥാപിച്ച സിസിടിവി സംവിധാനം പ്രവർത്തനസജ്ജമായി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ സംവിധാനം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ യുവജനങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പരിശീലന കേന്ദ്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സിസിടിവി സംവിധാനം ഒരുക്കിയത്. പരിശീലന…
അങ്കണവാടി കുട്ടികൾക്കും ഇനി വിദ്യാരംഭ സർട്ടിഫിക്കറ്റ്; പുതിയ പദ്ധതിയുമായി വനിതാ-ശിശു വികസന വകുപ്പ്
തിരുവനന്തപുരം: അങ്കണവാടികളിലെ പ്രീ-സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്‌കൂളുകളിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് ഇനി വിദ്യാരംഭ സർട്ടിഫിക്കറ്റ് ലഭിക്കും. കേന്ദ്ര വനിതാ-ശിശു വികസന വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ പ്രീ-സ്കൂൾ വിദ്യാഭ്യാസം ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, ജനനവർഷം, അങ്കണവാടിയുടെ പേര്, പഞ്ചായത്ത്, ജില്ല എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. ഓരോ കുട്ടിക്കും പ്രത്യേക രജിസ്റ്റർ നമ്പറും ഉണ്ടായിരിക്കും.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം; 9.96 കോടി രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: കോവിഡ് ബാധിച്ച് കുടുംബനാഥനെയോ മാതാപിതാക്കളെയോ നഷ്ടപ്പെട്ട ബിപിഎൽ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിലേക്ക് 9.96 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് അധിക തുക അനുവദിച്ചിരിക്കുന്നത്. കോവിഡ് മരണത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതമാണ് ധനസഹായം നൽകുന്നത്. മൂന്ന് വർഷം തുടർച്ചയായി സഹായം ലഭിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അർഹതയുള്ള കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറും. കോവിഡ്…
റിപ്പോർട്ടർ ഓഫീസിലെ എസ്‌ഐടി റെയ്ഡ് നിയമപരം; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല
കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ നടന്ന എസ്‌ഐടി റെയ്ഡ് നിയമപരമായ നടപടിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കളമശേരിയിലെ ഓഫീസിൽ റെയ്ഡ് നടത്തിയതെന്നും സെർച്ച് വാറണ്ട് ഉൾപ്പെടെ മതിയായ അനുമതികൾ നേടിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അമേരിക്കൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എസ്‌ഐടി എങ്ങനെ പ്രവർത്തിക്കണമെന്നതിന് നിയമങ്ങളുണ്ടെന്നും നിയമവിരുദ്ധമായ ഒന്നും അന്വേഷണ സംഘം ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പോലീസ്…
എ.ഐ കാമറകൾ പ്രവർത്തനം നിർത്തി; കെൽട്രോണിന് 60 കോടി കുടിശിക, സംസ്ഥാനത്ത് ചെലാൻ വിതരണം നിലച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്ഥാപിച്ച എ.ഐ കാമറകളുടെ പ്രവർത്തനം പൂർണമായും നിലച്ചതായി റിപ്പോർട്ട്. സർക്കാർ പണം നൽകാത്തതിനെ തുടർന്നാണ് കാമറകളുടെ പരിപാലന ചുമതലയുള്ള കെൽട്രോൺ പ്രവർത്തനം നിർത്തിവച്ചത്. ഇതോടെ വാഹന ഉടമകൾക്ക് നിയമലംഘനങ്ങളുടെ ചെലാൻ അയക്കുന്നതും നിലച്ചിരിക്കുകയാണ്. 2023ൽ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 762 എ.ഐ കാമറകളാണ് സ്ഥാപിച്ചത്. പദ്ധതി പ്രകാരം മൂന്ന് മാസം കൂടുമ്പോൾ 11 കോടി രൂപ വീതം റോഡ് സുരക്ഷാ വിഭാഗം കെൽട്രോണിന് നൽകണമെന്നായിരുന്നു ധാരണ….
വൈദഗ്ധ്യ പഠനം അടിയന്തരമായി പൂർത്തിയാക്കി ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ/ആരോഗ്യ മേഖലയിലെ ഒഴിവുകൾ സമയബന്ധിതമായി നികത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി.ക്ക് നിർദേശം. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. എൻ.സി.സി.യുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളിൽ ഇൻസ്ട്രക്ടർ തസ്തികകൾ ഉൾപ്പെടെയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടുന്നു. ഒഴിവുകൾ യഥാസമയം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാത്തത് നിയമന നടപടികളെ ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ പരിശോധിച്ച് ആവശ്യമായ…
മുതിർന്ന സിപിഐ എം നേതാവ് ബേബി ജോൺ മാസ്റ്റർ അന്തരിച്ചു
ചാവക്കാട്: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന സഖാവ് ബേബി ജോൺ മാസ്റ്റർ അന്തരിച്ചു. ദീർഘകാലത്തെ പാർട്ടി പ്രവർത്തന പരിചയവും സംഘടനാ രംഗത്തെ മികവുമുള്ള നേതാവായിരുന്നു അദ്ദേഹം. ചെറുപ്പകാലം മുതൽ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായ ബേബി ജോൺ മാസ്റ്റർ യുവജന പ്രസ്ഥാനങ്ങളിലൂടെയും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയുമാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി, തൃശൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സിഐടിയു ജില്ലാ സെക്രട്ടറി തുടങ്ങിയ വിവിധ ചുമതലകൾ…




